കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ: ധീരജവാന്‍മാരുടെ ഓര്‍മയില്‍ രാജ്യം, സ്ഫോടക വസ്തുവിന്‍റെ ഉറവിടം കണ്ടെത്താനാവാതെ എന്‍ഐഎ

  • By Desk
Google Oneindia Malayalam News

ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന് ഇടയാക്കിയല്‍ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം. 2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് 3.15 നാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തുകള്‍ നിറച്ച കാറ് ഓടിച്ച് കയറ്റിയായിരുന്നു ആക്രമണം. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു ചാവേറാക്രമണത്തിന് പിന്നില്‍.

യൂത്ത് കോണ്‍. നേതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ച് വീഴ്ത്തി ഡിസിസി സെക്രട്ടറിയും സുഹൃത്തുംയൂത്ത് കോണ്‍. നേതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ച് വീഴ്ത്തി ഡിസിസി സെക്രട്ടറിയും സുഹൃത്തും

വീരമൃത്യു വരിച്ച 40 ജവാന്‍മാരില്‍ വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാറും ഉള്‍പ്പെടുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി 11 ദിവസങ്ങള്‍ക്ക് ശേഷം പാകിസ്താനിലെ ബാലക്കോട്ടിലെ ഭീകര കേന്ദ്ര ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്ക് പോവുമ്പോള്‍ പുല്‍വാമ ജില്ലയിലെ അവന്തിപുരയ്ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം നടന്നത്.

 pulwama

അതേസമയം, സ്ഫോടനം നടത്താന്‍ ഭീകരര്‍ ഉപയോഗിച്ച് സ്ഫോടകവസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. സാധാരണായി സൈനിക കേന്ദ്രങ്ങളില്‍ കണ്ടുവരുന്ന ഇത്തരത്തിലുള്ള സ്ഫോടന വസ്തുക്കള്‍ പുറത്ത് നിന്ന് ലഭ്യമാകാനിടയില്ലെന്നാണ് വിലയിരുത്തന്നത്. കേസിലെ പ്രധാന കുറ്റാരോപിതര്‍ ആരും തന്നെ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനും എന്‍ഐക്ക് സാധിച്ചിട്ടില്ല.

ദില്ലിയിലെ തിരിച്ചടി ബംഗാളിലും ആവര്‍ത്തിക്കാം; പൗരത്വ നിയമം കൊണ്ട് മാത്രം കാര്യമില്ലെന്ന് നേതാക്കള്‍ദില്ലിയിലെ തിരിച്ചടി ബംഗാളിലും ആവര്‍ത്തിക്കാം; പൗരത്വ നിയമം കൊണ്ട് മാത്രം കാര്യമില്ലെന്ന് നേതാക്കള്‍

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന പ്രതികളും ജയ്ഷെ മുഹമ്മദ് നേതാക്കളുമായ മുദാസില്‍ അഹമ്മദ് ഖാന്‍, സജ്ജാദ് ഭട്ട് എന്നിവരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജൂണിലുമായിയ ഇന്ത്യന്‍ സേന വധിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ മുദാസില്‍ മുഹമ്മദ് ഖാനാണെന്നാണ് നിഗമനം.

English summary
Even after one year NIA is unable to trace the source of explosives used for pulwama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X