കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ചാവേറുകള്‍ വര്‍ധിച്ചേക്കാം; നിര്‍ണായക മാറ്റങ്ങള്‍... ഇസ്ലാമിക വിരുദ്ധമെന്ന് കശ്മീരികള്‍

Google Oneindia Malayalam News

Recommended Video

cmsvideo
കാശ്മീരിൽ തീവ്രവാദികൾ കൂടാൻ കാരണം എന്ത്...?

ശ്രീനഗര്‍: കശ്മീരിലെ സാഹചര്യങ്ങള്‍ മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ജനകീയ സമരങ്ങളും ഒളിയാക്രമണങ്ങളും കേട്ടുകേള്‍വിയുള്ള കശ്മീരില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ വര്‍ധിക്കുമോ എന്നാണ് ആശങ്ക. സാധാരണ കശ്മീരില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ ഇല്ലാത്തതാണ്. ഇതിന് പിന്നില്‍ കശ്മീരികള്‍ ആകാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷികര്‍ പറയുന്നത്. പാകിസ്താന്‍ കേന്ദ്രമായുള്ള ശക്തികളുടെ ഇടപെടലിന്റെ സൂചനയാകാം ചാവേര്‍ ആക്രമണമെന്ന് സംശയിക്കുന്നു.

ചാവേര്‍ സ്‌ഫോടനങ്ങള്‍ ഇസ്ലാമിക പോരാട്ടത്തിന്റെ ഭാഗമല്ലെന്നാണ് കശ്മീരിലെ പ്രമുഖര്‍ പറയുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിരീക്ഷണം. പുല്‍വാമയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി എത്തിയ വ്യക്തിയാണ് പൊട്ടിത്തെറിച്ചത്. സാധാരണ കശ്മീരില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍. കശ്മീരില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചാണ് ഈ റിപോര്‍ട്ട്....

1980കളിലാണ് കശ്മീര്‍ മാറുന്നത്

1980കളിലാണ് കശ്മീര്‍ മാറുന്നത്

1980കളിലാണ് കശ്മീര്‍ സംഘര്‍ഷത്തില്‍ മുങ്ങുന്നത്. ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം ശക്തമാകുന്നതും സൈനിക അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന ആരോപണവും ഉയരുന്നത് അക്കാലത്താണ്. ജനകീയ സമരങ്ങള്‍, കുഴി ബോംബ് ആക്രമണം, സൈന്യത്തിന് നേരെ വെടിവെയ്പ്പ് എന്നിവയെല്ലാം കശ്മീരില്‍ കേട്ടുകേള്‍വിയുള്ളതാണ്. എന്നാല്‍ പുല്‍വാമയില്‍ സംഭവിച്ചത് മറ്റൊന്നാണ്.

60 കിലോ ആര്‍ഡിഎക്‌സ്

60 കിലോ ആര്‍ഡിഎക്‌സ്

വ്യാഴാഴ്ച കശ്മീരില്‍ ചാവേര്‍ സ്‌ഫോടനമാണ് നടന്നത്. 60 കിലോ ആര്‍ഡിഎക്‌സ് നിറച്ച കാറിലെത്തിയ വ്യക്തി സ്‌ഫോടനം നടത്തുകയായിരുന്നു. ചാവേര്‍ സ്‌ഫോടനം കശ്മീരില്‍ ഇല്ലാത്തതാണ്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ യുവാക്കള്‍ ഈ ആക്രമണ രീതി സ്വീകരിക്കുമോ എന്ന ആശങ്ക സൈന്യത്തിനുമുണ്ട്.

 ജയ്‌ഷെ മുഹമ്മദിന്റെ വരവിന് ശേഷം

ജയ്‌ഷെ മുഹമ്മദിന്റെ വരവിന് ശേഷം

പാകിസ്താന്‍ കേന്ദ്രമായുള്ള ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചാവേര്‍ ആക്രമണം ആയതുകൊണ്ടുതന്നെ പാകിസ്താനിലെ തീവ്രവാദി സംഘങ്ങള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. കാരണം കശ്മീരില്‍ നടന്ന ആദ്യ ചാവേര്‍ സ്‌ഫോടനം ജയ്‌ഷെ മുഹമ്മദിന്റെ വരവിന് ശേഷമായിരുന്നു.

കശ്മീരികള്‍ക്ക് യോജിക്കാനാകില്ല

കശ്മീരികള്‍ക്ക് യോജിക്കാനാകില്ല

ചാവേര്‍ സ്‌ഫോടനങ്ങള്‍ പോലുള്ള ആക്രമണങ്ങളോട് കശ്മീരികള്‍ക്ക് യോജിക്കാനാകില്ലെന്ന് ശ്രീനഗര്‍ കേന്ദ്രമായുള്ള രാഷ്ട്രീയ നിരീക്ഷകന്‍ നൂര്‍ മുഹമ്മദ് ബാബ പറയുന്നു. ഇത് അഫ്ഗാനില്‍ നടക്കുന്ന രീതിയാണ്. സമീപ കാലത്ത് കശ്മീരിലെ സ്ഥിതിഗതികള്‍ മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സമരങ്ങള്‍ ആക്രമണത്തിന് വഴിമാറി

സമരങ്ങള്‍ ആക്രമണത്തിന് വഴിമാറി

കശ്മീരില്‍ നടന്നിരുന്ന സമരങ്ങളുടെ കോലം മാറിയത് 1980കളിലാണ്. ജനകീയ സമരങ്ങള്‍ സായുധ ആക്രമണത്തിലേക്ക് മാറുകയായിരുന്നു. കശ്മീരില്‍ തന്നെയുള്ള സംഘങ്ങളായിരുന്നു ഇതിന് പിന്നില്‍. കൂട്ട മരണം സംഭവിക്കുന്ന ചാവേര്‍ സ്‌ഫോടനങ്ങള്‍ കശ്മീരിലെ സംഘങ്ങള്‍ നടത്താറില്ല.

ആദ്യ ചാവേര്‍ ആക്രമണം

ആദ്യ ചാവേര്‍ ആക്രമണം

പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദിന്റെ വരവിന് ശേഷമാണ് കശ്മീരില്‍ ആക്രമണ രീതി മാറിയത്. ഇന്ത്യന്‍ ജയിലിലായിരുന്ന ജയ്‌ഷെ മുഹമ്മദ് സ്ഥാപനകന്‍ മസ്ഊദ് അസ്ഹറിനെ വിട്ടയച്ചത് 1999ലാണ്. തൊട്ടടുത്ത വര്‍ഷമാണ് കശ്മീരിലെ ആദ്യ ചാവേര്‍ ആക്രമണം ഉണ്ടായത്. ശ്രീനഗര്‍ സ്വദേശി അഷ്ഫാഖ് ഷാ എന്ന യുവാവിയുരുന്നു 2000ത്തില്‍ ചാവേറായി പൊട്ടിത്തെറിച്ചത്.

വീണ്ടും വീണ്ടും ആവര്‍ത്തിച്ചു

വീണ്ടും വീണ്ടും ആവര്‍ത്തിച്ചു

2001ലും ചാവേര്‍ ആക്രമണം ഉണ്ടായി. ജയ്‌ഷെ മുഹമ്മദ് തന്നെയായിരുന്നു ഈ ആക്രമണത്തിനും പിന്നില്‍. ശ്രീനഗര്‍ അസംബ്ലിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. 40 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബ്രിട്ടീഷ് വംശജനായ അബ്ദുല്ലയാണ് പിന്നീട് ചാവേര്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ആസ്ഥാനം ലക്ഷ്യമിട്ടെത്തിയ അക്രമിക്ക് പക്ഷേ, ലക്ഷ്യം കാണാനായില്ല.

കശ്മീരില്‍ തന്നെയുള്ള യുവാവ്

കശ്മീരില്‍ തന്നെയുള്ള യുവാവ്

കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ ആക്രമണം കശ്മീരില്‍ ചരിത്രത്തില്‍ ഏറ്റവും നഷ്ടമുണ്ടാക്കിയ ഒന്നാണ്. ആക്രമണം നടന്ന പ്രദേശത്തുനിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് ആക്രമണം നടത്തിയ 22കാരനായ ആദില്‍ അഹ്മദ് ദറിന്റെ വീട്. ആദിലിനെ അമ്മാവന്‍ വീഡിയോയില്‍ സ്ഥിരീകരിച്ചു.

ഇസ്ലാമിക രീതിയല്ല

ഇസ്ലാമിക രീതിയല്ല

ചാവേര്‍ ആക്രമണം ഇസ്ലാമിക രീതിയല്ലെന്ന് ആദിലിന്റെ അമ്മാവന്‍ അബ്ദുല്‍ റാഷിദ് ദര്‍ പറയുന്നു. ആദില്‍ എന്തിന് ഇത് ചെയ്ത് എന്ന് ചോദിച്ചാല്‍ തനിക്ക് ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴി വ്യാപാരിയാണ് അബ്ദുല്‍ റാഷിദ്. ഇദ്ദേഹത്തിന്റെ മൂത്തമകന്‍ മന്‍സൂര്‍ 2016ല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പിന്നീട് നടന്ന പ്രതിഷേധത്തിന്റെ സൈന്യം വെടിവെക്കുകയും ആദിലിന്റെ കാലില്‍ വെടിയുണ്ട തറയ്ക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ യുവാക്കള്‍ ചാവേറാകുമോ

കൂടുതല്‍ യുവാക്കള്‍ ചാവേറാകുമോ

അതേസമയം, സൈന്യം ഇപ്പോള്‍ ആശങ്കയിലാണ്. പുല്‍വാമയില്‍ അക്രമികള്‍ ലക്ഷ്യം കണ്ട സാഹചര്യത്തില്‍ കൂടുതല്‍ യുവാക്കള്‍ ചാവേര്‍ സ്‌ഫോടനത്തിലേക്ക് തിരിയുമോ എന്നാണ് ആശങ്ക. ഒരു വര്‍ഷം കാത്തിരുന്ന ശേഷമാണ് ആദില്‍ ആക്രമണം നടത്തിയത് എന്നാണ് വിവരം. സമാനമായ ആക്രമണം നടത്താന്‍ ഇനിയും യുവാക്കള്‍ ഒരുങ്ങിയിരിക്കുന്നുണ്ടാകാം എന്ന് സൈന്യം സംശയിക്കുന്നു.

പോലീസ് ഓഫീസര്‍ പറയുന്നു

പോലീസ് ഓഫീസര്‍ പറയുന്നു

കഴിഞ്ഞ വര്‍ഷം ആക്രമണത്തിന് എത്തിയ 250 തീവ്രവാദികളെയാണ് കശ്മീരില്‍ സൈന്യം വധിച്ചത്. ഇവരുടെ ആക്രമണങ്ങള്‍ താരതമ്യേന നഷ്ടമുണ്ടാക്കുന്നതായിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ സൈന്യത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ചാവേര്‍ ആക്രമണ രീതി യുവാക്കള്‍ പിന്തുടരുമോ എന്നാണ് ആശങ്കയെന്ന് ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു.

വിയോജിപ്പോടെ കശ്മീരികള്‍

വിയോജിപ്പോടെ കശ്മീരികള്‍

രാഷ്ട്രീയമായ പ്രതിഷേധങ്ങളും സമരങ്ങളും എല്ലാം ശരി. ഇതെന്താണ് സംഭവിക്കുന്നത്. അഫ്ഗാനിലേത് പോലെ മാറുകയാണ്. നിരപരാധികളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. അത് ഭീകരമാണ്- കശ്മീരിയായ ജാവേദ് നബി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ആദില്‍ ഇത്തരം ആക്രമണം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇയാളുടെ നാട്ടുകാരനായ ആഷിഖ് അഹമ്മദ് പറയുന്നു.

സൗദിയില്‍ ഭീതി പരത്തി കൊറോണ; ഒരു മരണം, 30 പേര്‍ക്ക് ബാധ!! ജാഗ്രത, സൂക്ഷിക്കേണ്ട ലക്ഷണങ്ങള്‍സൗദിയില്‍ ഭീതി പരത്തി കൊറോണ; ഒരു മരണം, 30 പേര്‍ക്ക് ബാധ!! ജാഗ്രത, സൂക്ഷിക്കേണ്ട ലക്ഷണങ്ങള്‍

English summary
Pulwama attack may popularise trend of 'rare' suicide bombings, fear security forces; locals call it un-Islamic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X