കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരി ഭരണപ്രതിസന്ധി; വിശ്വാസ വോട്ടെടുപ്പില്‍ നിയമ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്‌

Google Oneindia Malayalam News

ചെന്നൈ: പുതുച്ചേരിയില്‍ ഭരണ പ്രതിസന്ധി നേരിടാന്‍ നിയമപോരാട്ടത്തിനിറങ്ങി കോണ്‍ഗ്രസ്‌. നാമനിര്‍ദേശം ചെയ്‌ത അംഗങ്ങളുടെ വോട്ടവകാശം ചോദ്യംചെയ്‌ത്‌ കോടതിയില്‍ പോകാനാണ്‌ പാര്‍ട്ടിയുടെ തീരുമാനം. നോമിനേറ്റഡ്‌ അംഗങ്ങള്‍ക്ക്‌ മറ്റ്‌ വിഷയങ്ങളില്‍ വോട്ടവകാശമുണ്ടെന്നും എന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ വോട്ട്‌ ചെയ്യാനാകില്ല എന്നുമാണ്‌ കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്ന വാദം.

കേന്ദ്ര സക്കാര്‍ നോമിനേറ്റ്‌ ചെയ്‌ത അംഗങ്ങള്‍ക്ക്‌ ബിജെപിക്കായി വോട്ട്‌ ചെയ്യാന്‍ ആകില്ല എന്നാണ്‌ കോണ്‍ഗ്രസ്‌ പറയുന്നത്‌. അവര്‍ ബിജെപി അംഗങ്ങള്‍ അല്ലെന്നും കോണ്‍ഗ്രസ്‌ വാദിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട്‌ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ക്ക്‌ മുഖ്യമന്ത്രി വി നാരായണ സ്വാമി കത്തയച്ചു സഭയില്‍ മൂന്ന്‌ നോമിനേറ്റഡ്‌ അംഗങ്ങളാണ്‌ ഉള്ളത്‌. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെപ്പോലെ സഭയില്‍ പ്രാധാന്യം നാമനിര്‍ദേശം ചെയപ്പെട്ട അംഗങ്ങള്‍ക്കില്ല എന്നാണ്‌ കോണ്‍ഗ്രസ്‌ വാദിക്കുന്നത്‌ അവര്‍ക്ക്‌ വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ ആകില്ലെന്നും കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടുന്നു.ബിജെപി എംഎല്‍എമാര്‍ എന്ന്‌ അവകാശപ്പെട്ടാല്‍ അതോടെ കൂറുമാറ്റ നിരോധനനിയമപ്രകാരം മൂവരും അയോഗ്യരാക്കപ്പെടുമെന്നും കോണ്‍ഗ്രസ്‌ വാദിക്കുന്നു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

puducherry

നിലവില്‍ 28 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയില്‍ 14 അംഗങ്ങളുടെ പിന്തുണയാണ്‌ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്‌. പ്രതിപക്ഷത്തില്‍ എന്‍ആര്‍ കോണ്‍ഗ്രസില്‍ ഏഴ്‌്‌ എംഎല്‍എമാരും അണ്ണാ ഡിഎംകെക്ക്‌ നാല്‌ എംഎല്‍എമാര്‍ വീതവും ഉണ്ട്‌. അതോടൊപ്പമാണ്‌ നാമനിര്‍ദേശം ചെയ്‌ത മൂന്ന്‌ അംഗങ്ങളും ഉള്ളത്‌. അങ്ങനെയാണ്‌ 14 പേരുടെ പിന്തുണ എന്‍ആര്‍ കോണ്‍ഗ്രസ്‌-അണ്ണാ ഡിഎംകെ ബിജെപി സംഖ്യത്തിന്‌ ഉള്ളത്‌. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ മാറിനിന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ ഭരണപക്ഷത്തിന്‌ നിജയം അനായാസമാകും. അംഗങ്ങളുടെ എണ്ണം 25 ആയി ചുരുങ്ങുകയും കേവല ഭൂരിപക്ഷത്തിന്‌ 13 പേരുടെ പിന്തുണ മതിയെന്ന അവസ്ഥ വരികയു ചെയ്യും

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
Puducherry assembly crisis; congress prepared for legal fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X