കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണം: ബോംബ് നിര്‍മ്മിക്കാന്‍ രാസവസ്തുക്കള്‍ വാങ്ങിയത് ആമസോണ്‍ വഴി

  • By Anupama
Google Oneindia Malayalam News

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കാന്‍ രാസവസ്തുക്കള്‍ വാങ്ങിയത് ഇ- കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ വഴിയാണെന്ന് വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റ് ചെയ്ത രണ്ട് പേരില്‍ ഒരാള്‍ ആമസോണ്‍ വഴി രാസവസ്തുക്കള്‍ വാങ്ങി ഭീകരര്‍ക്ക് നല്‍കിയെന്ന് സമ്മതിച്ചതായി് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ പ്രഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഇത് സമ്മതിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

pulwama

ശ്രീനഗര്‍ സ്വദേശിയായ 19 കാരന്‍ വായിസുല്‍ ഇസ്ലാമിനേയും പുല്‍വാമ സ്വദേശിയായ 32 കാരന്‍ അബ്ബാസ് റാത്തറിനേയും ഇന്നലെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഈ ആഴ്ച്ച അറസ്റ്റ് ചെയ്തവരുടെ എണ്ണ് അഞ്ച് ആയി.

'പുല്‍വാമ ഭീകരാക്രമണത്തിന് ഇംപ്രുവൈസ്ഡ് എക്‌സ്‌പോസീസ് ഡിവൈസാണ് ഉപയോഗിച്ചത്. ഇത് നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കളും ബാറ്ററികളും മറ്റ് സാധനങ്ങളും ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ നിന്നാണ്.'പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ, വായിസുല്‍ ഇസ്ലാം ഇത് സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു.

വായിസുല്‍ ഇസ്ലാം ഓണ്‍ലൈന്‍ വഴി രാസവസ്തുക്കള്‍ വാങ്ങി ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ക്ക് നല്‍കുകയായിരുന്നുവെന്നും മുഹമ്മദ് അബ്ബാസ് റാത്തര്‍ ഭീകരര്‍ക്ക് സ്വന്തം വീട്ടില്‍ ഒളിത്താവളം ഒരുക്കുകയായിരുന്നുവെന്നുമാണ് എന്‍ഐഎ വിശദീകരണം. ഇരുവരേയും ഇന്ന് എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും.

അമോണിയം നൈട്രേറ്റ്, നിട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്‌സ് എന്നിവ ഉപയോഗിച്ചാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത്. സ്‌ഫോടനം നടത്തിയ ആദില്‍ അഹമ്മദ് ദര്‍ എന്ന ജെയ്‌ഷെ തീവ്രവാദിയെ ഡിഎന്‍എ മാച്ചിങ്ങിലൂടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ആദില്‍ അഹമ്മദ് ദറിനേയും മറ്റ് ജെയ്‌ഷെ ഭീകരരായ സമീദ് അഹമ്മദ് ദര്‍, കമ്രാന്‍ എന്നിവരെ പുല്‍വാമ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് വൈസുല്‍ ഇസ്ലാം സ്വന്തം വീട്ടില്‍ താമസിച്ചു. പിന്നീട് ആദിലിനെ മറ്റൊരു ജെയ്‌ഷെ സഹായിയായ താരിഖ് അഹമ്മദ് ഷായുടെ വീട്ടില്‍ എത്തിച്ചതും വൈസുല്‍ ഇസ്ലാം ആണ്. ഇവിടെ നിന്നാണ് ഭീകരാക്രമണത്തിന് മുന്നോടിയായുള്ള വീഡിയോ സന്ദേശം ചിത്രീകരിച്ചതെന്നും എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പറയുന്നു.

2019 ഫെബ്രുവരി 19 നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ഇതില്‍ 40 സിആര്‍പിഎഫ് ജവാന്മര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
NIA Report said Man Bought Chemicals On Amazon To Make Bomb For Pulwama Attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X