മുഴുവന്‍ വിദ്യാര്‍ത്ഥികളും പാസ്; ഒന്ന് മുതല്‍ ഒമ്പത് വരേയുള്ള പരീക്ഷകള്‍ റദ്ദാക്കി പുതുച്ചേരി
പുതുച്ചേരി: കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഒന്ന് മുതല്‍ ഒന്‍പത് വരേയുള്ള പരീക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പുതുച്ചേരി സര്‍ക്കാര്‍. ഇതോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ നടത്തുന്നത് അഭികാമ്യമല്ലെന്നും വിദ്യഭ്യാസ ഡയറക്ടര്‍ പ്രഖ്യാപിക്കുകയായിരുന്നു. അതിനാല്‍ തന്നെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പാസായതായും അധികൃതര്‍ അറിയിച്ചു.

ജമ്മുകശ്മീരും പുതിച്ചേരിയും അടക്കമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങിലടക്കം രാജ്യത്ത് 500 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനകം തന്നെ രോഗം ബാധിച്ച് 12 പേര് മരണപ്പെടുകയും ചെയ്തു. ഒടുവില്‍ തമിഴ്നാട് സ്വദേശിയായ 54 കാരനാണ് മരിച്ചത്. ഇയാള്‍ നേരത്തെ പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു.
കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുതുച്ചേരിയില്‍ ഒരു കുടുംബത്തിന് 2000 രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നാരായണ സ്വാമി പ്രഖ്യാപിച്ചിരുന്നു. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 2000 രൂപ നല്‍കാനാണ് തീരുമാനം. ഒപ്പം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മരുന്നു കടകള്‍, ആശുപത്രികള്‍ മറ്റ് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.
പൊതുജനങ്ങള്‍ക്ക് രാവിലെ ആറ് മുതല്‍ ഒമ്പത് വരേയും വൈകിട്ട് ആറ് മുതല്‍ ഒമ്പത് വരേയും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാം. ബാക്കി സമയം വീടുകൡ ചെലവഴിക്കണം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച്ചയായിരുന്നു പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച്ച മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ മാഹിയിലെ മുഴുവന്‍ ബാറുകളും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ തീരുമാനിച്ചിരുന്നു. പോണ്ടിച്ചേരി അബ്കാരി ആക്ട് 19 9 എ 1970 അുസരിച്ചാണ് ഉത്തരവിറക്കിയത്. ടൂറിസം മേഖലയിലെ ബാര്‍ അറ്റാച്ചഡ് ഹോട്ടലുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.
കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24 ന് അര്‍ദ്ധ രാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആണ് കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം ബാധകമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications