കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരിയിൽ കോൺഗ്രസിന് അഭിമാന പോരാട്ടം, ഏപ്രിൽ 6ന് പുതുച്ചേരി പോളിംഗ് ബൂത്തിലേക്ക്

Google Oneindia Malayalam News

പുതുച്ചേരി: കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പതിച്ചതിന് പിന്നാലെ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഒറ്റഘട്ടമായാണ് പുതുച്ചേരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 6ന് ആണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 2ന് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം നടക്കും.

പുതുച്ചേരി നിയമസഭയില്‍ 33 അംഗങ്ങളാണ് ഉളളത്. കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ ആവശ്യമുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് വീണതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

7

ഫെബ്രുവരി 22നാണ് പുതുച്ചേരി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മറികടക്കാനാവാതെ വി നാരായണ സ്വാമി സര്‍ക്കാര്‍ വീണത്. കോണ്‍ഗ്രസിന്റെ കോട്ടയായ പുതുച്ചേരിയില്‍ ഡിഎംകെയുമായി ചേര്‍ന്നായിരുന്നു ഭരണം. സര്‍ക്കാരിന്റെ ഭാഗമായിരുന്ന് 6 എംഎല്‍എമാര്‍ രാജി വെച്ചതോടെയാണ് കേവല ഭൂരിപക്ഷം നഷ്ടമായത്. രാജി വെച്ച എംഎല്‍എമാരില്‍ അഞ്ച് പേരും കോണ്‍ഗ്രസില്‍ നിന്നുളളവരാണ്.

6 എംഎല്‍എമാരുടെ രാജിയോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം 12 ആയി കുറഞ്ഞു. അതേസമയം പ്രതിപക്ഷത്തുളള ബിജെപി നയിക്കുന്ന സഖ്യത്തിന് 14 പേരുടെ പിന്തുണയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഇത് മതിയാകില്ല. നാരായണസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ബിജെപി രാജസ്ഥാനിലും മധ്യപ്രദേശിലും അടക്കം നടത്തിയ കുതിരക്കച്ചവടം പുതുച്ചേരിയിലും നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Puducherry Assembly Election 2021 to be held on April 6th and Counting on May 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X