ആക്രമണത്തിന് മുമ്പ് സൈനിക വാഹനത്തിന് നേരെ കല്ലേറ്... ചാവേര്‍ എത്തിയത് ഇടവഴിയിലൂടെ
ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ആക്രമണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൈനിക സംഘം എങ്ങനെയാവും എത്തുകയെന്ന് കൃത്യമായി ഇവര്‍ പഠിച്ചിരുന്നു. ആദില്‍ വാഹനവുമായെത്തിയത് അവന്തിപ്പോറയിലെ ഇടവഴിയിലൂടെയാണ്. തിരക്ക് കുറഞ്ഞ ഈ മേഖലയില്‍ സുരക്ഷയും കുറവാണ്. അതുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തത്. കൃത്യമായ ആക്രമണത്തിനും ഇത് സഹായകരമാകും. സൈനിക സംഘത്തിലെ അഞ്ചാമത്തെ വാഹനത്തിലാണ് ആദിലിന്റെ വാഹനം ഇടിച്ച് കറ്റിയത്.

വൈകിട്ട് 3.15നാണ് ആക്രമണം നടന്നത്. അതേസമയം 70 പേരെ ഇതുവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എസ്‌യുവിയാണ് ആക്രമണത്തിനായി ആദില്‍ തിരഞ്ഞെടുത്തത്. വീര്യമേറിയ സ്‌ഫോടക വസ്തുക്കള്‍ ഇതില്‍ നിറച്ചിരുന്നു. സൈനിക സംഘത്തില്‍ ആദ്യമുണ്ടായിരുന്ന വാഹനത്തെ കടത്തി വെട്ടി മുന്നോട്ട് പോയ ശേഷം അഞ്ചാമത്തെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെ വലിയ സ്‌ഫോടനം നടന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം ഗുരുതരമായ മറ്റൊരു കാര്യവും ഇതിനിടെ നടന്നിരുന്നു. സൈനിക സംഘത്തിന് നേരെ ആക്രമണം നടക്കുന്നതിന് പത്ത് മിനുട്ട് മുമ്പ് കല്ലേറുണ്ടായിരുന്നു.
കല്ലേറുണ്ടായ കാര്യം ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതേസമയം ഏത് തരം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ ആര്‍ഡിഎക്‌സാണ് ഉപയോഗിച്ചതെന്ന് വ്യക്തമാണ്. വാഹനത്തില്‍ അമോണിയം നൈട്രേറ്റും ഉപയോഗിച്ചിരുന്നു. പരമാവധി നാശമുണ്ടാക്കാന്‍ അമോണിയം നൈട്രേറ്റാണ് സഹായിച്ചത്. ഇത് വീര്യമേറിയ ആര്‍ഡിഎക്‌സിനേക്കാള്‍ അപകടകാരിയാണ്. ഇത്രയും വലിയ സ്‌ഫോടക വസ്തുക്കള്‍ എത്തിയത് എങ്ങനെയെന്നും, വാഹനത്തില്‍ ഘടിപ്പിച്ചത് എങ്ങനെയെന്നും സൈനിക സംഘം പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications