പുതുച്ചേരിയില്‍ നിര്‍ണായകമാകാന്‍ എന്‍ആര്‍ കോണ്‍ഗ്രസ്; മുന്നണികളെല്ലാം രംഗസ്വാമിക്ക് പിന്നാലെ
ചെന്നൈ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയില്‍ സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ എന്‍ആര്‍ കോണ്‍ഗ്രസിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ പാര്‍ട്ടികള്‍ പരിശ്രമിക്കുകയാണ്. എന്‍ഡിഎ സംഖ്യത്തില്‍ തുടരാന്‍ ബിജെപി നിര്‍ബന്ധിക്കുന്നതിനൊപ്പം മതനിരപേക്ഷ സംഖ്യത്തിന് നേതൃത്വം നല്കാന് എന്‍ആര്‍ കോണ്‍ഗ്രസ് മേധാവി എന്‍ രംഗസ്വാമിയെ ക്ഷണിച്ചു. എന്‍ഡിഎ സംഖ്യത്തിലുണ്ടായിരുന്ന എന്‍ആര്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.

ഇതിനിടെ, മൂന്നാം മുന്നണി സാധ്യത തുറന്നിട്ട് മക്കള്‍ നീതി മയ്യവും എന്‍ആര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി. എന്നാല്‍ മുന്നണി കാര്യത്തില്‍ രംഗസ്വാമി ഇതുവരെ മനസ് തുറന്നിട്ടില്ല. കോണ്‍ഗ്രസുമായി തെറ്റി 2010ലാണ് രംഗസ്വാമി എന്‍ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. അടുത്ത വര്‍ഷം തന്നെ അധികാരത്തില്‍ എത്തി രംഗസ്വാമി മുഖ്യമന്ത്രിയുമായി. ഏപ്രില്‍ ആറിനാണ് പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്. 30 അംഗ നിയമസഭയില്‍ നിലവില്‍ എന്‍ആര്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റുകളുണ്ട്.
അതേസമയം, എന്‍ ആര് കോണ്‍ഗ്രസ് പുതുച്ചേരിയില്‍ എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഒരുമിച്ച് മത്സരിക്കാമെന്ന് തീരുമാനിച്ച എന്‍ആര്‍ കോണ്‍ഗ്രസിന്റെ മനസ് മാറിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒറ്റ പ്രസംഗത്തെ തുടര്‍ന്നാണ്. പിന്നാലെ അനുനയത്തിന് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടുക്കാതെ നില്‍ക്കുകയാണ് എന്‍ആര്‍ കോണ്‍ഗ്രസ്. പുതുച്ചേരിയില്‍ ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കും എന്നാണ് അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞത്. ഇതോടെ സംഖ്യമായി മത്സരിക്കാമെന്ന തീരുമാനം എന്‍ആര്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുകയായിരുന്നു.
ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് നിര്‍മ്മല്‍ കുമാര്‍ എന്‍ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ രംഗസ്വാമിയുമായി അനുനയത്തിന് ചര്‍ച്ച നടത്തിയെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാല്ലെന്നാണ് രംഗസ്വാമി അറിയിച്ചിരിക്കുന്നത്. ഇതോടെ ബിജെപിയുടെ പുതുച്ചേരി മോഹത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications