• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതുച്ചേരിയില്‍ നിര്‍ണായകമാകാന്‍ എന്‍ആര്‍ കോണ്‍ഗ്രസ്; മുന്നണികളെല്ലാം രംഗസ്വാമിക്ക് പിന്നാലെ

ചെന്നൈ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയില്‍ സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ എന്‍ആര്‍ കോണ്‍ഗ്രസിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ പാര്‍ട്ടികള്‍ പരിശ്രമിക്കുകയാണ്. എന്‍ഡിഎ സംഖ്യത്തില്‍ തുടരാന്‍ ബിജെപി നിര്‍ബന്ധിക്കുന്നതിനൊപ്പം മതനിരപേക്ഷ സംഖ്യത്തിന് നേതൃത്വം നല്‍കാന്‍ എന്‍ആര്‍ കോണ്‍ഗ്രസ് മേധാവി എന്‍ രംഗസ്വാമിയെ ക്ഷണിച്ചു. എന്‍ഡിഎ സംഖ്യത്തിലുണ്ടായിരുന്ന എന്‍ആര്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

ഇതിനിടെ, മൂന്നാം മുന്നണി സാധ്യത തുറന്നിട്ട് മക്കള്‍ നീതി മയ്യവും എന്‍ആര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി. എന്നാല്‍ മുന്നണി കാര്യത്തില്‍ രംഗസ്വാമി ഇതുവരെ മനസ് തുറന്നിട്ടില്ല. കോണ്‍ഗ്രസുമായി തെറ്റി 2010ലാണ് രംഗസ്വാമി എന്‍ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. അടുത്ത വര്‍ഷം തന്നെ അധികാരത്തില്‍ എത്തി രംഗസ്വാമി മുഖ്യമന്ത്രിയുമായി. ഏപ്രില്‍ ആറിനാണ് പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്. 30 അംഗ നിയമസഭയില്‍ നിലവില്‍ എന്‍ആര്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റുകളുണ്ട്.

പട്ടാമ്പിയില്‍ അവസാന നിമിഷം ട്വിസ്റ്റ്; മുഹ്സിനെ ചൊല്ലി തര്‍ക്കം, സെയ്തലവിയെ മത്സരിപ്പിക്കണം

അതേസമയം, എന്‍ ആര്‍ കോണ്‍ഗ്രസ് പുതുച്ചേരിയില്‍ എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഒരുമിച്ച് മത്സരിക്കാമെന്ന് തീരുമാനിച്ച എന്‍ആര്‍ കോണ്‍ഗ്രസിന്റെ മനസ് മാറിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒറ്റ പ്രസംഗത്തെ തുടര്‍ന്നാണ്. പിന്നാലെ അനുനയത്തിന് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടുക്കാതെ നില്‍ക്കുകയാണ് എന്‍ആര്‍ കോണ്‍ഗ്രസ്. പുതുച്ചേരിയില്‍ ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കും എന്നാണ് അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞത്. ഇതോടെ സംഖ്യമായി മത്സരിക്കാമെന്ന തീരുമാനം എന്‍ആര്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുകയായിരുന്നു.

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

തൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷും

സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് നിര്‍മ്മല്‍ കുമാര്‍ എന്‍ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ രംഗസ്വാമിയുമായി അനുനയത്തിന് ചര്‍ച്ച നടത്തിയെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാല്ലെന്നാണ് രംഗസ്വാമി അറിയിച്ചിരിക്കുന്നത്. ഇതോടെ ബിജെപിയുടെ പുതുച്ചേരി മോഹത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്.

ഐസകിനും സുധാകരനും പകരക്കാർ, മണ്ഡലം മാറി ശൈലജ, നേതാക്കളുടെ ഭാര്യമാർക്ക് സീറ്റ്, സിപിഎം പട്ടികയായി

ടിപി സെന്‍കുമാര്‍ കൊടുങ്ങല്ലൂരില്‍, തൃശൂരില്‍ സുരേഷ് ഗോപിക്കായി സമ്മര്‍ദം; ബിഡിജെഎസിന് സീറ്റ് കുറയും

അസം തിരഞ്ഞെടുപ്പ്: ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്ത്, സർബാനന്ദ സോനോവലിനും ഹിമാന്തയ്ക്കും സീറ്റ്

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  English summary
  Puducherry Assembly Election 2021: Political parties try to bring NR Congress to forefront
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X