കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരും വീണു; പുതുച്ചേരിയില്‍ നാരായണ സ്വാമിക്ക് ഭൂരിപക്ഷമില്ല

Google Oneindia Malayalam News

ചെന്നൈ: പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. രാവിലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ല. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ഭരണപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതോടെ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് സ്പീക്കറ്‍ വ്യക്തമാക്കി. മുഖ്യമന്ത്രി നാരായണ സ്വാമി ഉടന്‍ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചേക്കും. സര്‍ക്കാറിനെ നിലനിര്‍ത്താന്‍ അവസാന നിമിഷം വരെ നാരായണ സ്വാമി ശ്രമിച്ചിരുന്നു. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരും താഴെ വീണു.

കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വി നാരായണ സ്വാമി നടത്തിയത്. പുതുച്ചേരി സര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി മാന്യമല്ലാത്ത നീക്കങ്ങള്‍ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശം ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ പ്രതിപക്ഷ നിരയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇതോടെ തുടന്ന് ഭരണപക്ഷം സഭ വിട്ട് ഇറങ്ങുകയായിരുന്നു. ഇതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു.

pud

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

എംഎല്‍എമാരുടെ കൂട്ടരാജിക്ക് പിന്നാലെ പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡിഎംകെ സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ സര്‍ക്കാര്‍ കൂടുതല്ഡ പ്രതിസന്ധിയിലായി. മുഖ്യമന്ത്രിയുടെ പാര്‍ലമെന്‍റി സെക്രട്ടറി കൂടിയായ കെ ലക്ഷ്മി നാരയണനും ഡിഎംകെയിലെ വെങ്കടേശനുമായിരുന്നു ഞായറാഴ്ച രാജിവെച്ചത്. ഇതോടെ സഭയില്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 12 ആയി ചുരുങ്ങുകയായിരുന്നു. പ്രതിപക്ഷത്ത് 14 പേരും ഉണ്ടായിരുന്നു. 33 അംഗ പുതുച്ചേരി നിയമസഭയില്‍ മൂന്നുപേര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളാണ്.

English summary
Puducherry Floor Test; Narayanasamy Govt Loses Majority in Trust Vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X