കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുതുച്ചേരിക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല' ശത്രുക്കളല്ലെന്ന് കേന്ദ്രത്തോട് നാരായണസ്വാമി

Google Oneindia Malayalam News

ദില്ലി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി. കെറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി പുതുച്ചേരിക്ക് കേന്ദ്രത്തിന്റെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് വി നാരായണ സ്വാമി ആരോപിച്ചു.

'കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കിയിട്ടില്ല. ഈ പ്രതിസന്ധിയെ സംസ്ഥാനം എങ്ങനെ നേരിടുമെന്നാണ്? നമ്മള്‍ ശത്രുക്കളല്ല. ഒരുമിച്ച് നില്‍ക്കുകയും ഒരുമിച്ച് പോരാടുകയും വേണം.' വി നാരായണ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

v narayanaswami

പുതുച്ചേരി സര്‍ക്കാര്‍ കൊറോണയെ പ്രതിരോധിക്കുന്നതിനായി അവിടെ നടപ്പിലാക്കിയ കാര്യങ്ങളെകുറിച്ചും വിശദീകരിച്ചു. 'സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2000 രൂപ വീതം നല്‍കി. കര്‍ഷകര്‍ക്ക് 5000 രൂപ വീതം നല്‍കി. ഇത് കൂടാതെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും സ്ത്രീകളിലെ സ്വയം സംരംഭകര്‍ക്ക് 10000 രൂപ നല്‍കി. ജിഎസ്ടിയിലെ 600 കോടി രൂപയും ധനകാര്യ കമ്മീഷന്റെ വിഹിതമായ 2,200 കോടി രൂപയും സര്‍ക്കാര്‍ ഇതുവരേയും നല്‍കിയിട്ടില്ല.' വി നാരായണ സ്വാമി പറഞ്ഞു.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പുതുച്ചേരി നിയമസഭയിലും പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍, സ്പീക്കര്‍ എന്നിവരിലും കൊറോണ പരിശോധന നടത്തിയിട്ടുണ്ട്.
മന്ത്രിസഭംഗങ്ങള്‍ക്ക് പുറമേ എംഎല്‍എമാര്‍ എംപിമാര്‍ എന്നിവരേയും പരിശോധിച്ചു. പുതുച്ചേരിയില്‍ ഇതുവരേയും ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ മുന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

അതേസമയം പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. പൊലീസിന്റെ നേതൃത്വത്തില്‍ മാഹിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന കര്‍ശനമാണ്. മേഖലയിലെ എല്ലാ റോഡുകളിലും കര്‍ശന പരിശോധനകളാണ് പൊലീസ് നടത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരിന്റെ അതിര്‍ത്തി പങ്കിടുന്നതിനാല്‍ അതിര്‍ത്തിയില്‍ പ്രത്യേകം പരിശോധനകളും നടത്തിവരുന്നുണ്ട്.

രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 21000 കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 21393 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 41 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 681 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ദിവസങ്ങള്‍ കഴിയുംതോറും ഇന്ത്യയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം, ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ ശതമാനത്തിലും വര്‍ദ്ധനയുണ്ട്. ഇന്നലെ മാത്രം 618 രോഗികളാണ് കൊറോണയില്‍ഡ നിന്നും മുക്തി നേടിയിട്ടുള്ളത്.

ഇന്ത്യയില്‍ രോഗവ്യാപനം കുറയുന്നില്ല; കഴിഞ്ഞ 24 മണിക്കൂറിനിടെ 41 മരണം, ആകെ രോഗബാധിതര്‍ 21000 കടന്നുഇന്ത്യയില്‍ രോഗവ്യാപനം കുറയുന്നില്ല; കഴിഞ്ഞ 24 മണിക്കൂറിനിടെ 41 മരണം, ആകെ രോഗബാധിതര്‍ 21000 കടന്നു

ബംഗാളില്‍ അമിത് ഷായുടെ ചതി, പൂട്ടിടാന്‍ മമത, നിതീഷിന്റെ ശിഷ്യന്‍ ദില്ലിയില്‍ നിന്നെത്തി, വില്ലത്തരം!ബംഗാളില്‍ അമിത് ഷായുടെ ചതി, പൂട്ടിടാന്‍ മമത, നിതീഷിന്റെ ശിഷ്യന്‍ ദില്ലിയില്‍ നിന്നെത്തി, വില്ലത്തരം!

മഹാരാഷ്ട്രയില്‍ ബിജെപിക്ക് കിട്ടിയ തുറുപ്പ് ചീട്ട്; ഗവര്‍ണര്‍ കൂടികാഴ്ച്ചയില്‍ കണ്ണ്‌നട്ട് ശിവസേനമഹാരാഷ്ട്രയില്‍ ബിജെപിക്ക് കിട്ടിയ തുറുപ്പ് ചീട്ട്; ഗവര്‍ണര്‍ കൂടികാഴ്ച്ചയില്‍ കണ്ണ്‌നട്ട് ശിവസേന

English summary
Puducherry Chief Minister Slams Centre for not Providing Any Assistance to fight for Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X