കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഭാഷയിൽ പാളി: പുതുച്ചേരി മുഖ്യമന്ത്രിയുടെ നടപടി വിവാദത്തിൽ, മത്സ്യതൊഴിലാളിയുടെ പരാതി അഭിനന്ദനമാക്കി

Google Oneindia Malayalam News

പുതുച്ചേരി: മത്സ്യത്തൊഴിലാളിയുടെ പരാതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് തെറ്റായി വിവർത്തനം ചെയ്തു സംഭവത്തിൽ പുതുച്ചേരി മുഖ്യമന്ത്രി വിവാദത്തിൽ. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ ഗാന്ധി നടത്തിയ പുതുച്ചേരിയിൽ നടത്തുന്ന സന്ദർശനത്തിനിടെയാണ് സംഭവം. ഇതിനിടെ മത്സ്യ തൊഴിലാളികളുമായി സംഘടിപ്പിച്ച സംവാദത്തിനിടെ മത്സ്യതൊഴിലാളികൾ പറഞ്ഞ കാര്യങ്ങൾ രാഹുൽ ഗാന്ധിയ്ക്ക് പരിഭാഷപ്പെടുത്തിയിരുന്നത് പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നു.

ദുബായ് രാജകുമാരി ജീവനോടെ ഉണ്ടോ? തെളിവ് കാണിക്കണമെന്ന് ബ്രിട്ടന്‍; ദുരൂഹ വീഡിയോയ്ക്ക് പിറകെദുബായ് രാജകുമാരി ജീവനോടെ ഉണ്ടോ? തെളിവ് കാണിക്കണമെന്ന് ബ്രിട്ടന്‍; ദുരൂഹ വീഡിയോയ്ക്ക് പിറകെ

മത്സ്യതൊഴിലാളിയായ സ്ത്രീ സർക്കാരിനെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളിൽ തങ്ങളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലം സന്ദർശിച്ചില്ലെന്നുമാണ് അവർ ഉന്നയിച്ച പരാതി. സോളായ് നഗറിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവിനോട് പരാതിപ്പെട്ടത്.

vnarayanasamy-2

മത്സ്യത്തൊഴിലാളിയുടെ ആവലാതിയെ നാരായണസാമി തെറ്റായി വിവർത്തനം ചെയ്തുവെന്നാണ് പുതുച്ചേരിയിലെ പ്രതിപക്ഷം അവകാശപ്പെടുന്നത്. എന്നാൽ ചുഴലിക്കാറ്റിനെ തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികളെ മത്സ്യതൊഴിലാളി പ്രശംസിക്കുകയാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി രാഹുൽ ഗാന്ധിയെ ധരിപ്പിച്ചത്. നിവാർ ചുഴലിക്കാറ്റുണ്ടായപ്പോൾ മുഖ്യമന്ത്രി സംഭവസ്ഥലം സന്ദർശിച്ചുവെന്നും അവരെ ആശ്വസിപ്പിച്ചെന്നുമാണ് അവർ പറയുന്നതെന്നുമാണ് നാരായണ സ്വാമി പരിഭാഷപ്പെടുത്തിയത്.

"ഞാനൊരിക്കലും തെറ്റായി വ്യാഖാനിച്ചില്ലെന്നും എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്നാണ് ഈ വിവാവദത്തിൽ മുഖ്യമന്ത്രിയിൽ നിന്നുള്ള പ്രതികരണം. മുഖ്യമന്ത്രിയുടെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നുണകൾ പറയുന്നതിൽ രാഹുൽ ഗാന്ധിയുമായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുകയാണെന്ന് തോന്നുന്നുവെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് സിടി ട്വിറ്ററിൽ കുറിച്ചത്. രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Puduchery CM's translation in controvesry, Fisherwoman complains to Rahul Gandhi, Puducherry CM tells him she's praising govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X