കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപയും ജോലിയും പ്രഖ്യാപിച്ച് ജാര്‍ഘണ്ഡ് സര്‍ക്കാര്‍

Google Oneindia Malayalam News

റാഞ്ചി: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന്‍ പത്ത് ലക്ഷംരൂപം നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രുഘുബര്‍ ദാസ് പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയും നല്‍ക്കും.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ജാര്‍ഘണ്ഡ് സ്വദേശിയായ സിആര്‍പിഎഫ് ജാവന്‍ വിജയ് സോരഗിന്‍റെ കുടുംബത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. രാജ്യത്തിന് വേണ്ടി പാരാടിയ രക്തസാക്ഷികള്‍ ഒരിക്കലും മരിക്കുന്നില്ല. സ്വര്‍ഗത്തിലും അവര്‍ വീരസ്വര്‍ഗം പ്രാപിക്കുന്നു എന്നായിരുന്നു വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം അറിയിച്ച് രഘുബര്‍ദാസ് പറഞ്ഞത്.

army

പാക്ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം 39 സൈനികരാണ് കൊല്ലപ്പെട്ടത്. സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് സമീപം സ്ഫോടക വസ്തുകള്‍ നിറച്ച കാറുമായി എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സൈനിക പരിശീലനം കഴിഞ്ഞ് 2500 സൈനികര്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് മടങ്ങിപ്പോകവെയായിരുന്നു ആക്രമണം.

English summary
Pulwama attack: Jharkhand CM announces compensation of Rs 10 lakh, job to family of deceased soldier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X