കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ അവസാന നിമിഷങ്ങള്‍.. ഹൃദയം നുറുങ്ങുന്ന അനുഭവം പങ്കുവെച്ച് സൈനീകന്‍

  • By
Google Oneindia Malayalam News

പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ നടുക്കത്തിലാണ് രാജ്യം. ഇതുവരെ 40 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാന്‍മാരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. ഭീകരാക്രമണത്തില്‍ ശക്തമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കി കഴിഞ്ഞു.

പുല്‍വാമയില്‍ നടത്തിയ ആക്രമണത്തിന് അറുപത് കിലോ ആര്‍ഡിഎക്സാണ് ഉപയോഗിച്ചതെന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പരമാവധി ആള്‍നാശം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം എന്നും സിആര്‍പിഎഫ് പറഞ്ഞു. ആക്രമണത്തിന്‍റെ നേര്‍ക്കാഴ്ച പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഭീകാരാക്രമണത്തെ കുറിച്ച് കോണ്‍സ്റ്റബിള്‍ വെളിപ്പെടുത്തിയത്. സൈനീകന്‍റെ വാക്കുകളിലേക്ക്

 ശ്രീനഗറിലേക്ക് പോകാന്‍

ശ്രീനഗറിലേക്ക് പോകാന്‍

കനത്ത മഞ്ഞ് വീഴ്ച കാരണം ഒരാഴ്ചയായി ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. അവധിക്ക് നാട്ടില്‍ പോയവരും പുതുതായി പോസ്റ്റിങ്ങ് ലഭിച്ചവര്‍ക്കൊന്നും അതിനാല്‍ തന്നെ ശ്രീനഗറിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല.

 സൈനീകരെ മാറ്റാന്‍

സൈനീകരെ മാറ്റാന്‍

ഏകദേശം 5000-6000 ആളുകള്‍ ജമ്മുവില്‍ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു. ആളുകള്‍ കൂടിയതോടെ കാമ്പിലും പ്രശ്നങ്ങള്‍ തുടങ്ങി. ഇതോടെ സൈനീകരെ മാറ്റാന്‍ മുകളില്‍ നിന്ന് ഉത്തരവ് വന്നു.

 സാധാരണ വാഹനം

സാധാരണ വാഹനം

അങ്ങനെ പുലര്‍ച്ചെ 3.30ഓടെ ജമ്മുവില്‍ നിന്ന് രണ്ട് ബസ്സുകള്‍ ഉള്‍പ്പെടെ 78 വാഹനങ്ങളിലായി സൈനീകരെ മാറ്റാന്‍ തിരുമാനിച്ചു. 11 മണിയോടെ വാഹനങ്ങള്‍ ഖാസിഗണ്ഡിലെത്തി. സാധാരണ ഇവിടെ നിന്ന് ബങ്കറുകളിലാണ് പിന്നീടുള്ള യാത്ര.

 കവചിത വാഹനം

കവചിത വാഹനം

എന്നാല്‍ സൈനീകര്‍ അധികമായതിനാല്‍ സാധാരണ വാഹനത്തില്‍ തന്നെയായിരുന്നു യാത്ര തിരിച്ചത്. കവചിത വാഹനങ്ങള്‍ ആയിരുന്നെങ്കില്‍ ചിലരെങ്കിലും രക്ഷപ്പെടുമായിരുന്നു, കോണ്‍സ്റ്റബിള്‍ പറഞ്ഞു.

 സ്കോര്‍പ്പിയോ മുന്നില്‍

സ്കോര്‍പ്പിയോ മുന്നില്‍

ഖാസിഗുണ്ഡ് കഴിഞ്ഞ് ലെത്ത്പോരയില്‍ വൈകീട്ട് മൂന്നോടെയാണ് വാഹനങ്ങള്‍ എത്തിച്ചേര്‍ന്നത്. ലാറ്റ്മൂഡ് ക്രോസ് ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു സ്കോര്‍പ്പിയോ ഹൈവേയില്‍ വന്ന് നിര്‍ത്തി. മിനിറ്റുകള്‍ക്കുള്ളില്‍ സ്കോര്‍പ്പിയോ രണ്ടാമത്തെ ബസിന് കൊണ്ടുപോയി ഇടിപ്പിക്കുകയായിരുന്നു.

 ചെവി തുളയ്ക്കുന്ന ശബ്ദം

ചെവി തുളയ്ക്കുന്ന ശബ്ദം

പെട്ടെന്ന് എവിടെന്നെന്ന് ഇല്ലാതെ കണ്ണിലേക്ക് ശക്തമായ പ്രകാശം ഇടിച്ചുകയി. ചെവി തുളയ്ക്കുമാറുള്ള ശബ്ദത്തിലായിരുന്നു സ്ഫോടനം നടന്നത്. അതുകൊണ്ട് തന്നെ അല്‍പ്പം സമയത്തേക്ക് ആര്‍ക്കും ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ല.

 പൊട്ടിത്തെറിച്ചു

പൊട്ടിത്തെറിച്ചു

അവിടെയുണ്ടായിരുന്ന ബസ്സുകളെല്ലാം കുലുങ്ങി.ബസ്സുകളുടെ ഗ്ലാസുകള്‍ പൊട്ടിതെറിച്ചു. 10 മിനിറ്റ് ആര്‍ക്കും വാഹനങ്ങളില്‍ നിന്ന് അനങ്ങാന്‍ പോലും സാധിച്ചിരുന്നില്ല.അതുപോലെ എല്ലാവരും സീറ്റില്‍ തരിച്ചിരുന്നുപോയി.

 ഇറങ്ങിയോടി

ഇറങ്ങിയോടി

ഭീകരാക്രമണമാണോ അതോ ഭീകരര്‍ക്ക് നേര്‍ സൈനീകര്‍ വെടിയുതിര്‍ക്കുന്നതായിരുന്നോ എന്ന് പോലും മനസിലാക്കാന്‍ ആ സമയത്ത് സാധിച്ചിരുന്നില്ല. അല്‍പസമയം കഴിഞ്ഞ് വാഹനത്തില്‍ നിന്ന് സ്ഫോടനം നടന്ന വാഹനത്തിന് സമീപത്തേക്ക് ഇറങ്ങിയോടി.

 കരഞ്ഞ് വിളിച്ചു

കരഞ്ഞ് വിളിച്ചു

ഹൃദയഭേദകമായിരുന്ന കണ്ട ദൃശ്യങ്ങള്‍. ബസ് പൂര്‍ണമായും തകര്‍ന്നിരുന്നു. ചോര ചിതറി കിടക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരില്‍ പലരും ഉറക്കെ കരഞ്ഞ് വിളിച്ചു. മരിച്ചവരില്‍ പലരും തന്‍റെ അടുത്ത സുഹൃത്തുക്കളായിരുന്നു, കോണ്‍സ്റ്റബിള്‍ പറഞ്ഞു.

 രണ്ട് സൈനീകര്‍

രണ്ട് സൈനീകര്‍

ബസ്സില്‍ ഉണ്ടായിരുന്ന രണ്ട് സൈനീകര്‍ പരിശീലനം കഴിഞ്ഞ് ആദ്യ പോസ്റ്റിങ്ങിനായി എത്തിയതായിരുന്നു. അവരുടെ യൂണിറ്റ് പോലും അവര്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല.

 പിന്നില്‍

പിന്നില്‍

വൈകീട്ടോടെ എല്ലാവരും ശ്രീനഗറില്‍ എത്തി. ഇപ്പോഴും ആക്രമണത്തിന്‍റെ ഞെട്ടലില്‍ നിന്ന് പലരും മുക്തരായിട്ടില്ല. പലര്‍ക്കും ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടില്ല. ചിലര്‍ക്ക് വേദന അടക്കാന്‍ കഴിയുന്നില്ല, ചിലര്‍ തിരിച്ചടിക്കണമെന്ന് പറയുന്നു. ആരുടേയെങ്കിലും സഹായമില്ലാതെ ഇത്രയേറെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി ഒരാള്‍ക്ക് ഹൈവേയിലേക്ക് വരാന്‍ സാധിക്കില്ല, കോണ്‍സ്റ്റബിള്‍ പറഞ്ഞു.

English summary
Pulwama attack: Ghastly sight made us scream… bus disappeared, CRPF constable in convoy speaks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X