Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചടിക്കണമെന്ന് സൈനികരുടെ കുടുംബാംഗങ്ങള്‍... പാക് എംബസിക്ക് മുന്നില്‍ പ്രതിഷേധം!!

Recommended Video

cmsvideo
    തിരിച്ചടിക്കണമെന്ന് സൈനികരുടെ കുടുംബാംഗങ്ങള്‍

    ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധം കത്തുന്നു. പാകിസ്താനെതിരെ പ്രതികാര നടപടി വേണമെന്ന് െൈസനികരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആക്രമണത്തില്‍ പ്രതിഷേധവുമായി സ്വാഭാമാന്‍ ദേശ് കാര പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പാകിസ്താന്‍ എംബസിക്ക് മുന്നിലാണ് പ്രതിഷേധം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബബ്ലു സാന്ദ്രയുടെ കുടുംബം പാകിസ്താനെതിരെ പ്രതികാര നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരിക്കലും മറക്കാത്ത തിരിച്ചടി പാകിസ്താന് നല്‍കണമെന്നാണ് ആവശ്യം. തങ്ങളുടെ കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ കാണാതെ പോകരുതെന്നും ബബ്ലു സാന്ദ്രയുടെ മരുമകന്‍ രഘുവീര്‍ മൊണ്ഡേല്‍ പറഞ്ഞു.

    1

    അതേസമയം തന്റെ അമ്മാവന്‍ തന്നെയും സൈന്യത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും, അദ്ദേഹം അവധിക്ക് വന്നപ്പോള്‍ സൈനിക പരീക്ഷ എഴുതാന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും രഘുവീര്‍ പറഞ്ഞു. ബബ്ലുവിന് പരിക്ക് പറ്റിയെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടാണ് മരിച്ചത്. കൊല്ലപ്പെട്ട സൈനികന്‍ വിജയ് കുമാര്‍ മൗര്യയ്ക്കും പറയാനുള്ളത് പാകിസ്താന് കനത്ത തിരിച്ചടി നല്‍കണമെന്നാണ്. ഒരിക്കല്‍ പോലും പാകിസ്താന്റെ നമ്മുടെ മണ്ണില്‍ കാലുകുത്താന്‍ അവര്‍ക്ക് തോന്നരുത്. ഒരിക്കല്‍ പോലും നമ്മുടെ സൈനികര്‍ക്ക് നേരെ അവരുടെ വിരല്‍ ചൂണ്ടാന്‍ പാടില്ലെന്നും വിജയ് കുമാറിന്റെ പിതാവ് രാമായണ്‍ മൗര്യ പറഞ്ഞു.

    അതേസമയം യുപിയിലെ പല ഗ്രാമങ്ങളും പാകിസ്താന്റെ ആക്രമണത്തില്‍ പ്രതിഷേധിക്കുകയാണ്. പാകിസ്താന്‍ എംബസിക്ക് മുന്നിലാണ് പ്രതിഷേധം. ആക്രമണം നടത്തിയെന്ന് പറയുന്ന ആദില്‍ അഹമ്മദ് ധറിന്റെ പിതാവ് തന്റെ മകനെ കുറിച്ച് കുറച്ചുകാലമായി ഒന്നുമറിയില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മകന്‍ 12ാം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. അവന്‍ ജമ്മുവിലേക്ക് ഒരുദിവസം പോയിരുന്നു. പിന്നീട് തിരിച്ചുവന്നില്ലെന്നും പിതാവ് ഗുലാം ധര്‍ പറഞ്ഞു. മകന്റെ തീവ്രവാദ ബന്ധത്തെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+