കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഫോടനത്തിന് പിന്നാലെ വെടിവെയ്പ്പും; ഭീകരര്‍ക്കായി ശക്തമായ തിരച്ചില്‍; 15 ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞു

Google Oneindia Malayalam News

Recommended Video

cmsvideo
ഭീകരര്‍ക്കായി ശക്തമായ തിരച്ചില്‍ | Oneindia Malayalam

ശ്രീനഗര്‍: സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്ന പുല്‍വാമയിലെ 15 ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞു. സ്ഫോടക വസ്തു നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. സമീപത്ത് തന്നെ മറ്റുഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇവരെ കണ്ടെത്താന്‍ ശക്തമായി തിരച്ചിലാണ് സൈന്യം ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 15 ലേറെ ഗ്രാമങ്ങള്‍ സൈന്യം പൂര്‍ണ്ണമായി വളഞ്ഞു കഴിഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ തിരച്ചില്‍ ഉണ്ടാകും. ചരിത്രത്തിലെ ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ജമ്മുകശ്മീരില്‍ ഉണ്ടായിരിക്കുന്നത്.

ഇതിനുമുമ്പ് നടന്ന വലിയ ചാവേര്‍ ആക്രമണം 2001 ല്‍ ശ്രീനഗര്‍ സെക്രട്ടറിയേറ്റിലേക്ക് നടന്ന ആക്രമണമാണ്. അ്നന് 38 പേരായിരുന്നു കൊല്ലപ്പെട്ടത്. സമീപകാലത്ത് ഉറിയില്‍ ഉണ്ടായ ഭീകരാക്രമണമായിരുന്നു ഇതിനുമുമ്പുണ്ടായ ഏറ്റവും വലിയ ആക്രമണം. 20 സൈനികരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.

army

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെയാണ് ഭീകരാക്രമണം ഉണ്ടാവുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

ജയ്ഷെ മുഹമ്മദിന്‍റെ ഒപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017 ല്‍ ഇന്ത്യന്‍ സൈന്യും വെടിവെച്ചു കൊന്നിരുന്നു. ഇതിന് തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.

English summary
pulwama attack 15 villages under military surveillance search operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X