'മാധ്യമ വിചാരണ വഴി ഞാൻ കുറ്റക്കാരിയാണെന്ന് പറയുന്നത് തെറ്റ്'; ആരോപണങ്ങളിൽ പ്രതികരിച്ച് പൂജ ഐഎഎസ്
മുംബൈ: വ്യാജ സർട്ടഫിക്കറ്റ് ആരോപണത്തിൽ തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ ആണെന്ന് ഐ എ എസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കർ. താൻ കുറ്റക്കാരിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും കേന്ദ്ര സമിതിക്ക് മുമ്പാകെ മൊഴി നൽകുമെന്നും അതോടെ സത്യം വിജയിക്കുമെന്നും പൂജ പ്രതികരിച്ചു.
സർവീസിൽ പ്രവേശിക്കാനായി സമർപ്പിച്ച ഒ ബി സി സർട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പൂജ ഖേഡ്ക്കറിനെതിരായ ആരോപണം. സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിന് പൂജ നടപടി നേരിട്ടിരുന്നു. കുറ്റക്കാരിയാണ് എന്ന് തെളിയുന്നത് വരെ നിരപരാധി ആണ് എന്ന വസ്തുത അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ ഭരണഘടന എന്നും അതിനാൽ താൻ കുറ്റക്കാരിയാണെന്ന് തെളിയിക്കുന്ന മാധ്യമ വിചാരണം തെറ്റാണ് എന്നും പൂജ പറഞ്ഞു.

ഇത് എല്ലാവരുടെയും അടിസ്ഥാനാവകശം ആണ്. ആരോപണം ഉണ്ടെന്ന് നിങ്ങൾക്ക് പറയാ. പക്ഷേ എന്നെ കുറ്റക്കാരിയാക്കുന്നത് തെറ്റാണ് പൂജ പറയുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അന്വേഷണവുമായി സഹകരിക്കാനുള്ള പ്രതിബദ്ധത പൂജ ആവർത്തിച്ചു. "ഒരു പ്രൊബേഷണർ എന്ന നിലയിൽ ഇവിടെ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുക എന്നതാണ് എൻ്റെ ജോലി.
അതാണ് ഞാൻ ചെയ്യുന്നത്. അതിനെക്കുറിച്ച് (അന്വേഷണം) എനിക്ക് ഒരു അഭിപ്രായവും പറയാൻ കഴിയില്ല. സമിതിയുടെ തീരുമാനം വരുമ്പോഴെല്ലാം അത് പരസ്യവും പരിശോധനയ്ക്ക് വിധേയവുമാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് നിങ്ങളോട് പറയാൻ എനിക്ക് അവകാശമില്ല, "അവർ പറഞ്ഞു. കർഷകരെ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പൂജ ഖേദ്കറുടെ മാതാപിതാക്കളായ മനോർമ ഖേദ്കർ, ദിലീപ് ഖേദ്കർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പൂജ ഖേഡ്കറുടെ പെരുമാറ്റത്തെക്കുറിച്ച് പൂനെ കളക്ടർ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തൻ്റെ സ്വകാര്യ ഔഡി കാറിൽ ചുവന്ന ബീക്കണും "ഗവൺമെൻ്റ് ഓഫ് മഹാരാഷ്ട്ര" എന്ന സ്റ്റിക്കറും ഉപയോഗിച്ചതായും പൂനെ അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസ് കൈവശപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു. പൂജ ഓഫീസ് ഫർണിച്ചറുകൾ നീക്കം ചെയ്യുകയും ലെറ്റർഹെഡുകൾ, വി ഐപി നമ്പർ പ്ലേറ്റ് എന്നിവ ആവശ്യപ്പെടുകയും പ്രൊബേഷണറി ഓഫീസർമാർക്ക് പ്രത്യേക വീടും കാറും ലഭ്യമല്ലാത്ത ആനുകൂല്യങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തായും പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications