Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ്,ജെഇഇ പരീക്ഷകള്‍ നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാവും: വി നാരായണ സ്വാമി

ദില്ലി: നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നത് കൊവിഡ് വ്യാപനം കുത്തനെ ഉയരാന്‍ കാരണമാവുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി. അങ്ങനെ സംവിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ അതിന് ഉത്തരവാദിയായിരിക്കുമെന്നും വി നാരായണസ്വാമി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പരീക്ഷ നടത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കണമെന്നും നാരായണ സ്വാമി പറഞ്ഞു. സോണിയ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഏഴ് മുഖ്യമന്ത്രിമാരാണ് പങ്കെടുത്തത്.

narayanaswami

കൊവിഡ് വ്യപിക്കുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷകള്‍ നടത്താന്‍ പറ്റിയ സമയമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. പരീക്ഷ നടത്തുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി.

പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ത്തി മമത കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ഇതേ വിഷയത്തില്‍ മമത രണ്ടാമത്തെ തവണയാണ് കേന്ദ്രത്തെ സമീപിക്കുന്നത്.

Recommended Video

cmsvideo
    India's discussion with russia for sputnik 5 | Oneindia Malayalam

    മമതാ ബാനര്‍ജിക്കും വി നാരായണ സ്വാമിക്കും പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, അമരീന്ദര്‍ സിങ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, വ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

    എന്നാല്‍ പരീക്ഷകള്‍ കൃത്യസമയത്ത് നടത്തുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചിരുന്നു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് പരീക്ഷ നടത്താനാണ് തീരുമാനം. ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ 1-6 വരേയും നീറ്റ് പരീക്ഷ സെപ്തംബര്‍ 13 നുമാണ് നടക്കുന്നത്. ജെഇഇ മെയിന് 660 പരീക്ഷ കേന്ദ്രങ്ങളും നീറ്റിന് 3843 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. അത് 570 ഉം 2546 ഉം ആയിരുന്നു. ജെഇഇ മെയിന്‍ പരീക്ഷക്ക് 9.53 ലക്ഷം പേരും നീറ്റ് പരീക്ഷക്ക് 15.97 ലക്ഷം പേരുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡിഷ മുഖ്യമന്ത്രി നവിന്‍ പഡ്‌നായിക്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. ഗള്‍ഫ് മേഖലയിലുള്ളവരായിരുന്നു ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കുന്നതിനുള്ള സമയം കുറവാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി ഹരജി തള്ളുകയായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+