കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിന് ഞങ്ങള്‍ തിരിച്ചടിച്ചിരിക്കും; ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്ക് പേജില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിലെ പുല്‍വാമായിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യന്‍ ജനത. ഈ അക്രമണത്തെ ഇന്ത്യന്‍ ജനത പൊറുക്കില്ല, പാകിസ്താന്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും എന്ന രീതിയിലുള്ള കമന്‍റുകളാണ് അധികം പേരും രേഖപ്പെടുത്തുന്നത്.

മലയാളികളടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി വിവിധ ഭാഷകളില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. വ്യാഴാഴ്ച്ച വൈകീട്ട് നടന്ന ആക്രമണത്തില്‍ നാല്‍പതിലേറെ സിആര്‍പിഎഫ് ജവാന്‍മാരായിരുന്നു കൊല്ലപ്പെട്ടത്. ഭീകരക്രമണത്തിന്‍റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് രംഗത്തെത്തിയിരുന്നു.

321

ഇതോടെയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഇന്ത്യ രംഗത്ത് എത്തിയത്. ഭീകരേരയും ഭീകരസംഘടനകളേയും പിന്തുണയ്ക്കുന്ന നടപടി പാകിസ്താന്‍ അവസാനിപ്പിക്കണമെന്നും വിദേശമന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

സൈന്യത്തിന് തിരിച്ചടിക്കാനുള്ള സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അമേരിക്കയുള്‍പ്പടേയുള്ള വിദേശ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

English summary
pulwama attack - indians reacts on imran khans facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X