പുൽവാമ ഭീകരാക്രമണം; ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകി, നടന്നത് സുരക്ഷ വീഴ്ച?
ദില്ലി: പുൽവാമ തീവ്രവാദ ആക്രമണത്തിൽ നടന്നത് സുരക്ഷ വീഴ്ചയെന്ന് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ ഇന്റലിജൻസ് വിഭാഗങ്ങൾ ഫെബ്രുവരി എട്ടിന് ഐഇഡി( ഉയർന്ന സ്ഫോടനാത്മക വസ്തുക്കൾ കൊണ്ടുള്ള ആക്രമണം) ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം 3. 15 ഓടെയാണ് ചാവേർ സ്ഫോടക വസ്തുക്കൾ അടങ്ങിയ സ്കോർപിയോ സൈനാക വാഹനത്തിൽ ഇടിപ്പിച്ചത്.
ഗുന്ദിബാഗ് വഗാസ് കമാൻഡോ, ആദിൽ അഹമ്മദ് തക്റൻവാല എന്നിങ്ങനെ അറിയപ്പെടുന്ന ആളാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ വർഷമാണു ഭീകര സംഘടനയിലെത്തിയത്. കശ്മീരിലെ കാകപോറ സ്വദേശിയാണ് ഇയാളെന്നും റിപ്പോർട്ടുകളുണ്ട്. കശ്മീരിലെ ഏറ്റവും രൂക്ഷമായ അക്രമം നടന്ന് മണിക്കൂറുകൾക്കകം തന്നെ ഭീകരന്റെ ഫോട്ടോ, വിഡിയോ തുടങ്ങിയവ പുറത്തുവരികയായിരുന്നു.

ന്റെ പേര് ആദിൽ, ഒരു വർഷം മുൻപാണ് ജയ്ഷെ മുഹമ്മദിൽ ചേരുന്നത്. ഈ വിഡിയോ നിങ്ങളിലെത്തുമ്പോൾ ഞാൻ സ്വർഗത്തിലെത്തിയിരിക്കും. ഇതായിരിക്കും എന്റെ അവസാന സന്ദേശം എന്നായിരുന്നു ഭീകരർ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലുള്ളത്. 2001ലെ ആക്രമണത്തിനു ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് പുൽവാമയിലേത്. സ്ഫോടക വസ്തുക്കൾ ടാറ്റ സുമോ വാഹനത്തിൽ നിറച്ചായിരുന്നു 2001ലെ ആക്രമണം.












Click it and Unblock the Notifications