Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഭയന്നത് സംഭവിച്ചു; ഇടഞ്ഞ രംഗസ്വാമി എന്‍ഡിഎ പാളയത്തില്‍ തന്നെ, സഖ്യമായി മത്സരിക്കും

ചെന്നൈ: കൈവിട്ട അധികാരം വീണ്ടെടുക്കണമെന്ന പ്രതീക്ഷയോടെയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ആധിപത്യം ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെ പുതുച്ചേരിയില്‍ സര്‍ക്കാരുണ്ടാക്കണമെന്നാണ് എന്‍ഡിഎ കരുതുന്നത്. ഇതിനായി രംഗസ്വാമിയുടെ എന്‍ആര്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചാണ് എന്‍ഡിഎയുടെ നീക്കം.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

എന്നാല്‍ ബിജെപിയെ ഒപ്പം കൂട്ടാതെ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന തീരുമാനത്തിലേക്ക് എത്താന്‍ രംഗസ്വാമിയെ പ്രേരിപ്പിച്ച സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ രംഗസ്വാമി അയഞ്ഞ് എന്‍ഡിഎയ്‌ക്കൊപ്പം മത്സരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കൂടാതെ സീറ്റ് സംബന്ധിച്ച ധാരണകളിലേക്കും മുന്നണികള്‍ എത്തി.

30 മണ്ഡലങ്ങള്‍

30 മണ്ഡലങ്ങള്‍

കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളത്തെയും തമിഴ്നാടിനെയും പോലെ ഒറ്റ ഘട്ടത്തിലാണ് പുതുച്ചേരിയിലും തിരഞ്ഞെടുപ്പ്. ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 30 മണ്ഡലങ്ങളിലേക്കാണ് ജനവിധി തേടുക.

രംഗസ്വാമിയെ പിണക്കിയ സംഭവം

രംഗസ്വാമിയെ പിണക്കിയ സംഭവം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഒരു പ്രസംഗത്തെ തുടര്‍ന്നായിരുന്നു എന്‍ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രംഗസ്വാമി ഇടഞ്ഞത്. പുതുച്ചേരിയില്‍ ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കും എന്നാണ് അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെ എന്‍ആര്‍ കോണ്‍ഗ്രസ് പുതുച്ചേരിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രംഗസ്വാമി അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

പുതുച്ചേരിയില്‍ ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം എന്‍ആര്‍ കോണ്‍ഗ്രസിന് നല്‍കുമെന്ന് വാക്ക് നല്‍ക്കാത്തതാണ് അന്ന് ഒരുമിച്ച് മത്സരിക്കാനില്ലെന്ന തീരുമാനത്തിലേക്ക് എന്‍ആര്‍ കോണ്‍ഗ്രസ് എത്തിച്ചത്്. പിന്നാലെ ബിജെപി നേതാക്കള്‍ അനുനയിക്കാന്‍ എത്തിയെങ്കിലും അടുക്കുന്ന മട്ടിലായിരുന്നില്ല രംഗസ്വാമി.

ബിജെപിക്ക് തിരിച്ചടിയാകുമായിരുന്നു

ബിജെപിക്ക് തിരിച്ചടിയാകുമായിരുന്നു

പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസ് ഇല്ലാതെ എന്‍ഡിഎ മത്സരിക്കുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 30 മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് രംഗസ്വാമിയെ പിണക്കുന്നത് എന്‍ഡിഎയ്ക്ക് ബിജെപിക്കും കനത്ത തിരിച്ചടി സൃഷ്ടിക്കുമായിരുന്നു.

ഒടുവില്‍ അയഞ്ഞ് രംഗസ്വാമി

ഒടുവില്‍ അയഞ്ഞ് രംഗസ്വാമി

എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചകള്‍ക്കും ശേഷം പുതുച്ചേരിയില്‍ ഒരുമിച്ച് മത്സരിക്കാമെന്ന് രംഗസ്വാമി അറിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് സംബന്ധിച്ചും ധാരണയായി. അതേസമയം, അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി പദവി എന്‍ആര്‍ കോണ്‍ഗ്രസിന് എന്‍ഡിഎ നൽകിയോ എന്ന കാര്യത്തിൽ ഉറപ്പൊന്നും വന്നില്ല.

സീറ്റ് ധാരണ

സീറ്റ് ധാരണ

മുന്നണി സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയെന്ന് പുതുച്ചേരിയുടെ ചുമതലയുള്ള നിര്‍മ്മല്‍ കുമാര്‍ സുരാന അറിയിച്ചു. എന്‍ രംഗസ്വാമിയുടെ നേതൃത്വത്തിലായിരിക്കും പുതുച്ചേരിയില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് നിര്‍മ്മല്‍ കുമാര്‍ അറിയിച്ചു. ബിജെപി, എന്‍ആര്‍ കോണ്‍ഗ്രസ്, എഐഡിഎംകെ എന്നീ പാര്‍ട്ടികള്‍ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

16 സീറ്റില്‍ എന്‍ ആര്‍ കോണ്‍ഗ്രസ്

16 സീറ്റില്‍ എന്‍ ആര്‍ കോണ്‍ഗ്രസ്

എന്‍ആര്‍ കോണ്‍ഗ്രസ് 16 സീറ്റില്‍ മത്സരിക്കുമെന്നും ബിജെപിയും എഐഡിഎംകെയും 14 സീറ്റില്‍ മത്സരിക്കുമെന്നും നിര്‍മ്മല്‍ കുമാര്‍ അറിയിച്ചു. ആകെ 30 സീറ്റുകളാണ് പുതുച്ചേരി നിയമസഭയിലുള്ളത്. നേരത്തെ എന്‍ആര്‍ കോണ്‍ഗ്രസ് 18 സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 16 സീറ്റില്‍ ചര്‍ച്ച ചെയ്ത് ഒതുക്കുകയായിരുന്നു.

കോണ്‍ഗ്രസ് ഭയന്നത് സംഭവിച്ചു

കോണ്‍ഗ്രസ് ഭയന്നത് സംഭവിച്ചു

സംസ്ഥാനത്ത് എന്‍ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയുമായി ചേര്‍ന്ന് മത്സരിക്കുന്നത് ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. എന്‍ആര്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ അധികാരം ലഭിക്കുമെന്ന ചെറിയ പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു. രംഗസ്വാമി ഇടഞ്ഞതോടെ സഖ്യം സംഭവിക്കില്ലെന്ന് കോണ്‍ഗ്രസ് ഏറെ പ്രതീക്ഷിച്ചിരുന്നു.

സര്‍വ്വേഫലം

സര്‍വ്വേഫലം

പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കി എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വ്വെ പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 30 സീറ്റുകളില്‍ 18 എണ്ണത്തിലും വിജയിച്ച് പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ടൈംസ് നൗ-സിവോട്ടര്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നു.

 കോണ്‍ഗ്രസ് സംഖ്യം

കോണ്‍ഗ്രസ് സംഖ്യം

അതേസമയം, കോണ്‍ഗ്രസ്-ഡിഎംകെ സംഖ്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. തമിഴ്നാട്ടിലെ പോലെ കോണ്‍ഗ്രസ്-ഡിഎംകെ-ഇടത് സംഖ്യം പൂതുച്ചേരിയില്‍ യാഥാര്‍ത്ഥ്യമായാല്‍ മാഹി സീറ്റ് ആര്‍ക്ക് നല്‍കുമെന്നത് പ്രധാന ചര്‍ച്ച വിഷയമാണ്. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മാഹിയില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമായാണ് പ്രധാനമത്സരം.

വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+