കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കറെ പറഞ്ഞാല്‍ പരസ്യമായി തല്ലണം.... വിവാദ പരാമര്‍ശവുമായി ശിവസേന അധ്യക്ഷന്‍!!

Google Oneindia Malayalam News

മുംബൈ: വീരസവര്‍ക്കറെ ബഹുമാനിക്കാത്തവരെ പരസ്യമായി തല്ലി ചതയ്ക്കണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. നേരത്തെ ദില്ലി യൂണിവേഴ്‌സിറ്റിയില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം സവര്‍ക്കറുടെ പ്രതിമയില്‍ കറുത്ത ചായം തേച്ചതായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ രൂക്ഷമായ പരാമര്‍ശവുമായി രംഗത്തെത്തിയത്. സവര്‍ക്കര്‍ ധീരദേശാഭിമാനിയാണെന്ന വാദം നിലനില്‍ക്കുന്നുണ്ട്.

1

എന്നാല്‍ അദ്ദേഹത്തിന് നിരവധി ഹിന്ദുത്വ സംഘടനകളുമായി ആദ്യ കാലം മുതല്‍ ബന്ധമുണ്ടായിരുന്നെന്നും, സ്വാതന്ത്ര്യ സമരത്തെ ഇല്ലാതാക്കാന്‍ അദ്ദേഹം പല നീക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ഇതിന് ചരിത്ര രേഖകള്‍ ഉള്ളതായി സൂചനയുണ്ട്. മഹാരാഷ്ട്രയിലെ ധീരദേശാഭിമാനകളുടെ ഒപ്പമാണ് സവര്‍ക്കറുടെ സ്ഥാനം. അദ്ദേഹത്തെ അപമാനിക്കുന്നവരെ മര്‍ദിക്കുന്നതിലൂടെ അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാവുമെന്നും ഉദ്ധവ് താക്കറെ പറയുന്നു.

സവര്‍ക്കറെ അപമാനിക്കുന്നവരെ ചതുരത്തില്‍ നിര്‍ത്തിയ ശേഷമാണ് പൊതുമധ്യത്തില്‍ വച്ച് തല്ലേണ്ടത്. അത്തരം മര്‍ദനമേല്‍ക്കുന്നത് വരെ അവര്‍ ആരൊക്കെ കഷ്ടപ്പെട്ടാണ് സ്വാതന്ത്ര്യം നേടി തന്നതെന്ന് മനസ്സിലാവുകയുള്ളൂ. ഇവര്‍ സവര്‍ക്കറെ അപമാനിച്ചിരിക്കുകയാണ.് നേരത്തെ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അപമാനിച്ചിരുന്നു. ഇവര്‍ സ്വാതന്ത്ര്യത്തിന്റെ മൂല്യമെന്താണെന്ന് അറിയില്ലെന്നും ഉദ്ധവ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയാണ് സവര്‍ക്കറുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചത്. ഭഗത് സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമകള്‍ ഇവര്‍ അലങ്കരിക്കുകയും ചെയ്തിരുന്നു. എബിവിപിയുടെ ദില്ലി ഘടകമാണ് സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്. സവര്‍ക്കറെ മറ്റ് സ്വാതന്ത്ര സമര നേതാക്കള്‍ക്കൊപ്പം ചേര്‍ക്കാന്‍ പറ്റില്ലെന്നും ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ഉന്നയിച്ചിരുന്നു.

കമല്‍നാഥിനെ വെട്ടാന്‍ ജോതിരാദിത്യ സിന്ധ്യ.... സംസ്ഥാന അധ്യക്ഷ പദവി തെറിക്കും!!കമല്‍നാഥിനെ വെട്ടാന്‍ ജോതിരാദിത്യ സിന്ധ്യ.... സംസ്ഥാന അധ്യക്ഷ പദവി തെറിക്കും!!

English summary
publicly thrash who disrespect savarkar says uddhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X