കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഭീകരാക്രമണ കാലത്ത് പ്രചരിച്ച 11 വ്യാജ വാര്‍ത്തകള്‍... സത്യം ഇതാണ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഇങ്ങനെയാണ് വ്യാജവാർത്തകൾ ഉണ്ടാകുന്നത് | #FakeNews | Oneindia Malayalam

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഞെട്ടലും വേദനയും നമ്മുടെ മനസിനെ ഇപ്പോഴും വേട്ടയാടുകയാണ്. ഇതിനിടയിലും പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയമായും അല്ലാതെയും മുതലെടുത്തുള്ള വ്യാജ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.ഒരുപക്ഷേ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിച്ചതും പുല്‍വാമ ആക്രമത്തെ കുറിച്ചാകും.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ഉണ്ടായ ആക്രമണത്തെ ഒരു തരത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചപ്പോള്‍ മറ്റ് ചിലര്‍ മരിച്ച ജവാന്‍മാരുടെ ഫോട്ടോയെന്ന് കാണിച്ച് പല മുന്‍കാല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.ഭീകരാക്രമണ സമയത്ത് ഏറ്റവും കൂടുതല്‍ പ്രചരിച്ച 11 വ്യാജ വാര്‍ത്തകള്‍ ഇതൊക്കെയാണ്.

 ചാവേറും രാഹുലും

ചാവേറും രാഹുലും

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയം പറയാനില്ലെന്നും സര്‍ക്കാരിനൊപ്പമാണെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് പുല്‍വാമ ഭീകരന്‍ ആദില്‍ അഹമ്മദ് ദറിനൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ചിത്രം എന്ന പേരിലായിരുന്നു ആദ്യ ചിത്രം പ്രചരിച്ചത്. ചാവേറായ ഭീകരന്‍റെ തല വെട്ടിയെടുത്ത ഫോട്ടോ ഷോപ്പ് ചെയ്ത ഇമേജ് ആയിരുന്നു അത്.

 സിറിയന്‍ വീഡിയോ

സിറിയന്‍ വീഡിയോ

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സ്ഫോടനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സിറിയയിലെ ബെംബ് സ്ഫോടനത്തിന്‍റെ വീഡിയോ ആയിരുന്നു യഥാര്‍ത്ഥത്തില്‍ പ്രചരിപ്പിച്ചത്.

 പ്രിയങ്ക ഗാന്ധി ചിരിച്ചോ

പ്രിയങ്ക ഗാന്ധി ചിരിച്ചോ

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി ചിരിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായ മറ്റൊരു വ്യാജ പ്രചാരണം. ഒരു വീഡിയോയില്‍ പ്രിയങ്ക ചിരിക്കുന്ന ഭാഗം കട്ട് ചെയ്തായിരുന്നു പ്രചരണം. എന്നാല്‍ പ്രിയങ്ക ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം പിന്നാലെ പുറത്ത് വന്നു.

 അക്ഷയ്കുമാറും അക്കൗണ്ടും

അക്ഷയ്കുമാറും അക്കൗണ്ടും

പുല്‍വാമ ആക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കാന്‍ സിന്‍റികേറ്റ് ബാങ്കിന്‍റെ ഒരു പ്രത്യേക അക്കൗണ്ടിലേക്ക് പണമയക്കാന്‍ ആവശ്യപ്പെട്ട് അക്ഷയ്കുമാര്‍ എന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അതും വ്യാജമാണെന്ന് തെളിയിക്കപ്പെടട്ു.

 പാക്കിസ്ഥാനിലെ വീഡിയോ

പാക്കിസ്ഥാനിലെ വീഡിയോ

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ സൈന്യം പിടിച്ച് മര്‍ദ്ദിക്കുന്നു. കട്ടിലില്‍ കമിഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ആണ് ഉള്ളത്. എന്നാല്‍ പാക്കിസ്ഥാനില്‍ സൈന്യം ആരെയോ മര്‍ദ്ദിക്കുന്ന പഴയ വീഡിയോ ആയിരുന്നു അത്.

 നിരത്തിയിട്ട ജവാന്‍മാരുടെ മൃതശരീരം

നിരത്തിയിട്ട ജവാന്‍മാരുടെ മൃതശരീരം

ഭീകരാക്രമണത്തില്‍ മരിച്ച ജവാന്‍മാരുടെ മൃതശരീരം നിരത്തി കിടത്തിയിരിക്കുന്ന ചിത്രമായിരുന്നു കൂടുതലായി പ്രചരിച്ച മറ്റാന്ന്. എന്നാല്‍ 2010 ചത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ ചിത്രമായിരുന്നു ഇത്.

 കാശ്മീരികളെ ക്രൂരമായി ആക്രമിച്ചു

കാശ്മീരികളെ ക്രൂരമായി ആക്രമിച്ചു

പുല്‍വാമ ആക്രമണത്തിന് ശേഷം കാശ്മീരികള്‍ക്ക് നേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടന്നിരുന്നു. എന്നാല്‍ അപകടത്തില്‍ പെട്ട ട്രെക്ക് ഡ്രൈവറുടെ ചിത്രം പങ്കുവെച്ച് ആക്രമിക്കപ്പെട്ട കാശ്മീരി എന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു.

 ആശുപത്രി കിടക്കയില്‍ നിന്ന് സൈനികന്‍

ആശുപത്രി കിടക്കയില്‍ നിന്ന് സൈനികന്‍

ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സ്വാതന്ത്രം നല്‍കിയെന്ന വാര്‍ത്ത കേട്ട പിന്നാലെ ചികിത്സയില്‍ ഇരുന്ന സൈനികന്‍ അത് പൂര്‍ത്തിയാക്കാതെ തിരിച്ചടിക്കാന്‍ എത്തിയെന്ന അടിക്കുറിപ്പോടെ ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ 2004 ല്‍ റഷ്യയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറഅറ റഷ്യന്‍ സൈനികന്‍ മാക്സിം അലക്സാന്‍ഡ്രോവിച്ചിന്‍റെ ഫോട്ടോയായിരുന്നു ഇതിനായി പ്രചരിപ്പിച്ചത്.

 ആര്‍എസ്എസ് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു

ആര്‍എസ്എസ് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു

പുല്‍വാമ ഭീകരാക്രമണം നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ എന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് ഫണ്ട് നല്‍കി ചെയ്യിച്ചതാണെന്ന് പിടക്കപ്പെട്ട ഭീകരന്‍ പറഞ്ഞതായി വ്യാജ ചിത്രവും വാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ 2016 ല്‍ ബിഎസ്എഫ് കാശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് പിടിച്ച പാക്ക് ഭീകരന്‍റെ ചിത്രമായിരുന്നു അത്. അയാള്‍ ആര്‍എസ്എസിനെ കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല.

 അവസാന ഉറക്കം

അവസാന ഉറക്കം

ആക്രമണത്തിന് തൊട്ട് മുന്‍പ് ബസില്‍ കിടന്നുറങ്ങുന്ന ജവാന്‍മാര്‍ എന്ന പേരില്‍ ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ ആ ചിത്രം നേരത്തേ തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. നിരവധി പേര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

 പ്രശാന്ത് ഭൂഷണിന് മര്‍ദ്ദനം

പ്രശാന്ത് ഭൂഷണിന് മര്‍ദ്ദനം

കാശ്മീരില്‍ എന്തുകൊണ്ടാണ് ആദിലിനെ പോലുള്ള തീവ്രവാദികള്‍ ഉണ്ടാകുന്നതെന്നത് നമ്മള്‍ ചിന്തിക്കണം എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദ പ്രസ്താവന നടത്തിയതിന് അദ്ദേഹം ക്രൂരമായി ആക്രമിക്കപ്പെട്ടു എന്ന തരത്തില്‍ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ 2011 ലെ വീഡിയോ ആയിരുന്നു അത്.

(ചിത്രങ്ങള്‍ കടപ്പാട് boom live)

English summary
pulwama attack fact check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X