Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽ കൂട്ടപൊരിച്ചൽ; അവസരം മുതലെടുക്കാൻ കോൺഗ്രസ്

പുതുച്ചേരി; നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്ന് 27 നാൾ പിന്നിട്ടിട്ടും പുതുച്ചേരിയിൽ മന്ത്രിസഭ രൂപീകരണം പൂർത്തിയായിട്ടില്ല. കൊവിഡ് പ്രതിസന്ധിയാണ് തിരുമാനം നീളാൻ കാരണമെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാൽ എൻഡിഎ സഖ്യത്തിലെ ഭിന്നതയാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് വഴിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്‌ മുമ്പുണ്ടാക്കിയ ധാരണക്ക്‌ വിരുദ്ധമായാണ് ബിജെപിയുടെ ഇടപെടൽ എന്നാണ് സഖ്യകക്ഷിയായ എൻആർ കോൺഗ്രസും എഐഎഡിഎംകെയും ആരോപിക്കുന്നത്.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

കൂടുതൽ മന്ത്രിസ്ഥാനം

കൂടുതൽ മന്ത്രിസ്ഥാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ 30 ൽ 16 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് എൻആർ കോൺഗ്രസ്- ബിജെപി സഖ്യം പുതിച്ചേരിയിൽ അധികാരത്തിലേറിയത്. എൻആർ കോൺഗ്രസ് പത്ത് സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായ ബിജെപിക്ക് ആറ് സീറ്റും ലഭിച്ചു. തിരഞ്ഞെടുപ്പിന് മുൻപുള്ള ധാരണകൾക്ക് വിരുദ്ധമായി കൂടുതൽ മന്ത്രിസ്ഥാനത്തിനായി ബിജെപി ആവശ്യം ഉയർത്തുന്നതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം.

തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപിയും എൻആർ കോൺഗ്രസും തമ്മിൽ ഭിന്നത നിലനിന്നിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് എൻആർ കോൺഗ്രസ് നേതാവായ എൻ രംഗസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ തിരുമാനം കൈക്കൊള്ളൂവെന്ന നിലപാടായിരുന്നു ബിജെപി സ്വീകരിച്ചത്.

ബിജെപി വഴങ്ങി

ബിജെപി വഴങ്ങി


തിരഞ്ഞടുപ്പിന് ശേഷം 10 എംഎല്‍എമാരുമായി എന്‍ആര്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എങ്കിലും പല സുപ്രധാന പദവികളും രംഗസ്വാമിക്ക് വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പദം ഏറ്റെടുക്കാനുള്ള ശ്രമം ബിജെപി നടത്തിയിരുന്നുവെങ്കിലും എൻആർ കോൺഗ്രസ് വഴങ്ങിയില്ല. ഒടുവിൽ രംഗസ്വാമി മുഖ്യമന്ത്രിയായി സഖ്യം അധികാരത്തിൽ ഏറുകയും ചെയ്തു.

ബിജെപി ആവശ്യം

ബിജെപി ആവശ്യം

അതേസമയം അധികാരത്തിലേറിയെങ്കിലും മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സഖ്യത്തിനിടയിൽ രൂക്ഷമായിരിക്കുകയാണ്. മൂന്ന് മന്ത്രിസ്ഥാനത്തിനായി ബിജെപി ആവശ്യം ഉന്നയിച്ചതാണ് ഇപ്പോൾ എൻ കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഉപ മുഖ്യമന്ത്രിസ്ഥാനം അടക്കം രണ്ട് മന്ത്രി സ്ഥാനവും സ്പീക്കര്‍ സ്ഥാനവുമാണ് ബിജെപി ആവശ്യപ്പെടുന്നത്.

അംഗീകരിക്കില്ല

അംഗീകരിക്കില്ല


എന്നാല്‍ രണ്ട് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കാമെന്ന നിലപാടിലാണ് ഐഎന്‍ആര്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് മുൻപ് ഇത്തരം ഒരു ആവശ്യം ബിജെപി ഉന്നയിച്ചിട്ടില്ലെന്നിരിക്കെ ഇപ്പോഴത്തെ നീക്കം അംഗീകരിക്കാനാകില്ലെന്നാണ് എൻആർ കോൺഗ്രസ് നേതാക്കൾ പറയുന്നത്.

ധാരണയ്ക്ക് വിരുദ്ധം

ധാരണയ്ക്ക് വിരുദ്ധം

തിരഞ്ഞെടുപ്പിന് മുൻപുള്ള ധാരണയ്ക്ക് വിരുദ്ധമായാണ് ബിജെപി എകപക്ഷീയമായി മൂന്ന് എംഎൽഎമാരെ നോമിനേറ്റ് ചെയ്തതെന്നും എൻ ആർ കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു മൂന്ന് ബിജെപി നേതാക്കളെ കേന്ദ്രസർക്കാർ സഭയിലേക്ക് നോമിനേറ്റ് ചെയ്തത്. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു തിരുമാനം.

തനിച്ച് ഭരണം

തനിച്ച് ഭരണം

33 അംഗ നിയമസഭയിൽ നിലവിൽ എൻആർ] കോൺഗ്രസിനും ബിജെപിക്കും തുല്യ അംഗങ്ങളായി. ഇതോടെ കൂടുതൽ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി തനിച്ച് ഭരിക്കാനുള്ള തന്ത്രങ്ങൾ ബിജെപി മെനയുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ മൂന്ന് സ്വന്ത്രരുടെ പിന്തുണയാണ് ബിജെപിക്ക് ഉള്ളത്. ഈ നീക്കത്തിന് പിന്നാലെയാണ് ഇപ്പോൾ മന്ത്രിസ്ഥാനത്തിനായുള്ള സമ്മർദ്ദവും ശക്തമാക്കിയിരിക്കുന്നത്.

 സ്വാധീനം നഷ്ടമാകും

സ്വാധീനം നഷ്ടമാകും

കോണ്‍ഗ്രസ് വിട്ടെത്തിയ നമശിവായത്തെ ഉപമുഖ്യമന്ത്രിയാക്കാനാണ് ബിജെപി നീക്കം.ഇത് തന്റെ പ്രധാന്യം കുറക്കുമോയെന്ന ആശങ്ക രംഗസ്വാമിക്കുണ്ട്. മാത്രമല്ല മൂന്ന് മന്ത്രിപദം ലഭിക്കുകയാണെങ്കിൽ മന്ത്രിസഭ ബിജെപി നിയന്ത്രിക്കുമെന്ന ആശങ്കയും എൻആർ കോൺഗ്രസിനുണ്ട്. മന്ത്രിസ്ഥാനം വിട്ട് നൽകിയില്ലേങ്കിൽ കൂടുതൽ സ്വതന്ത്രരെ കൂട്ടി ബിജെപി സ്വന്തം മുഖ്യമന്ത്രിയെ അവരോധിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.

 നിരീക്ഷിച്ച് കോൺഗ്രസ്

നിരീക്ഷിച്ച് കോൺഗ്രസ്

അതേസമയം ഭരണകക്ഷിയിലെ തർക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോൺഗ്രസ്. എന്‍ആര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ട്. കോൺഗ്രസിന് രണ്ട് അംഗങ്ങളും സഖ്യകക്ഷിയായ ഡിഎംകെയ്ക്ക് 6 അംഗങ്ങളുമാണ് സഭയിൽ ഉള്ളത്.

കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    Kerala Assembly passed a resolution in support of Lakshadweep

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+