കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെബ്രുവരി 14ന് പുല്‍വാമയില്‍ സംഭവിച്ചതെന്ത്? ഇന്ത്യയുടെ തിരിച്ചടി എങ്ങനെ... പുല്‍വാമ ആക്രമണത്തിന്

Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യന്‍ സുരക്ഷാ സേനത്ത് ഏറ്റവും നാശം വിതച്ച ആക്രമണമാണ് 2019ലെ പുല്‍വാമ ഭീകരാക്രമണം. 44 സിആര്‍പിഎഫ് ജവാന്മാരാണ് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2൦ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുു. സിര്‍ആര്‍പിഎഫ് വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റിയായിരുന്നു ആക്രമണം. പുല്‍വാമ ജില്ലയിലെ ശ്രീനഗര്‍- ജമ്മു ദേശീയ പാതയില്‍ വെച്ച് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.

അമിത് ഷായ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി യെച്ചൂരി, 'ഞാൻ മൂന്ന് തവണ കശ്മീരിൽ പോയത് അറിഞ്ഞില്ലേ'?അമിത് ഷായ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി യെച്ചൂരി, 'ഞാൻ മൂന്ന് തവണ കശ്മീരിൽ പോയത് അറിഞ്ഞില്ലേ'?

{

 പുല്‍വാമ ഭീകരാക്രമണം

പുല്‍വാമ ഭീകരാക്രമണം


മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്ന് പുറപ്പെട്ട സിആര്‍പിഎഫ് വാഹന വ്യൂഹത്തിന്റെ യാത്ര തടസ്സപ്പെട്ടിരുന്നു. ഫെബ്രുവരി നാല് മുതല്‍ മൂന്ന് തവണ മാത്രമാണ് സുരക്ഷാ സേനയുടെ വാഹന വ്യൂഹം പ്രസ്തുത പാതയിലൂടെ സഞ്ചരിച്ചത്. ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പായി 16 വാഹനങ്ങളാ‍ണ് ഖ്വാസിഗുണ്ടില്‍ കുടുങ്ങിക്കിടന്നത്. ഭീകരാക്രമണങ്ങള്‍ തടയുന്നതിനായി 16 മൊബൈല്‍ ബങ്കറുകളും വ്യാഹന വ്യൂഹത്തിനൊപ്പം ചേര്‍ന്നിരുന്നു.

 ആക്രമണം വൈകിട്ട് മൂന്നോടെ

ആക്രമണം വൈകിട്ട് മൂന്നോടെ


‌ഖ്വാസിഗുണ്ടില്‍ നിന്ന് ഫെബ്രുവരി 14ന് വൈകിട്ട് 2.58 ഓടെ സിആര്‍പിഎഫ് വാഹന വ്യൂഹം ക്വാസിഗുണ്ട് വിടുകയായിരുന്നു. പുല്‍വാമയിലെ അവാന്തിപൊരയില്‍ വെച്ചാണ് ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ പ്രവേശിച്ച സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം അ‍ഞ്ചാമത്തെ ബസിലിടിച്ചത്. അഞ്ചും ആറും ബസാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. 2,547 സൈനികരുമായി ജമ്മുവിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ട 78 വാഹങ്ങള്‍ ഉള്‍പ്പെട്ട വാഹന വ്യൂഹത്തില്‍ അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാനെത്തിയ സൈനികരും ഉള്‍പ്പെട്ടിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ സൈനിക വാഹന വ്യൂഹനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. 80 കിലോ സ്ഫോടക വസ്തുുക്കളാണ് പുല്‍വാമ ആക്രമണത്തിനായി ഭീകരര്‍ ഉപയോഗിച്ചത്.

 ഇന്ത്യ- പാക് സംഘര്‍ഷം

ഇന്ത്യ- പാക് സംഘര്‍ഷം

പുല്‍വാമ ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ശക്തമായിരുന്നു. പാക് പ്രതിനിധിയെ വിളിച്ച് വരുത്തിയ ഇന്ത്യ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാല്‍ പുല്‍വാമ ആക്രമണത്തിന് എങ്ങനെ തിരിച്ചടി നല്‍കാമെന്നത് സംബന്ധിച്ച സമയവും സ്ഥസവും ആക്രമണ രീതിയും തീരുമാനിക്കാനുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സൈന്യത്തിന് നല്‍കുകയും ചെയ്തു. ചൈന ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ആക്രമണത്തില്‍ അപലപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

 നയതന്ത്ര പ്രതിഷേധം

നയതന്ത്ര പ്രതിഷേധം

പുല്‍വാമ ഭീകരാക്രമണത്തോടെയാണ് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ശക്തമായി ഉയര്‍ത്തിയത്. ഇതോടെ മെയ് 1ന് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍ എന്നിവ ഉള്‍പ്പെടെ 1267 അംഗ യുഎന്‍ സുരക്ഷാ കമ്മിറ്റി മുന്നോട്ടുവെച്ച പ്രമേയത്തിന്മേലാണ് നടപടി.

 പാകിസ്താന്റെ പാളിയ ആക്രമണം

പാകിസ്താന്റെ പാളിയ ആക്രമണം

ഫെബ്രുവരി 27ന് ഇന്ത്യയെ ആക്രമിക്കാന്‍ നടത്തിയ ശ്രമം ഇന്ത്യ പ്രതിരോധിച്ചിരുന്നു. പാക് വ്യോസേന ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ വ്യോമേസനയുടെ ഇടപെടലോടെ ഇത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ മിഗ് 21 പറത്തിയിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ പാക് അധീന കശ്മീരില്‍ നിന്ന് കസ്റ്റഡിയിലെത്തിരുന്നു. വിമാനം തകര്‍ന്നതോടെ അഭിനന്ദന്‍ വര്‍ധമാന്‍ പാരച്യൂട്ടുമായി പാക് അധീന കശ്മീരിലാണ് ലാന്‍ഡ് ചെയ്തത്. എന്നാല്‍ രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദമുയര്‍ന്നതോടെ പാകിസ്താന്‍ രണ്ട് ദിവസത്തിന് ശേഷം വര്‍ധമാനെ ഇന്ത്യയ്ത്ത് കൈമാറുകയും ചെയ്തു. വര്‍ധമാന്‍ ഉള്‍പ്പെടെ രണ്ട് പൈലറ്റുമാരെയായിരുന്നു പാകിസ്താന്‍ കൈമാറിയത്.

English summary
Pulwama attack: What happened on February 14 and how India responded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X