കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഭീകരാക്രമണം: രാഷ്ട്രീയം കളിക്കാനില്ലെന്ന് രാഹുല്‍, സര്‍ക്കാരിനും സൈനികര്‍ക്കുമൊപ്പം!!

Google Oneindia Malayalam News

Recommended Video

cmsvideo
പുല്‍വാമ ഭീകരാക്രമണം, രാഷ്ട്രീയം കളിക്കാനില്ലെന്ന് രാഹുല്‍

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ഈ അവസരത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നെന്ന് വ്യക്തമാക്കിയ രാഹുല്‍, ഈ വിഷയത്തില്‍ മറ്റ് പ്രസ്താവനകള്‍ക്കില്ലെന്നും പറഞ്ഞു. ഇത് രാജ്യത്തിന് ബുദ്ധിമുട്ടേറിയ സമയമാണ്. കേന്ദ്ര സര്‍ക്കാരിനെയും കൊല്ലപ്പെട്ട സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നു. രാഷ്ട്രീയം ഇക്കാര്യത്തില്‍ കളിക്കാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അഇതേസമയം രാഷ്ട്രീയ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അവഗണിച്ചു. ഇത് അതിനുള്ള സമയമോ സന്ദര്‍ഭമോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.

1

ഒരു ശക്തിക്കും, വെറുപ്പിനും ദേഷ്യത്തിനും സ്‌നേഹം കൊണ്ട് കെട്ടിപ്പടുത്ത നമ്മുടെ രാജ്യത്തെ ഒന്നും ചെയ്യാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കശ്മീരിനെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. സൈനിക വാഹനത്തിന് നേരെ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ജെയ്‌ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന വീണ്ടും തള്ളിയിരിക്കുകയാണ്. ആക്രമണത്തെ ചൈന അപലചിച്ചിട്ടുണ്ട്.

അതേസമയം രാഹുലിന്റെ പ്രസ്താവന അഭിഷേക് മനു സിംഗ്‌വി നടത്തിയ പ്രസ്താവനയ്ക്ക് വിശദീകരണമാണെന്ന് വിലയിരുത്തലുണ്ട്. സിംഗ്‌വി സര്‍ക്കാരിനെ വിമര്‍ശിക്കുകയും സൈനികരുടെ കൊലയ്ക്ക് കാരണം ഇന്റലിജന്‍സ്-സുരക്ഷാ വീഴ്ച്ചയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ഇത്തരത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. മന്‍മോഹന്‍ സിംഗും ആക്രമണത്തെ അപലചിച്ചു. ഇത് വിമര്‍ശനം ഉന്നയിക്കാനുള്ള സമയമല്ല. ദു:ഖാചരണത്തിനുള്ള ദിവസമാണ്. രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പറഞ്ഞിരുന്നു.

കൊല്ലപ്പെട്ട ജവാന്മാരെ ഓർത്ത് രാജ്യം കരയുമ്പോൾ പ്രിയങ്ക ഗാന്ധി ചിരിച്ചോ? വീഡിയോ വൈറൽ, സത്യം ഇത്കൊല്ലപ്പെട്ട ജവാന്മാരെ ഓർത്ത് രാജ്യം കരയുമ്പോൾ പ്രിയങ്ക ഗാന്ധി ചിരിച്ചോ? വീഡിയോ വൈറൽ, സത്യം ഇത്

തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്രം നല്‍കി പ്രധാനമന്ത്രി; പാകിസ്താനെതിരെ അമേരിക്കയുംതിരിച്ചടിക്കാന്‍ സൈനികര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്രം നല്‍കി പ്രധാനമന്ത്രി; പാകിസ്താനെതിരെ അമേരിക്കയും

English summary
pulwama attack rahul says stand with government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X