കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന് മസൂദ് അസറിന്റെ ആഹ്വാനം; ശബ്ദ സന്ദേശം പുറത്ത്, തെളിവുമായി ഇന്ത്യ

Google Oneindia Malayalam News

Newest First Oldest First
3:58 PM, 17 Feb

ഒഡീഷയിലെ പൊതുജന റാലിയില്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മൗനൗചരണം നടത്തുന്നു. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമീപം
2:36 PM, 17 Feb

ആദിൽ ധർ സഞ്ചരിച്ചിരുന്നത് ചുവന്ന കാറിലെന്ന് ദൃക്സാക്ഷികൾ, ഈ കാറിന്റേതെന്ന് സംശയിക്കുന്ന ബംബർ ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ആദിൽ ധറിന് സ്ഫോടക വസ്തുക്കൾ എത്തിച്ച് നൽകിയവരെ കണ്ടെത്താനായി ഊർജ്ജിതമായ ശ്രമമാണ് നടക്കുന്നത്.
12:42 PM, 17 Feb

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ സർക്കാർ പിൻവലിച്ചു. വിഘടനവാദി നേതാക്കളായ മിർവൈസ് ഉമർ‌ ഫറൂഖ്, അബ്ദുൾ ഗാനി ഭാത്, ബിലാൽ‌ ലോൺ, ഹാഷിം ഖുറേഷി, ഷാബിർ ഷാ എന്നിവർക്കേർപ്പെടുത്തിയിരുന്ന സുരക്ഷയാണ് പിൻവലിച്ചത്.
11:59 AM, 17 Feb

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് കത്തിച്ച മെഴുക് തിരിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.കൊല്‍ക്കത്തയിലെ ഹസ്‍ര ക്രോസിംഗില്‍ നിന്നും മേയോ റോഡ് ഏരിയയിലെ ഗാന്ധി പ്രതിമയുടെ അടുത്തേക്കായിരുന്നു മാര്‍ച്ച്.
11:57 AM, 17 Feb

സുഷമാ സ്വരാജ് ഇറാൻ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരെ ഒന്നിച്ച് നീങ്ങാൻ ധാരണ
11:16 AM, 17 Feb

പുൽവാമ ഭീകരാക്രമണം; ചാവേർ ചുവന്ന കാറിലെത്തിയെന്ന് മൊഴി. ആദിൽ ധർ കാറിൽ വരുന്നത് കണ്ടെന്ന് സിആർപിഎഫ് ജവാന്മാർ മൊഴി നൽകി. സൈനിക വാഹനവ്യൂഹത്തിലെ 4,2 ബസുകളിൽ ഉണ്ടായിരുന്നവരാണ് മൊഴി നൽകിയത്. ചുവന്ന മാരുതി ഇക്കോ കാറായിരുന്നുവെന്നും മൊഴി. ഇക്കോ കാറിന്റെ ബമ്പർ ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിരുന്നു.
11:11 AM, 17 Feb

ഇറാൻ സൈനീകർ കൊല്ലപ്പെട്ടതിന് പിന്നിലും പാകിസ്ഥാനെന്ന് ആരോപണം. കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് 27 ഇറാൻ സൈനീകർ കൊല്ലപ്പെട്ടത്
10:16 AM, 17 Feb

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജമ്മു കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
9:41 AM, 17 Feb

പാകിസ്ഥാനുമായുള്ള സംഘർഷ സാധ്യത ഉയർന്ന സാഹചര്യത്തിൽ കരസേനയിൽ അവധിയിൽ പോയവരെ തിരിച്ചുവിളിച്ചു തുടങ്ങി.
9:40 AM, 17 Feb

പുൽവാമ ഭീകരാക്രമണത്തിന് പകരം ചോദിക്കാൻ ഇന്ത്യ മിന്നലാക്രമണം നടത്തിയേക്കില്ലെന്ന് സൂചന. ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കാണ് സാധ്യത
9:39 AM, 17 Feb

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സൈനിക നീക്കവും പരിശീലനവും ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താനോടു ചേര്‍ന്നുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സര്‍വ്വസന്നാഹങ്ങളുമായി വ്യോമ സോന യുദ്ധപരിശീലനം നടത്തി
9:37 AM, 17 Feb

ജമ്മുകാശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായ വാഗ്ദാനം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു
9:37 AM, 17 Feb

സൗഹൃദ രാഷ്ട്ര പദവി പിൻവലിച്ചതിന് പിന്നാലെ പാകിസ്താനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുമ 200 ശതമാനമാക്കി ഇന്ത്യ ഉയർത്തി. എംഎഫ്എൻ പദവി പിൻവലിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാരത്തിൽ പാകിസ്താന് ലഭിച്ചിരുന്ന എല്ലാ ഇളവുകളും നഷ്ടമായിരുന്നു.
9:35 AM, 17 Feb

മിന്നൽ ആക്രമണം ഭയക്കുന്നതിനാൽ അതിർത്തിയിലെ ഭീകരവാദ ക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
9:35 AM, 17 Feb

ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനാണ് ഇന്ത്യയുടെ നീക്കം.

ദില്ലി: പുൽവാമ ഭീകരാക്രണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളുമായി ഇന്ത്യ. പാക് സൈനിക ആശുപത്രിയിൽ‌ ചികിത്സയിൽ കഴിയുന്ന ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന് ജെയ്ഷെ ക്യാമ്പിലെ ഭീകരരോട് ആഹ്വാനം ചെയ്യുന്നതിന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. പാഗക് പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനാണ് ഇന്ത്യയുടെ നീക്കം.

pulwama
English summary
pulwama attack live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X