കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്തല്‍; ഇന്ത്യക്ക് പിന്തുണയുമായി ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യക്ക് പിന്തുണയുമായി ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും | Oneindia Malayalam

ന്യൂയോര്‍ക്ക്: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവനുമായി മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നു ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയേറുന്നു.

മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ യുഎന്‍ രക്ഷാസമിതിയോട് മുന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു. മസൂദ് അസ്ഹറിന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണമെന്നും രക്ഷാസമിതിക്ക് മുന്നല്‍വച്ച് നിര്‍ദ്ദേശത്തില്‍ മൂന്നുരാജ്യങ്ങളും ആവശ്യപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

കരിമ്പട്ടികയില്‍പ്പെട്ടാല്‍

കരിമ്പട്ടികയില്‍പ്പെട്ടാല്‍

ഐക്യരാഷ്ട്ര സഭയുടെ കരിമ്പട്ടികയില്‍പ്പെട്ടാല്‍ മസൂദ് അസ്ഹറിന്‍റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടി വരും. അമേരിക്കയുടേയും ഫ്രാന്‍സിന്‍‌റെയും ബ്രിട്ടന്‍റെയും നീക്കത്തോട് രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള മറ്റൊരു രാജ്യമായ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൈനയുടെ നിലപാട്

ചൈനയുടെ നിലപാട്

ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നേരത്തേയും ജയ്ഷെ മുഹമ്മദിനേയും മസൂദ് അസ്ഹറിനേയും കരിമ്പട്ടികയില്‍പ്പെടുത്താന്‍ ലോക രാജ്യങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനോട് ചൈന അനുകൂല നിലപാട് സ്വീകരിക്കാതിരുന്നത് തിരിച്ചടിയായി.

കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ

കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ

എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന നീക്കത്തിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട്. മാര്‍ച്ചില്‍ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയുടെ പ്രസിഡന്‍റ് സ്ഥാനം ഫ്രാന്‍സ് ഏറ്റെടുക്കുന്നതോടെ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ഫ്രാന്‍സ്

ഫ്രാന്‍സ്

ജെയ്ഷെ മുഹമ്മദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അവതരിപ്പിക്കുയും മസൂദ് അസ്ഹറിനെ ലോകത്തെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് ഫ്രാന്‍സ് ഉദ്ദേശിക്കുന്നത്.

സ്ഥിരാംഗം

സ്ഥിരാംഗം

ഐക്യരാഷ്ട്ര സഭയുടെ 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഊമനുസരിച്ച് അംഗങ്ങള്‍ തമ്മില്‍ മാറിമാറിയാണ് ഏറ്റെടുക്കുന്നത്. രക്ഷാ സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്. അപ്പോഴും മറ്റൊരു സ്ഥിരാംഗമായ ചൈനയുടെ നിലപാട് നിര്‍ണ്ണായകമാണ്.

പ്രശ്നം പരിഹരിക്കുക

പ്രശ്നം പരിഹരിക്കുക

അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാചചര്യമാണ് നിലനില്‍ക്കുന്നതെന്ന് അറിയിക്കാനാണ് പകിസ്താന്‍ പ്രകോപനം തുടരുന്നത്. ഇതിലൂടെ അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങലുടെ ഇടപെടല്‍ ക്ഷണിക്കുക അതുവഴി പ്രശ്നം പരിഹരിക്കുക എന്നതാണ് പാകിസ്താന്‍റെ ലക്ഷ്യം.

 പാകിസ്താന്‍ പ്രകോപനം

പാകിസ്താന്‍ പ്രകോപനം

അതേസമയം നിയന്ത്രണരേഖയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകായാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധി തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പ്രധാനമായും പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിയുതിര്‍ത്തത്.

രണ്ടാം ദിവസം

രണ്ടാം ദിവസം

വെടിവെയ്പ്പ് തുടരുകായാണെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പാകിസിതാന്‍റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടാവുന്നത്. ഇന്നലെ രാവില അതിര്‍ത്തിയില്‍ വെടിവെയ്പ്പ് ഉണ്ടായതിന് പിന്നാലൊണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്.

സന്നാഹങ്ങള്‍

സന്നാഹങ്ങള്‍

തുടര്‍ന്ന സാഹചര്യങ്ങള്‍ വഷളായ സാഹചര്യത്തിലും കൃഷ്ണഗട്ടിയയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. സിയില്‍ക്കോട്ട് ഉള്‍പ്പടേയുളള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്താന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നരേന്ദ്രമോദി

നരേന്ദ്രമോദി

കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ നിരന്തരം പറക്കുന്നുണ്ട്. നിരീക്ഷണപറക്കലാണെന്നാണ് പാക് വിശദീകരണമെങ്കിലും ഇന്ത്യ അതീവ ജാഗ്രത തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി സേനാമേധാവി മാരെ വിളിച്ച് ഒന്നര മണിക്കൂറോളം വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. രാവിലേയും പ്രധാനമന്ത്രി സേനാമേധാവിമാരുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അവകാശമുണ്ട്

അവകാശമുണ്ട്

ഇന്ത്യയുടെ പരമാധികാരവും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതുകൊണ്ട് ഏത് തരത്തിലുള്ള നടപടിക്കും അവകാശമുണ്ടെന്ന് പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ അറിയിച്ചിരുന്നു.

English summary
Pulwama attack: US, UK, France ask UN to blacklist Jaish-e-Mohammed chief Masood Azhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X