പൂനെ കളക്ടർ സുഹാസ് ദിവാസിനെതിരെ പരാതിയുമായി പൂജ ഐഎഎസ്; പോലീസിന് പൂജ മൊഴി നൽകി
മുംബൈ: പൂനെ കളക്ടർ സുഹാസ് ദിവാസിനെതിരെ മാനസിക പീഡനാരോപണവുമായി ഐ എ എസ് ട്രെയിനി പൂജ ഖേദ്കർ. നേരത്തെ വാശ്മിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് പൂജ സുഹാസിനെതിരെ പരാതി ഉന്നയിച്ചത്. അധികാരം ദുരുപയോഗം ചെയ്തതായി ആരോപണങ്ങൾ നേരിടുന്ന പൂജ ഖേദ്കറെ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ്.
പൂജയുടെ പരിശീലനം നിർത്തിവെച്ചിരിക്കുകയാണ്. സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് വികലാംഗ, ഒ ബി സി സർട്ടിഫിക്കറ്റുകൾ എന്നിവയിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടർന്ന് പൂനെയിൽ നിന്ന് വാഷിമിലേക്ക് മാറ്റിയതിനെ തുടർന്നാണ് ഈ നടപടി. തനിക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നത് എന്നാണ് പൂജ ആരോപിക്കുന്നത്.

തുടക്കത്തിൽ പൂനെയിൽ അസിസ്റ്റൻ്റ് കളക്ടറായി നിയമിക്കപ്പെട്ട അവർ, ട്രെയിനി ഉദ്യോഗസ്ഥർക്ക് അർഹതയില്ലാത്ത ആനുകൂല്യങ്ങളും സൗകര്യങ്ങളും ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് സൂപ്പർ ന്യൂമററി അസിസ്റ്റൻ്റ് കളക്ടറായി വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. തൻ്റെ സ്വകാര്യ ഔഡി കാറിൽ ചുവന്ന ബീക്കണും "ഗവൺമെൻ്റ് ഓഫ് മഹാരാഷ്ട്ര" എന്ന സ്റ്റിക്കറും ഉപയോഗിച്ചതായും പൂനെ അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസ് കൈവശപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു.
പൂജ ഖേദ്കറുടെ നിയമനം രണ്ടാഴ്ചയ്ക്കകം പരിശോധിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച ഏകാംഗ സമിതിക്ക് രൂപം നൽകിയിരുന്നു. വിവരാവകാശ പ്രവർത്തകനായ വിജയ് കുംഭാർ പൂജയുടെ പിതാവിന് 40 കോടി രൂപയുടെ സ്വത്തുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ഒ ബി സി നോൺ ക്രീമി ലെയർ വിഭാഗത്തിന് കീഴിലുള്ള പൂജയുടെ നിയമനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. പ്രതിവർഷം 8 ലക്ഷം രൂപയിൽ കൂടുതൽ കുടുംബ വരുമാനമുള്ള വ്യക്തികൾ 'ക്രീമി ലെയറിൽ' പെടുകയും സംവരണ ആനുകൂല്യങ്ങൾക്ക് അർഹരല്ല.












Click it and Unblock the Notifications