• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ പുതുച്ചേരി മോഹം പൂവണിയില്ല; അമിത് ഷായുടെ പ്രസംഗം തിരിച്ചടിയായി, അടുക്കാതെ രംഗസ്വാമി

ചെന്നൈ: പുതുച്ചേരിയില്‍ ഭരണം നേടിയെടുക്കാനാവുമെന്ന ബിജെപി ശ്രമത്തിന് വമ്പന്‍ തിരിച്ചടി. ബിജപിക്കൊപ്പം നിന്ന് മത്സരിക്കാന്‍ തീരുമാനിച്ച എന്‍ആര്‍ കോണ്‍ഗ്രസ് സംഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങുന്നു. നേരത്തെ ഒരുമിച്ച് മത്സരിക്കാമെന്ന് തീരുമാനിച്ച എന്‍ആര്‍ കോണ്‍ഗ്രസിന്റെ മനസ് മാറിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒറ്റ പ്രസംഗത്തെ തുടര്‍ന്നാണ്. പിന്നാലെ അനുനയത്തിന് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടുക്കാതെ നില്‍ക്കുകയാണ് എന്‍ആര്‍ കോണ്‍ഗ്രസ്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രി സ്ഥാനം

മുഖ്യമന്ത്രി സ്ഥാനം

പുതുച്ചേരിയില്‍ ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം എന്‍ആര്‍ കോണ്‍ഗ്രസിന് നല്‍കുമെന്ന് വാക്ക് നല്‍ക്കാത്തതാണ് ഇപ്പോള്‍ ഒരുമിച്ച് മത്സരിക്കാനില്ലെന്ന തീരുമാനത്തിലേക്ക് എന്‍ആര്‍ കോണ്‍ഗ്രസ് എത്തി നില്‍ക്കുന്നത്. പിന്നാലെ ബിജെപി നേതാക്കള്‍ അനുനയിക്കാന്‍ എത്തിയെങ്കിലും അടുത്തുന്ന മട്ടിലെല്ല എന്‍ ആര്‍ കോണ്‍ഗ്രസ്.

രംഗസ്വാമി അറിയിച്ചത്

രംഗസ്വാമി അറിയിച്ചത്

സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് നിര്‍മ്മല്‍ കുമാര്‍ എന്‍ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ രംഗസ്വാമിയുമായി അനുനയത്തിന് ചര്‍ച്ച നടത്തിയെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാല്ലെന്നാണ് രംഗസ്വാമി അറിയിച്ചിരിക്കുന്നത്. ഇതോടെ ബിജെപിയുടെ പുതുച്ചേരി മോഹത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്.

30 മണ്ഡലങ്ങളില്‍

30 മണ്ഡലങ്ങളില്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 30 മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. മന്ത്രിസഭയിലെ രണ്ടാമനെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ ബിജെപി ഭരണം പിടിച്ചെടുക്കാമെന്ന മോഹവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കനത്ത തിരിച്ചടി സംഭവിച്ചിരിക്കുന്നത്. ഒരു സീറ്റ് പോലും ജയിക്കാത്ത ബിജെപിക്ക് ചുക്കാന്‍ കൊടുക്കാനാവില്ലെന്ന് രംഗസ്വാമി പറയുന്നു.

തിരിച്ചടിയായത് അമിത് ഷായുടെ പ്രസംഗം

തിരിച്ചടിയായത് അമിത് ഷായുടെ പ്രസംഗം

അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വമ്പന്‍ തിരിച്ചടിയായിരിക്കുന്നത്. പുതുച്ചേരിയില്‍ ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കും എന്നാണ് അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞത്. അതേസമയം മുന്നണിയിലെ അണ്ണാ ഡിഎംകെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 കോണ്‍ഗ്രസ് സംഖ്യം

കോണ്‍ഗ്രസ് സംഖ്യം

അതേസമയം, കോണ്‍ഗ്രസ്-ഡിഎംകെ സംഖ്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. തമിഴ്‌നാട്ടിലെ പോലെ കോണ്‍ഗ്രസ്-ഡിഎംകെ-ഇടത് സംഖ്യം പൂതുച്ചേരിയില്‍ യാഥാര്‍ത്ഥ്യമായാല്‍ മാഹി സീറ്റ് ആര്‍ക്ക് നല്‍കുമെന്നത് പ്രധാന ചര്‍ച്ച വിഷയമാണ്. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മാഹിയില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമാണ് പ്രധാനമത്സരം.

ബിജെപിയുടെ സ്വപ്‌നങ്ങളും കോണ്‍ഗ്രസിന്റെ തിരിച്ചറിവുകളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

വീണ്ടും അപമാനം, അവഗണന; ശോഭ സുരേന്ദ്രന്‍ വെറുതേയിരിക്കില്ല... ഇന്നലെ അംഗത്വമെടുത്തവരുടെ വിലപോലുമില്ലേ!

വയനാട്ടിൽ വെട്ടിലായി സിപിഎമ്മും കോൺഗ്രസും, പ്രമുഖ നേതാക്കൾ രാജി വെച്ച് കളം മാറി

ബാലുശേരിയിൽ ധർമ്മജന് എതിരെ സച്ചിൻ ദേവ്, ബേപ്പൂരിൽ മുഹമ്മദ് റിയാസ്, കോഴിക്കോട് സിപിഎം സാധ്യതാ പട്ടിക

മുല്ലപ്പള്ളിയും ഇറക്കുമതി സ്ഥാനാർത്ഥികളുമില്ല; കൽപറ്റയിൽ വയനാട്ടുകാരൻ പിവി ബാലചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി?

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

cmsvideo
  നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം

  English summary
  Puducherry Assembly Election 2021; AINRC is all set to leave the BJP alliance and contest alone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X