കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിക്ക് മുഴുവന്‍ പ്രതിഫലവും നല്‍കി; പരാതി തെറ്റെന്ന് 'പുലി' നിര്‍മാതാക്കള്‍

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: പ്രതിഫലം മുഴുവന്‍ തന്നില്ലെന്നുകാട്ടി നടി ശ്രീദേവി തങ്ങള്‍ക്കെതിരെ നല്‍കിയ പരാതി തെറ്റാണെന്ന് പുലി സിനിമയുടെ നിര്‍മാതാക്കളായ തമീന്‍സും പി ടി സെല്‍വകുമാറും അറിയിച്ചു. പ്രതിഫലം തന്നില്ലെന്നു കാണിച്ച് പുലി നിര്‍മാതാക്കള്‍ക്കെതിരെ മുംബൈ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ശ്രീദേവി പരാതി നല്‍കിയിരുന്നു.

എന്നാല്‍, ഒരു ചില്ലക്കാശുപോലും ശ്രീദേവിക്ക് നല്‍കാനില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. 2.7 കോടി രൂപയ്ക്കായിരുന്നു സിനിമയ്ക്കു മുന്‍പ് ശ്രീദേവിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. 30 ലക്ഷം രൂപ സര്‍വീസ് ടാക്‌സ് ഇനത്തിലും നല്‍കി. സിനിമയ്ക്കു മുന്‍പ് തന്നെ മുഴുവന്‍ തുകയും ശ്രീദേവിക്ക് പ്രതിഫലമായി നല്‍കിയിരുന്നു.

sridevi

എന്നാല്‍ നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു. സിനിമ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു പ്രതിഫലം കൂട്ടി ചോദിച്ചത്. ആവശ്യപ്പെട്ട പ്രതിഫലം നല്‍കിയില്ലെങ്കില്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ശ്രീദേവി അഭിനയിക്കില്ലെന്നും ബോണി കപൂര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് ഹിന്ദി പതിപ്പിന് ലഭിക്കുന്ന സാറ്റലൈറ്റ് തുകയുടെ 20 ശതമാനം തരാമെന്ന് കരാറില്‍ ഏര്‍പ്പെട്ടു. ഇതനുസരിച്ച് ഹിന്ദിക്ക് 55 ലക്ഷവും, തെലുങ്ക് പതിപ്പിന് 15 ലക്ഷവും ശ്രീദേവിക്ക് പ്രതിഫലമായി നല്‍കിയെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഹിന്ദിയില്‍ ശ്രീദേവിക്ക് മികച്ച മാര്‍ക്കറ്റുണ്ടെന്നു കാട്ടിയാണ് ബോണി കപൂര്‍ പ്രതിഫലം കൂട്ടിചോദിച്ചതെന്നും നിര്‍മാതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ശ്രീദേവിക്കുവേണ്ടി തങ്ങള്‍ കോടികളാണ് ചെലവഴിച്ചത്. എന്നാല്‍, അവര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിനുപോലും എത്തിയില്ലെന്നും നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തി.

English summary
Puli producers says Sridevi owes us money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X