കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്ക് പാലിക്കും; അല്ലെങ്കില്‍ എന്റെ ചെവി പിടിച്ചു വലിച്ചോളൂ, ദില്ലിക്കാര്‍ക്ക് അമിത്ഷായുടെ വാഗ്ദാനം

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടു പകര്‍ത്തി കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായുടെ വന്‍ പ്രഖ്യാപനം. ദില്ലിയെ ലോക നിലവാരമുള്ള നഗരമാക്കി മാറ്റുമെന്നാണ് അമിത് ഷാ പ്രസംഗിച്ചത്. ബിജെപി അധികാരത്തിലെത്തിയാല്‍ രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറും. അതിന് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യം ചെയ്യാം. എന്റെ ചെവി പിടിച്ചു വലിക്കാമെന്നും നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കവെ അമിത് ഷാ പറഞ്ഞു. എഎപി സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു അമിത് ഷായുടെ ദില്ലി പ്രസംഗം. വിശദാംശങ്ങള്‍...

 അഞ്ച് വര്‍ഷം തരൂ

അഞ്ച് വര്‍ഷം തരൂ

കോണ്‍ഗ്രസിന് നിങ്ങള്‍ 15 വര്‍ഷം നല്‍കി. എഎപിക്ക് അഞ്ച് വര്‍ഷം കൊടുത്തു. ബിജെപിക്ക് അഞ്ച് വര്‍ഷം നല്‍കൂ. ദില്ലിയെ ലോക നിലവാരമുള്ള നഗരമാക്കി മാറ്റാം. അതിന് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചെവി പിടിച്ചുവലിച്ച് ചോദ്യം ചെയ്യാമെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്ര പദ്ധതി നടപ്പാക്കിയില്ല

കേന്ദ്ര പദ്ധതി നടപ്പാക്കിയില്ല

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി ദില്ലിയില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ദില്ലിക്കാര്‍ക്ക് മികച്ച ആരോഗ്യ പദ്ധതിയുടെ അഭാവമുണ്ട്. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ വേഗത്തില്‍ സമീപിക്കാന്‍ സാധിക്കുന്ന ആശുപത്രികളില്ല. ചികില്‍സാ ചെലവ് വഹിക്കാന്‍ സാധിക്കാത്തതിനാല്‍ ജനം പ്രയാസപ്പെടുകയാണ്.

എന്തിന് ബിജെപിക്ക് വോട്ട് ചെയ്യണം

എന്തിന് ബിജെപിക്ക് വോട്ട് ചെയ്യണം

പ്രധാനമന്ത്രി മോദി ഏഴ് കോടി ജനങ്ങള്‍ക്കാണ് ആയുഷ്മാര്‍ പദ്ധതിയിലൂടെ സൗജന്യ ചികില്‍സ ലഭ്യമാക്കിയത്. എന്നാല്‍ ദില്ലിയിലെ ജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിച്ചില്ല. അതിന് കാരണം കെജ്രിവാള്‍ സര്‍ക്കാരാണ്. കേന്ദ്ര പദ്ധതി അവര്‍ ദില്ലിയില്‍ നടപ്പാക്കിയില്ല. അതുകൊണ്ട് ഇത്തവണ നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

നുണയന്‍മാരുടെ പട്ടികയില്‍

നുണയന്‍മാരുടെ പട്ടികയില്‍

രാജ്യത്ത് പല കാര്യങ്ങളിലും പല സംസ്ഥാന സര്‍ക്കാരുകളും മുന്നിലാണെന്ന കണക്കുകള്‍ വന്നു. ശുദ്ധജല വിതരണം, റോഡ് നിര്‍മാണം, വൈദ്യുതിവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളിലെല്ലാം പല സംസ്ഥാനങ്ങളും മുന്നിട്ട് നില്‍ക്കുന്നു. എന്നാല്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നുണ പറയുന്ന പട്ടികയിലാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് അമിത് ഷാ പരിഹസിച്ചു.

പൗരത്വ വിഷയത്തില്‍

പൗരത്വ വിഷയത്തില്‍

പൗരത്വ നിയമത്തെ കെജ്രിവാളും കോണ്‍ഗ്രസും എതിര്‍ക്കുകയാണ്. ഹിന്ദു, സിഖ്, ബുദ്ധ സ്ത്രീകളെ പാകിസ്താനില്‍ ബലാല്‍സംഗം ചെയ്യുന്നു, അവരുടെ സ്വത്തുക്കള്‍ നഷ്ടപ്പെടുന്നു. പിന്നെ എന്തുകൊണ്ട് അവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കിക്കൂടാ. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് വന്ന ഇത്തരക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയം

വോട്ട് ബാങ്ക് രാഷ്ട്രീയം

വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസും എഎപിയും കളിക്കുന്നത്. നിങ്ങള്‍ അവരുടെ വോട്ട് ബാങ്കാണോ. വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് രാഹുല്‍ ഗാന്ധിയും കെജ്രിവാളും ടുക്‌ഡെ ടുക്‌ഡെ ഗ്യാങിന് വേണ്ടി സംസാരിക്കുന്നത്. എല്ലാ തലത്തിലും കെജ്രിവാള്‍ സര്‍ക്കാര്‍ പരാജയമാണെന്നും അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പ് എട്ടിന്, ഫലം 11ന്

തിരഞ്ഞെടുപ്പ് എട്ടിന്, ഫലം 11ന്

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫല പ്രഖ്യാപനം ഫെബ്രുവരി 11നാണ്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ഫെബ്രുവരി 22നാണ്. അതിന് മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ത്രികോണ മല്‍സരത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്.

നിലവിലെ സഭയിലെ അംഗബലം

നിലവിലെ സഭയിലെ അംഗബലം

ദില്ലി നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്. നിലവില്‍ 62 സീറ്റുമായി ആം ആദ്മി പാര്‍ട്ടിയാണ് ഭരണം നടത്തുന്നത്. ബിജെപിക്ക് നാല് സീറ്റുണ്ട്. നാല് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസിന് ഒരംഗം പോലും നിലവിലെ സഭയില്‍ ഇല്ല. ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നീ കക്ഷികളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമായും മാറ്റുരയ്ക്കുന്നത്.

പാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തി

English summary
Pull My Ears if BJP Does Not Make Delhi World-class City: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X