കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി വിദ്യാര്‍ഥികള്‍ ഭയത്തില്‍; സുരക്ഷ ഒരുക്കുമെന്ന് പോലീസ്, സഹായവുമായി ആക്ടിവിസ്റ്റുകള്‍

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ കശ്മീരി വിദ്യാര്‍ഥികള്‍ ഭയത്തില്‍. കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണമുണ്ടായ സാഹചര്യത്തിലാണിത്. ദില്ലിയിലെ കശ്മീരി വിദ്യാര്‍ഥികളുടെ അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടു.

Kash

കശ്മീരി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു. കശ്മീരികളുടെത് മാത്രമല്ല, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മധുര്‍ വര്‍മ ട്വീറ്റ് ചെയ്തു.

കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നുവെന്ന് ജാമിയ മില്ലിയ ഇസ്ലാമിയയിലെ കശ്മീരി വിദ്യാര്‍ഥി പറഞ്ഞു. ആളുകള്‍ കശ്മീരി വിദ്യാര്‍ഥികളെ ആക്രമിക്കുന്നു, ചീത്ത വിളിക്കുന്നു, അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു, പാകിസ്താന് ജയ് വിളിച്ചെന്ന് ആരോപിച്ച് കേസെടുക്കുന്നു... ഇതാണ് ഭയപ്പാടുണ്ടാക്കാന്‍ കാരണമെന്ന് ജെഎന്‍യു ആക്ടിവിസ്റ്റ് ഷെഹല റാഷിദ് പറഞ്ഞു. കശ്മീരിയാണ് ഷെഹല. കശ്മീരികള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. കശ്മീരികളെ സ്വാഗതം ചെയ്യുന്നുവെന്നും രാജദീപ് സര്‍ദേശ് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

പാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങുംപാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങും

ഭീകരര്‍ എന്ന് മുദ്ര ചാര്‍ത്തുന്നതിനാല്‍ തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോലും പ്രതികരിക്കിന്നില്ലെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ കശ്മീരി വിദ്യാര്‍ഥിയായ അനീസ് അഹമ്മദ് പറഞ്ഞു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വര്‍മ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മതത്തിന്റെ പേരില്‍ കശ്മീരി വിദ്യാര്‍ഥികളെ ആക്രമിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് ദില്ലി മന്ത്രി രാജേന്ദ്രപാല്‍ ഗൗതം പറഞ്ഞു. കശ്മീരി വിദ്യാര്‍ഥികളുടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഡെറാഡൂണിലും ബെംഗളൂരുവിലും അംബാലയിലും കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ ആക്രമണം നടന്നതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണം.

English summary
Pulwama Attack Fallout: Kashmiri Students in Delhi Fear for Their Security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X