കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണത്തില്‍ ആശങ്കപ്പെട്ട് ബിജെപി.... ദേശീയ രാഷ്ട്രീയം കലങ്ങിമറിയുന്നു!!

Google Oneindia Malayalam News

ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണം അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് വിഷയമാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് പുല്‍വാമയിലെ ആക്രമണമായിരിക്കും. രാജ്യത്ത് എല്ലായിടത്തും ഒരേതരത്തിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതുവരെയുണ്ടായിരുന്ന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ മങ്ങിപ്പോയിരിക്കുകയാണ്. അതോടെ ഏറ്റവും ആശങ്കപ്പെടുന്നത് ബിജെപിയാണ്.

ദേശീയതയുടെയും സൈന്യത്തിന്റെയും സംരക്ഷരായി അവകാശപ്പെടുന്ന പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ട് തന്നെ ഈ ആക്രമണം ഏറ്റവും ആശങ്കപ്പെടുത്തുന്നത് ബിജെപിയെയാണ്. വിഷയം അനുകൂലമായി മാറുമോ അത് പ്രതികൂലമായി മാറുമോ എന്ന് അറിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. ഇക്കാരണം കൊണ്ട് തന്നെ ഇനിയുള്ള ഓരോ ചുവടുവെപ്പും കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്

റാഫേലും നോട്ടുനിരോധനവും കര്‍ഷക പ്രശ്‌നങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി നില്‍ക്കുന്ന സമയത്താണ് പുല്‍വാമയിലെ ഭീകരാക്രമണം എത്തുന്നത്. ഇതോടെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാകാന്‍ പോകുന്നത് പുല്‍വാമയിലെ സംഭവമാണ്. സര്‍ക്കാരില്‍ നിന്ന് ഗുരുതര വീഴ്ച്ചകള്‍ ഇക്കാര്യത്തില്‍ സംഭവിച്ചെന്ന് വിലയിരുത്തലുണ്ട്. പക്ഷേ അതിനേക്കാള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എങ്ങനെ തിരിച്ചടിക്കുമെന്നാണ്.

പാകിസ്താന്‍ പ്രചാരണം

പാകിസ്താന്‍ പ്രചാരണം

തിരഞ്ഞെടുപ്പില്‍ പാകിസ്താന്റെ ഭീകരപ്രവര്‍ത്തനം മുഖ്യപ്രചാരണ വിഷയമാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തിരിച്ചടി ദുര്‍ബലമായാല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തില്ലെന്ന് ഉറപ്പാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലൊരു വിഷയത്തില്‍ വിശ്വാസ്യത ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് കനത്ത തിരിച്ചടി മോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ വമ്പന്‍ തോല്‍വി ബിജെപിക്ക് സംഭവിക്കും. തിരിച്ചടിച്ചാലും ഫലം ഏതൊക്കെ രീതിയില്‍ മാറുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ്.

തിരിച്ചടി എങ്ങനെ

തിരിച്ചടി എങ്ങനെ

പാകിസ്താനിലെ ഭീകരക്യാമ്പുകളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് സൈന്യം നടത്തുക. ഇതിന്റെ വീഡിയോയും പുറത്തിറക്കിയേക്കും. അതുവഴി ജനങ്ങളുടെ പിന്തുണ സര്‍ക്കാരിന് തിരിച്ചുപിടിക്കാനാവും. വ്യോമാര്‍ഗമുള്ള ആക്രമണമായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനുള്ള സൂചനകളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ നടപടി ആവശ്യപ്പെട്ട് എല്ലാ രാജ്യങ്ങളെയും ഇന്ത്യ സമീപിക്കും. പരമാവധി ഒറ്റപ്പെടുത്താനാണ് നീക്കം.

കോണ്‍ഗ്രസിനുണ്ടായ നേട്ടം

കോണ്‍ഗ്രസിനുണ്ടായ നേട്ടം

ഭീകരാക്രമണം കൊണ്ട് കോണ്‍ഗ്രസിന് മുമ്പ് നേട്ടമുണ്ടായിരുന്നു. 2009ല്‍ കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള കാരണങ്ങളില്‍ ഒന്ന് മുംബൈ ഭീകരാക്രമണമായിരുന്നു. പ്രതിപക്ഷത്തെ അധികാരത്തിലെത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയത് കൊണ്ടാണ് അന്ന് കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസിന് പ്രതിരോധ മേഖല മികച്ച രീതിയില്‍ കൊണ്ടുപോകാനാവുമെന്ന തോന്നല്‍ അപ്പോഴുണ്ടായിരുന്നു.

മോദി കാര്‍ഡ്

മോദി കാര്‍ഡ്

ബിജെപിക്ക് കശ്മീര്‍ യുദ്ധത്തിന് ശേഷവും അത്തരം നേട്ടം ലഭിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ മോദിയുടെ പ്രചാരണം എങ്ങനെയാവും എന്നതിനെ ആശ്രയിച്ചാണ് ബിജെപിയുടെ ജയം ഉണ്ടാവുക. രണ്ട് ദിവസമായി മോദിയുടെ പ്രസംഗത്തില്‍ പാകിസ്താനെ തകര്‍ക്കും എന്നാണ് ഉള്ളത്. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും മോദി പറഞ്ഞിരുന്നു. ഇവിടെ പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് പകരം ദേശീയവികാരം എന്ന തരത്തിലേക്ക് തിരഞ്ഞെടുപ്പിനെ മാറ്റാന്‍ മോദിക്ക് സാധിക്കും. അവിടെ ശരിക്കും ബിജെപിക്ക് സാധ്യതയുണ്ട്. പക്ഷേ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാവും എന്നത് കണ്ടറിയേണ്ടത് തന്നെയാണ്.

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു... നൗഷേരയില്‍ വെടിവെപ്പ്!!പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു... നൗഷേരയില്‍ വെടിവെപ്പ്!!

English summary
pulwama impact on ls polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X