കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ; നദികളെ അണകെട്ടി നിയന്ത്രിക്കാന്‍ കേന്ദ്രം

Google Oneindia Malayalam News

Recommended Video

cmsvideo
പ്രതിസന്ധിയിലാവുക അതിര്‍ത്തി ഗ്രാമങ്ങള്‍ | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് നല്‍കിയ സൗഹൃദ രാജ്യമെന്ന പദവി എടുത്തുകളയുകയും പാക് ഹൈക്കമ്മീഷ്ണറെ വിളിച്ചു വരുത്തി ഇന്ത്യ ശക്കതമായ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.

പുല്‍വാമ അക്രമം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ശക്തമായി ഉയര്‍ത്തണമെന്നും ഭീകരസംഘടനകള്‍ക്ക് സഹായം നല്‍കുന്ന പാകിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രി സഭാ ഉപസമിതി യോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ നദികളില്‍ നിന്നുള്ള ജലവിഹിതം ഇനി പാകിസ്താന് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വെള്ളം കുടി മുട്ടിക്കും

വെള്ളം കുടി മുട്ടിക്കും

പാകിസ്താന്‍റെ ഏറ്റവും അടുത്ത വ്യാപരപാങ്കാളി പദവി പിന്‍വലിക്കുകയും പാക് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം എക്സൈസ് തീരുവ ചുമത്തുകയും ചെയ്തതിന് പിന്നാലെയാണ് പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.

രവി, ബീസ്, സത്ലജ്

രവി, ബീസ്, സത്ലജ്

രവി, ബീസ്, സത്ലജ് എന്നീ നദികളില്‍ നിന്നുള്ള ഇന്ത്യയുടെ ജലവിഹിതം ഇനി പാകിസ്താന് നല്‍ക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ നദികളില്‍ നിന്നുള്ള ജലവിഹിതം നിലക്കുന്നത് ഇന്ത്യയോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തികളില്‍ ജല ദൗര്‍ലഭ്യം രൂക്ഷമാക്കും.

കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

മൂന്ന് നദികളില്‍ നിന്നും ഇതുവരെ പാകിസ്ഥാനിലേക്ക് തടസ്സങ്ങളൊന്നുമില്ലാതെ ഒഴികിയിരുന്ന വെള്ളം വഴിതിരിച്ചു വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വെള്ളം അണകെട്ടി ജമ്മുകശ്മീരിലേയും പഞ്ചാബിലേയും ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുമെന്നാണ് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചത്.

ട്വീറ്റ്

ട്വീറ്റ്

നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ് ഇങ്ങനെ ' പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവില്‍ പാകിസ്താനിലേക്ക് ഒവുകുന്ന നദീജലത്തില്‍ ഇന്ത്യയുടെ പങ്ക് പാകിസ്താന് നല്‍കേണ്ടെന്ന് തീരുമാനിച്ചു. കിഴക്കന്‍ നദികളിലെ ജലം ജമ്മുകശ്മീരിലേയും പഞ്ചാബിലേയും ജനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചു'.

എത്രയും പെട്ടെന്ന് പൂര്‍ത്തിയാവും

എത്രയും പെട്ടെന്ന് പൂര്‍ത്തിയാവും

കിഴക്കന്‍ നദികളിലെ വെള്ളം തടഞ്ഞുവെച്ച് വഴതിരിച്ചു വിടാനുള്ള പ്രവര്‍ത്തികള്‍ തുടങ്ങിക്കഴിഞ്ഞു. രവി നദിയില്‍ ഷാപൂര്‍-കണ്ടി മേഖലയില്‍ അണക്കെട്ടിന്‍റെ പണി തുടങ്ങിക്കഴിഞ്ഞു. നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാവുമെന്നും ഗഡ്കരി വ്യക്തമാക്കി.

സിന്ധുനദീജല കരാര്‍

സിന്ധുനദീജല കരാര്‍

1960 ലെ സിന്ധുനദീജല കരാര്‍പ്രകാരം കിഴക്കന്‍ നദികളായാ രവി, ബീസ്, സത്ലജ് എന്നിവയുടെ പൂര്‍ണ്ണാവകാശം ഇന്ത്യക്കാണ്. നദികളുടെ ഒഴിക്കിനെ ഗതിതിരിച്ചു വിടാനുള്ള ഇന്ത്യയുടെ പുതിയ തീരുമാനം കരാറിന്‍റെ ലംഘനമാവില്ല. ‌‌

മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കും

മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കും

രവി നദിയുടെ കൈവഴിയായ ഉത്സിലെ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാവുന്നതെ ജമ്മകശ്മീരിലെ ജനങ്ങള്‍ക്ക് ആവശ്യത്തിനുവേണ്ട വെള്ളം ലഭിക്കും. ശേഷിക്കുന്ന ജലം രണ്ടാം ബീസ്-ലിങ്ക് വഴി മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നുമാണ് നിതിന്‍ ഗഡ്കരി വ്യക്തമാക്കുന്നത്.

ചര്‍ച്ചകളില്‍

ചര്‍ച്ചകളില്‍

നദികളുടെ ഒഴുക്ക് തടസപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്താന് വലിയ തിരിച്ചടിയാവും. അര്‍ഹിക്കുന്ന ജലവിഹിതം ലഭിക്കുന്നില്ലെന്ന് ഇന്ത്യയുമായുള്ള ചര്‍ച്ചകളില്‍ പകിസ്താന്‍ എപ്പോഴും പരാതി ഉന്നയിക്കാറുണ്ട്. എന്നാല്‍ കരാര്‍ പ്രകരാമുള്ള ജലം നല്‍കുന്നുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

1960 സെപ്തംബർ 19 -ന്

1960 സെപ്തംബർ 19 -ന്

1960 സെപ്തംബർ 19 -ന് കറാച്ചിയിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്രുവും പാകിസ്താൻ പ്രസിഡണ്ട് അയൂബ് ഖാനും തമ്മിലാണ് സിന്ധു നദീജല കരാറില്‍ ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു

വ്യവസ്ഥകൾ

വ്യവസ്ഥകൾ

പാകിസ്താനിലേക്ക് ഒഴുകുന്ന നദികൾ ആദ്യം ഇന്ത്യയിൽക്കൂടി ഒഴുകുന്നതിനാൽ, അതിലെ ജലം ജലസേചനത്തിനും യാത്രയ്ക്കും വൈദ്യുതോൽപ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ വ്യവസ്ഥകൾ ഉണ്ടായിരുന്നു.

വരൾച്ചയും പട്ടിണിയും

വരൾച്ചയും പട്ടിണിയും

ഇന്ത്യയിൽക്കൂടി ഒഴുകുന്ന നദികളെ ഇന്ത്യ തിരിച്ചുവിട്ട് പാകിസ്താനിൽ വരൾച്ചയും പട്ടിണിയും ഉണ്ടാകുമോ, പ്രത്യേകിച്ചും യുദ്ധകാലത്ത്, എന്ന പാകിസ്താന്റെ പേടിയിൽ നിന്നുമാണ് ഇത്തരം ഒരു കരാർ രൂപം കൊണ്ടത്. 2016-ലെ ഉറി ആക്രമണത്തിനുപിന്നാലെ വർഷത്തിൽ രണ്ടുതവണ ചേരാറുള്ള ഇരുരാജ്യങ്ങളിലെയും സിന്ധുനദീകമ്മിഷണർമാരുടെ യോഗത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നിരുന്നു.

<strong>കുട്ടിച്ചന്‍; കോട്ടയം നസീര്‍ സിനിമ മോഷ്ടിച്ചെന്ന ആരോപണവുമായി പ്രമുഖ സംവിധായകര്‍ രംഗത്ത്</strong>കുട്ടിച്ചന്‍; കോട്ടയം നസീര്‍ സിനിമ മോഷ്ടിച്ചെന്ന ആരോപണവുമായി പ്രമുഖ സംവിധായകര്‍ രംഗത്ത്

English summary
Pulwama fallout: Government to stop India's share of water flowing into Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X