കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലഫ്‌റ്റനെന്റ്‌ ഗവര്‍ണറെ പുറത്താക്കണം'; മൂന്നാം ദിവസവും സമരം തുടര്‍ന്ന്‌ പുതുച്ചേരി മുഖ്യമന്ത്രി

Google Oneindia Malayalam News

പുതുച്ചേരി: ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ കിരണ്‍ ബേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്‌. കിരണ്‍ ബേദിയുടെ ഔദ്യോഗിക വസതിക്ക്‌ സമീപം റോഡിലാണ്‌ പുതുച്ചേരി മുഖ്യമന്ത്രിയുടെ സമരം. മേയില്‍ നിയമ സഭാ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ പുതുച്ചേരിയില്‍ രണ്ട്‌ അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്നത്‌.

ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ പുതുച്ചേരിയുടെ വികസനത്തിന്‌ തുരങ്കം വെക്കുകയാമെന്ന്‌ മുഖ്യമന്ത്രി ആരോപിച്ചു. ജനാധിപത്യവിരുദ്ധമായാണ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കിരണ്‍ ബേദിയുടെ വസതിയില്‍ നിന്ന്‌ ഒരു കിലോ മീറ്റര്‍ മാത്രം അകലെയാണ്‌ പ്രതിഷേധം നടക്കുന്നത്‌. പുതുച്ചരി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍, മന്ത്രിമാര്‍, നിയമസഭാംഗങ്ങള്‍ തുടങ്ങിയവരും സിപിഎം,സിപിഐ നേതാക്കളും മുഖ്യമന്ത്രിക്ക്‌ പിന്തുണയുമായെത്തി.

narayan swamy

സമരത്തെ തുടര്‍ന്ന്‌ കിരണ്‍ ബേദിയുടെ വസതിയായ രാജ്‌ നിവാസിന്‌ അര്‍ധ സൈനിക ഉദ്യോഗസ്ഥാരുടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി രാജ്‌ നിവാസിന്‌ സമീപം പ്രതിഷേധം നടക്കാന്‍ ശ്രമിച്ചെങ്കിലും കൊവിഡ്‌ സാഹചര്യം പരിഗണിച്ച്‌ അനുമതി നിഷേധിക്കുകായിരുന്നു.ഇത്‌ പുതിയ ആവശ്യമല്ല. 2019 ഡിസംബറിലും ഞങ്ങള്‍ രാജ്‌ഭവിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. കിരണ്‍ ബേദിയെ പുറത്താക്കണമെന്ന ആവശ്യം ഇപ്പോള്‍ കൂടുതല്‍ ശക്തമാക്കുകയാണെന്ന്‌ മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു.

കിരണ്‍ ബേദി ഇപ്പോള്‍ ഫയലുകള്‍ മടക്കി അയക്കുന്നു. മന്ത്രിസഭയുടേയും മന്ത്രിയുടേയും തീരുമാനങ്ങളെ നിയന്ത്രിക്കുന്നു. ലഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ ജോലി ഇതല്ല. ഗവര്‍ണര്‍ക്ക്‌ അതിന്‌ അധികാരമില്ല. അവര്‍ ഭരണഘചനയേയോ നിയമത്തേയോ ബഹുമാനിക്കുന്നില്ല. അവര്‍ സ്വയം ഭരണഘടനയാകുന്നുവെനന്‌ും മുഖ്യമന്ത്രി ആരോപിച്ചു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ തടയുകയാണെന്നാരോപിച്ച മുഖ്യമന്ത്രി ബേദിയെ മാറ്റണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്‌ ആവശ്യപ്പെട്ടു. പുതുച്ചേരിയെ തമിഴ്‌നാടിന്റെ ഭാഗമാക്കാന്‍ പ്രധാനമന്ത്രിയും ഗവര്‍ണറും ഗൂഢാലോചന നടത്തുന്നതായും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English summary
Puducherry chief minister V Narayanasamy protest continues against kiran bedi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X