കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ എത്താൻ മണിക്കൂറുകൾ, പുതുച്ചേരി കോൺഗ്രസ് സർക്കാർ വീഴുന്നു, എംഎൽഎമാർ ബിജെപിയിലേക്ക്

Google Oneindia Malayalam News

പുതുച്ചേരി: ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരും വീഴുന്നു. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി വെച്ചതോടെ വി നാരായണ സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ എത്താനിരിക്കെയാണ് സര്‍ക്കാര്‍ മുള്‍മുനയിലായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

രാജി വെച്ച് നാലാം എംഎൽഎ

രാജി വെച്ച് നാലാം എംഎൽഎ

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് നില്‍ക്കേയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ആയ എ ജോണ്‍ കുമാര്‍ ആണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. 2019ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കാമരാജ് നഗറില്‍ നിന്നാണ് ജോണ്‍ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പുതുച്ചേരിയില്‍ രാജി വെക്കുന്ന നാലാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ജോണ്‍.

കേവല ഭൂരിപക്ഷം നഷ്ടമായി

കേവല ഭൂരിപക്ഷം നഷ്ടമായി

ജോണ്‍ കുമാര്‍ ബിജെപിയില്‍ ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോണിന്റെ രാജിയോടെ വി നാരായണ സ്വാമി സര്‍ക്കാരിന്റെ കേവല ഭൂരിപക്ഷം നഷ്ടമായി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ 3 നോമിനേറ്റഡ് അംഗങ്ങളും 30 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമാണ് നിയമസഭയില്‍ ഉളളത്. കോണ്‍ഗ്രസിന് മൂന്ന് ഡിഎംകെ അംഗങ്ങളുടേയും ഒരു സ്വതന്ത്രന്റെയും പിന്തുണയുണ്ട്.

കേവല ഭൂരിപക്ഷത്തിന് 17 സീറ്റ്

കേവല ഭൂരിപക്ഷത്തിന് 17 സീറ്റ്

ജോണ്‍ കുമാറിന്റെ രാജിയോടെ കോണ്‍ഗ്രസിന്റെ തനിച്ചുളള അംഗബലം പത്തായി ചുരുങ്ങി. ഡിഎംകെയുടെ അടക്കം പിന്തുണയില്‍ സര്‍ക്കാരിന് ഇപ്പോഴുളളത് 14 സീറ്റുകളാണ്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകള്‍ വേണം. ബിജെപി സഖ്യത്തിനും 14 സീറ്റാണ് ഉളളത്. എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നി കക്ഷികളുടെ പിന്തുണയാണ് ബിജെപിക്കുളളത്.

അവിശ്വാസ പ്രമേയം കൊണ്ടുവരും

അവിശ്വാസ പ്രമേയം കൊണ്ടുവരും

കേവല ഭൂരിപക്ഷം നഷ്ടമായോടെ നാരായണ സ്വാമി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുളള നീക്കത്തിലേക്ക് ബിജെപി കടന്നിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ഉടനെ തന്നെ സ്പീക്കറെ കാണും. അതിനിടെ കേവല ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി നാരായണ സ്വാമി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് മന്ത്രിമാരടക്കം

രണ്ട് മന്ത്രിമാരടക്കം

ഇതിന് മുന്‍പായി ആരോഗ്യമന്ത്രി മല്ലാഡി കൃഷ്ണറാവു, പൊതുമരാമത്ത് വകുപ്പ് മന്ത്രി എ നമശ്ശിവായം, എംഎല്‍എ ഇ ദീപാഞ്ജന്‍ എന്നിവരാണ് രാജി വെച്ചത്. എ നമശ്ശിവായം, ദീപാഞ്ജന്‍ എന്നിവര്‍ ഇതിനകം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ജോണ്‍ കുമാരും ഒപ്പം കൃഷ്ണറാവുവും ബിജെപിയി ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും മുന്‍ എംഎല്‍എയും അടക്കം പതിമൂന്നോളം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

രാഹുൽ വരാനിരിക്കെ

രാഹുൽ വരാനിരിക്കെ

5 സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുളളവരാണ് പാര്‍ട്ടി വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സര്‍ക്കാര്‍ വീഴുന്നത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ എത്താനിരിക്കെയാണ് സര്‍ക്കാര്‍ വീഴുന്നത് എന്നത് കോണ്‍ഗ്രസിന് ഇരുട്ടടിയാണ്. ഏപ്രിൽ-മെയ് മാസങ്ങളിലായി പുതുച്ചേരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഭൂകമ്പത്തിലും കുലുങ്ങാതെ രാഹുൽ ഗാന്ധി | Oneindia Malayalam

English summary
Puducherry Congress Government likely to resign as one more MLA leaves party to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X