ജെയ്ഷെ ഭീകരരെ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചു, ഉമറുമായി അടുത്ത ബന്ധം; ആരാണ് 23കാരി ഇന്ഷാ ജാന്‍..!!
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് എല്ലാവിധ സഹായവും എത്തിച്ചത് 23കാരിയായ യുവതിയെന്ന് റിപ്പോര്‍ട്ട്. ഇന്ഷാ ജാന്‍ എന്ന 23കാരിയാണ് ഭീകരാക്രമണത്തില്‍ സഹായിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ ഒന്നിലേറെ തവണ ഭീകരരെ വീട്ടില്‍ പാര്‍പ്പിക്കുകയും ഭക്ഷണവും താമസവും ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്...

അടുത്ത ബന്ധം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്‍ കൊല്ലപ്പെട്ട ഉമര്‍ ഫാറൂഖുമായി ഇന്‍ഷായ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇരുവരും സോഷ്യല്‍ മീഡിയ വഴിയും ഫോണുകളിലൂടെയും നിരവധി തവണ ബന്ധപ്പെട്ടിരുന്നു. രണ്ട് കൈമാറിയ ഫോണ്‍ സന്ദേശങ്ങള്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിതാവിനും ബന്ധം
ഇന്ഷാ ജാനിന്റെ പിതാവ് താരിഖ് പിര്‍നും ഭീകരരുമായി അടുത്ത ബന്ധമാണുള്ളത്. കൂടാതെ ഭീകരരെ ഒന്നിലേറെ തവണ വീട്ടില്‍ പാര്‍പ്പിക്കുയും അവര്‍ക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. 2018നും 2019നും ഇടയില്‍ നിരവധി തവണ ഇവര്‍ ഇവരുടെ വീടുകളില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

കസ്റ്റഡിയില്‍
പിതാവും മകളും ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. പുല്‍വാമയിലെ ഹക്രിപ്പോര എന്ന സ്ഥലത്ത് വച്ച് 2020 മേയ് മാസത്തിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഭീകരാക്രമണത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന പാകിസ്ഥാനില്‍ നിന്നും പുറത്തുവിട്ട വീഡിയോ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എന്‍ഐഎ വൃത്തങ്ങള്‍ കണ്ടെത്തിയിരുന്നു.

44 സിആര്‍പിഎഫ് ജവാന്മാര്
ഇന്ത്യന്‍ സുരക്ഷാ സേനത്ത് ഏറ്റവും നാശം വിതച്ച ആക്രമണമാണ് 2019ലെ പുല്‍വാമ ഭീകരാക്രമണം. 44 സിആര്‍പിഎഫ് ജവാന്മാരാണ് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 20 സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തുു. സിര്‍ആര്‍പിഎഫ് വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റിയായിരുന്നു ആക്രമണം.

സിആര്‍പിഎഫ് വാഹന വ്യൂഹം
ഖ്വാസിഗുണ്ടില്‍ നിന്ന് ഫെബ്രുവരി 14ന് വൈകിട്ട് 2.58 ഓടെ സിആര്‍പിഎഫ് വാഹന വ്യൂഹം ക്വാസിഗുണ്ട് വിടുകയായിരുന്നു. പുല്‍വാമയിലെ അവാന്തിപൊരയില്‍ വെച്ചാണ് ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ പ്രവേശിച്ച സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം അഞ്ചാമത്തെ ബസിലിടിച്ചത്. അഞ്ചും ആറും ബസാണ് സ്ഫോടനത്തില്‍ തകര്‍ന്നത്.

ആദ്യത്തെ സംഭവം
2,547 സൈനികരുമായി ജമ്മുവിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ട 78 വാഹങ്ങള്‍ ഉള്‍പ്പെട്ട വാഹന വ്യൂഹത്തില്‍ അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാനെത്തിയ സൈനികരും ഉള്‍പ്പെട്ടിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ സൈനിക വാഹന വ്യൂഹനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. 80 കിലോ സ്ഫോടക വസ്തുുക്കളാണ് പുല്‍വാമ ആക്രമണത്തിനായി ഭീകരര്‍ ഉപയോഗിച്ചത്.
500 രൂപയുടെ ഓട്ടം; കൂലി ചോദിച്ചപ്പോള്‍ തന്നത് രണ്ട് പവന് സ്വര്‍ണമാല, പിന്നെ മൊബൈലും!!
സോണിയ മാറണോ? മധ്യപ്രദേശ് കോണ്‍ഗ്രസ് രണ്ട് തട്ടില്‍, വിമതര്‍ക്കെതിരെ മിണ്ടാതെ ദിഗ് വിജയ് സിംഗ്!!
കേന്ദ്ര സര്‍ക്കാരിന്റെ ഈ തയ്യാറെടുപ്പില്ലായ്മ ഭീതിപ്പെടുത്തുന്നത്, രൂക്ഷ വിമർശനവുമായി രാഹുൽ