പുതുച്ചേരി; തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്,ദിനേഷ് ഗുണ്ടുറാവുമായി ചർച്ച നടത്തി നാരായണ സ്വാമി
പുതുച്ചേരി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയിൽ ഭരണം നിലനിർത്താനുള്ള നീക്കം തുടങ്ങി കോൺഗ്രസ്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി നാരായണസ്വാമിയും മറ്റ് മന്ത്രിമാരും ചേർന്ന് പുതുച്ചേരിയുടെ ചുമതലയുള്ള എഐസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവുവിനെ ബംഗളൂരിൽ സന്ദർശിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് റിപ്പോർട്ട്.
2016 മെയിലാണ് പുതുച്ചേരിയിൽ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തിയത്. പുതുച്ചേരിയിയിൽ ആകെയുള്ള 33 അംഗ സഭയിൽ 14 പേരാണ് കോൺഗ്രസിനുള്ളത്.ഡിഎംകെയുടെയും മറ്റ് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് കോൺഗ്രസ് പുതുച്ചേരിയിൽ ഭരണം തുടരുന്നത്.ബിജെപിയുടെ മൂന്ന് നോമിനേറ്റഡ് അംഗങ്ങളും(കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്യുന്ന) പുതുച്ചേരി സഭയിലുണ്ട്.

കിരണ്‍ബേദിയപ്പോലെ ഒരാളെ കേന്ദ്ര സര്‍ക്കാര്‍ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചതോടെയായിരുന്നു മുഖ്യമന്ത്രിയായി മുതിർന്ന നേതാവായനാരായണസ്വാമിയെ തന്നെ നിയമിക്കാൻ കോൺഗ്രസ് തിരുമാനിച്ചത്.ഇക്കുറിയും സംസ്ഥാനത്ത് ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
അതേസമയം പാർട്ടിയിൽ ചില എംഎൽഎമാർ ബിജെപിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ഏത് നിമിഷവും മറുകണ്ടം ചാടിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നേതൃത്വത്തിന് ആശങ്ക സൃഷ്ടിക്കുന്നുണഅട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് എംഎൽഎയായ ജോൺ കുമാർ പുതുച്ചേരിയുടെ ചുമതലയുള്ള ബിജെപി നേതാവ് നിർമ്മൽ കുമാറുമായി കൂടിക്കാഴ്ച നടത്തിയത് വലിയ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും കാരണമായിരുന്നു.
നെല്ലിപ്പോത്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്ന ജോൺ മുഖ്യമന്ത്രിയായി നാരണായണ സ്വാമി ചുമതലയേറ്റതോടെ അദ്ദേഹത്തിന് മത്സരിക്കാൻ മണ്ഡലം വിട്ട് നൽകിയിരുന്നു. നിലവിൽ കാമരാജ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജോൺ. തനിക്കും മകനും മത്സരിക്കാൻ ഈ ഇരുമണ്ഡലങ്ങളും കൈക്കലാക്കാനുള്ള നീക്കമാണ് ജോൺ നടത്തുന്നതെന്നും ഇതിനായാണ് ബിജെപിയുമായുള്ള കൂടിക്കാഴ്ച എന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളിയ എംഎൽഎ ബിജെപി നേതാവുമായി നടത്തിയത് ഒരു സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നായിരുന്നു പ്രതികരിച്ചത്.
Recommended Video
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications