കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ഭീകരാക്രമണം; ചാവേറിനെ സഹായിച്ച ജെയ്ഷെ മുഹമ്മദ് അനുഭാവി എൻഐഎയുടെ പിടിയിൽ

Google Oneindia Malayalam News

ദില്ലി: പുൽവാമ ഭീകരാക്രമണ കേസിൽ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. പുൽവാമ ആക്രമണത്തിൽ ചാവേറായിരുന്ന ആദിൽ അഹമ്മദ് ദറിന് സഹായം ചെയ്തു നൽകിയ ആളാണ് പിടിയിലായത്. ജെയ്ഷെ മുഹമ്മദ് അനുഭാവിയായ ഷക്കീർ ബഷീർ മാഗ്രെയാണ് അറസ്റ്റിലായിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ 15 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

ദില്ലി കലാപം; മരണം 42 ആയി, 630 പേർ അറസ്റ്റിൽ, അടിയന്തര സഹായം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾദില്ലി കലാപം; മരണം 42 ആയി, 630 പേർ അറസ്റ്റിൽ, അടിയന്തര സഹായം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ

പുൽവാമയിലെ കകപോറയിൽ ഫർണിച്ചർ കട നടത്തിവരികയായിരുന്നു 22 കാരനായ ഷാക്കിർ എന്നാണ് വിവരം. 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് മുമ്പ് ചാവേറായ ആദിറിന് താമസ സൗകര്യവും യാത്രാ സൗകര്യവും ഒരുക്കി നൽകിയിരുന്നത് ഷക്കീർ ആണെന്നാണ് സൂചന.

pulwama

തീവ്രവാദിയായിരുന്ന മുഹമ്മദ് ഉമർ ഫറൂഖാണ് ഇയാളെ ആദിറിന് പരിചയപ്പെടുത്തി നൽകിയത്. 2018 അവസാനം മുതൽ ആക്രമണം നടന്ന 2019 ഫെബ്രുവരി 14 വരെ ആദിർ ഷക്കീർ ബഷീർ മഗ്രേയുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. പുൽവാമ ആക്രമണത്തിൽ ഉൾപ്പെട്ടവ തീവ്രവാദികൾക്ക് നിരവധി തവണ ആയുധങ്ങളും പണവും സ്ഫോടകവസ്തുക്കളും ശേഖരിച്ച് കൈമാറിയതായി ഇയാൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

English summary
Pulwama incident; NIA arrested one more person
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X