പൂജ ഐഎഎസിനെ മസൂറിയിലെ അക്കാദമിയിലേക്ക് തിരിച്ചുവിളിച്ചു; പരിശീലനം നിർത്തിവെച്ചു
ന്യൂഡൽഹി: അധികാരം ദുരുപയോഗം ചെയ്തതായി ആരോപണം നേരിടുന്ന പ്രൊബേഷണറി ഐ എ എസ് ഓഫീസറായ പൂജ ഖേദ്കറെ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തിരിച്ചുവിളിച്ചു. പൂജയുടെ പരിശീലനം നിർത്തിവെച്ചിരിക്കുകയാണ്. സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് വികലാംഗ, ഒബിസി സർട്ടിഫിക്കറ്റുകൾ എന്നിവയിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടർന്ന് പൂനെയിൽ നിന്ന് വാഷിമിലേക്ക് മാറ്റിയതിന് പിന്നാലെ ആണ് ഈ നടപടി.
"മഹാരാഷ്ട്ര സർക്കാരിൻ്റെ ജില്ലാ പരിശീലന പരിപാടിയിൽ നിന്ന് നിങ്ങളെ ഇതിനാൽ ഒഴിവാക്കിയിരിക്കുന്നു." എന്നാണ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. "കൂടുതൽ ആവശ്യമായ നടപടികൾ"ക്കായി പൂജ ഖേദ്കർ ജൂലൈ 23-നകം അക്കാദമിയിൽ റിപ്പോർട്ട് ചെയ്യണമെന്നും പറയുന്നു.

അഹമ്മദ്‌നഗർ ജില്ലാ സിവിൽ ഹോസ്പിറ്റലിൽ നിന്ന് 2018-ലും 2021-ലും ബെഞ്ച്മാർക്ക് വികലാംഗരുടെ (PwBD) വിഭാഗത്തിന് കീഴിൽ രണ്ട് സർട്ടിഫിക്കറ്റുകൾ പൂജ ഖേദ്കർ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് (UPSC) സമർപ്പിച്ചു. എന്നാൽ, 2022 ഏപ്രിലിനും ഓഗസ്റ്റിനുമിടയിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആറ് മെഡിക്കൽ ചെക്കപ്പുകൾക്ക് അവർ പോയില്ല. പിന്നീട്, പൂനെയിലെ ഔന്ദ് സർക്കാർ ആശുപത്രിയിൽ നിന്നുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ മെഡിക്കൽ പരിശോധനകൾക്ക് ശേഷം നിരസിക്കപ്പെട്ടു.
തനിക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നത് എന്നാണ് പൂജ ആരോപിക്കുന്നത്. തുടക്കത്തിൽ പൂനെയിൽ അസിസ്റ്റൻ്റ് കളക്ടറായി നിയമിക്കപ്പെട്ട അവർ, ട്രെയിനി ഉദ്യോഗസ്ഥർക്ക് അർഹതയില്ലാത്ത ആനുകൂല്യങ്ങളും സൗകര്യങ്ങളും ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് സൂപ്പർ ന്യൂമററി അസിസ്റ്റൻ്റ് കളക്ടറായി വാഷിമിലേക്ക് സ്ഥലം മാറ്റപ്പെട്ടു. തൻ്റെ സ്വകാര്യ ഔഡി കാറിൽ ചുവന്ന ബീക്കണും "ഗവൺമെൻ്റ് ഓഫ് മഹാരാഷ്ട്ര" എന്ന സ്റ്റിക്കറും ഉപയോഗിച്ചതായും പൂനെ അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസ് കൈവശപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു.
പൂജ ഖേദ്കറുടെ നിയമനം രണ്ടാഴ്ചയ്ക്കകം പരിശോധിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച ഏകാംഗ സമിതിക്ക് രൂപം നൽകിയിരുന്നു. വിവരാവകാശ പ്രവർത്തകനായ വിജയ് കുംഭാർ പൂജയുടെ പിതാവിന് 40 കോടി രൂപയുടെ സ്വത്തുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ഒബിസി നോൺ ക്രീമി ലെയർ വിഭാഗത്തിന് കീഴിലുള്ള പൂജയുടെ നിയമനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. പ്രതിവർഷം 8 ലക്ഷം രൂപയിൽ കൂടുതൽ കുടുംബ വരുമാനമുള്ള വ്യക്തികൾ 'ക്രീമി ലെയറിൽ' പെടുകയും സംവരണ ആനുകൂല്യങ്ങൾക്ക് അർഹരല്ല.
അതേ സമയം, വിദഗ്ധ സമിതിക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്താൻ പൂജ ഖേദ്കർ സന്നദ്ധത പ്രകടിപ്പിച്ചു, "കമ്മിറ്റിയുടെ തീരുമാനം താൻ അംഗീകരിക്കുമെന്നും സത്യം പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് പൂജയുടെ മാതാപിതാക്കളെയും പൂനെ പോലീസ് തിരയുന്നുണ്ട്. ഭൂമി തർക്കത്തിൻ്റെ പേരിൽ അവരുടെ അമ്മ മനോരമ ഖേദ്കർ വ്യക്തികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോയിൽ പുറത്ത് വന്നതിന് പിന്നാലെയാണ് അവർക്കും മറ്റ് അഞ്ച് പേർക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്തു.












Click it and Unblock the Notifications