സൈനികരുടെ കുടുംബത്തിന് സഹായവുമായി കായിക ലോകം.... സാമ്പത്തിക സഹായവുമായി ധവാന്
Recommended Video

ദില്ലി: പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായഹസ്തവുമായി കായിക ലോകം. വീരേന്ദര്‍ സെവാഗാണ് ഇതിന് തുടക്കമിട്ടത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമംഗമായ ശിഖര്‍ ധവാനാണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ വൈകാരികമായ വീഡിയോ പോസ്റ്റ് ചെയ്താണ് ധവാന് സഹായം പ്രഖ്യാപിച്ചത്. സൈനികരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. തന്റെ ആരാധകരും എല്ലാ ഇന്ത്യക്കാരും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും ധവാന് വീഡിയോയില്‍ ആഹ്വാനം ചെയ്തു.

നേരത്തെ വീരേന്ദര്‍ സെവാഗ് സൈനികരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. എല്ലാവരും ഇത്തരം സഹായങ്ങളുമായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാന പോലീസിലാണ് വിജേന്ദറിന് ജോലി. ഇറാനി ട്രോഫിയില്‍ കിരീടം നേടിയ വിദര്‍ഭ ടീമിന്റെ ക്യാപ്റ്റന്‍ ഫൈസ് ഫസല്‍ ടീമിന്റെ പ്രൈസ് മണി ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ജവാന്മാരുടെ ജീവത്യാഗത്തിന് ചെറിയൊരു ആദരം അര്‍പ്പിക്കല്‍ മാത്രമാണ് ഇതെന്നും ഫൈസ് ഫസല്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ താരം വിരാട് കോലി, സച്ചിന് ടെണ്ടുല്‍ക്കര്‍, ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, വിവിഎസ് ലക്ഷ്മണ്, സുരേഷ് റെയ്ന, മുഹമ്മദ് കൈഫ് എന്നിവര്‍ നേരത്തെ തന്നെ അനുശോചനമറിയിച്ചിരുന്നു. ബിസിസിഐയുടെ ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎല്‍ ടീമുകളോടും സംസ്ഥാന ബിസിസിഐ സമിതികളോടും നല്ലൊരു തുക സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐ അഞ്ച് കോടി രൂപ തന്നെ ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നാണ് വ്യക്തമാക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications