ആദില്‍ അഹമ്മദിനെ പോലുള്ളവര്‍ എന്തുകൊണ്ട് തീവ്രവാദികളാകുന്നു എന്നതും ചിന്തിക്കണം: പ്രശാന്ത് ഭൂഷണ്‍
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരമവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആദില്‍ അഹ്മദ് ദറിനെ പോലുള്ള കാശ്മീരി യുവാക്കള്‍ എന്തുകൊണ്ട് തീവ്രവാദികളും വിഘടനവാദികളും ആകുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ആദില്‍ ദറിനെ സൈന്യം മര്‍ദ്ദിച്ചതിന് ശേഷമാണ് അയാള്‍ ഭീകരവാദിയായതെന്ന പിതാവിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷണ്‍ വിഷയത്തില്‍ പ്രതികരിച്ചത്.

' സൈന്യം ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ആദില്‍ ദര്‍ ഭീകരവാദിയായത്. എന്തുകൊണ്ടാണ് കാശ്മീരിലെ യുവാക്കള്‍ ഇത്തരത്തില്‍ തീവ്രവാദികളാകാനും ചാവേറുകള്‍ ആകാനും തയ്യാറാകുന്നത് എന്നതും ചിന്തിക്കേണ്ട വിഷയമാണ്, പ്രശാന്ത് ഭൂഷണ്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. പ്രശാന്തിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ദിവ്യ സ്പന്ദനയും പ്രശാന്തിന്‍റെ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
പുല്‍വാമ ആക്രമണത്തിലെ ചാവേര്‍ അഹമ്മദ് ദര്‍ ഭീകരവാദിയാവാന്‍ കാരണം സൈനീകരാണെന്നാണ് അഹമ്മദിന്‍റെ പിതാവും കര്‍ഷകനുമായ ഗുലാം ഹസന്‍ ദര്‍ പറഞ്ഞിരുന്നു. ഒരു വര്‍ഷം മുന്‍പ് അഹമ്മദിനെ സൈനീകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാകാം സംഭവത്തിന് പിന്നില്‍ എന്നും പിതാവ് ആരോപിച്ചിരുന്നു.
"Pulwama bomber Adil Ahmad Dar became terrorist after he was beaten by troops". It's imp to understand why so many young men in Kashmir are becoming militants&willing to die. Even US forces couldn't hold Afghanistan & Iraq after large-scale suicide attackshttps://t.co/2mr5d3WK2Z
— Prashant Bhushan (@pbhushan1) February 16, 2019
ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്നത്. ഭീകരാക്രമണത്തില്‍ 40 സൈനീകരുടെ ജീവനാണ് നഷ്ടമായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെ ദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരന്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.












Click it and Unblock the Notifications