കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമയിലെ ചാവേര്‍... അല്‍ ഖ്വായ്ദ സംഘടനയില്‍ നിന്ന് ജെയ്‌ഷെ മുഹമ്മദിലേക്ക്; ആ ചരിത്രം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
ആദിൽ ദർ ജെയ്‌ഷെ മുഹമ്മദില്‍ ചേരും മുമ്പ് അല്‍ ഖ്വായ്ദ അംഗം

ദില്ലി: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേര്‍ക്ക് ചാവേര്‍ ആക്രമണം നടത്തിയത് ആദില്‍ അഹമ്മദ് ദര്‍ എന്ന യുവാവായിരുന്നു. ആ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 സിആര്‍പിഎഫ് ജവാന്‍മാരും.

പെട്ടെന്നൊരു ദിവസം കൊണ്ട് തീവ്രവാദി ആയി മാറിയ ആളായിരുന്നില്ല ആദില്‍ അഹമ്മദ് ദര്‍. ജെയ്‌ഷെ മുഹമ്മദില്‍ ചേരും മുമ്പ് അല്‍ ഖ്വായ്ദ സംഘടനയില്‍ അംഗമായിരുന്നു ഇയാള്‍ എന്നാണ് പുറത്ത് വരുന്ന വിവരം. അതായത്, ജെയ്‌ഷെ മുഹമ്മദില്‍ അംഗമാകുന്നതിന് മുമ്പേ തന്നെ പൂര്‍ണമായും തീവ്രവാദ ആശയങ്ങള്‍ക്ക് അടിപ്പെട്ടിരുന്നു ഇയാള്‍.

Aadil JeM

കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്ന അന്‍സാര്‍ ഗസ്വാട്ട് ഉല്‍ ഹിന്ദ് എന്ന തീവ്രവാദ സംഘത്തിലായിരുന്നു ഇയാള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. അല്‍ ഖ്വായ്ദ സംഘടനയാണ് തങ്ങളുടേത് എന്നായിരുന്നു ഇവരുടെ അവകാശവാദം. 2017 ല്‍ ആയിരുന്നു ഈ സംഘടന രൂപം കൊണ്ടത്. എന്തായാലും സുരക്ഷാ സേന ഈ സംഘത്തിലെ ഒട്ടുമിക്കവരേയും കൊന്നുകളഞ്ഞിരുന്നു.

20-ാം വയസ്സില്‍ ഗസ്വാട്ട് ഉല്‍ ഹിന്ദില്‍ ചേര്‍ന്ന ആദില്‍ പിന്നീട് എത്തപ്പെട്ടത് ജെയ്‌ഷെ മുഹമ്മദില്‍ ആണ്. ഗസ്വാട്ട് ഉല്‍ ഹിന്ദ് താരതമ്യേന ചെറിയ സംഘടനയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നത്രെ ഇത്. തന്റെ ജിഹാദി സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ജെയ്‌ഷെ മുഹമ്മദ് ആണ് കൂടുതല്‍ ഉത്തമം എന്നായിരുന്നു ആദില്‍ കരുതിയിരുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് മൗലാന മസൂദ് അസറിനേയും സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറിനേയും പാക് സൈന്യവും ഐഎസ്‌ഐയും ചേര്‍ന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Pulwama Attack: The suicide bomber had drifted from Al Qaeda affiliate to Jaish e Muhammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X