കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍തൃസഹോദരനെ വിവാഹം കഴിക്കാന്‍ സമ്മര്‍ദം... പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയുടെ പരാതി

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയുടെ സ്വപ്നം നടക്കില്ലെന്ന് പാകിസ്ഥാൻ | Oneindia Malayalam

ബെംഗളൂരു: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ എച്ച് ഗുരുവിന്റെ ഭാര്യ പരാതിയുമായി രംഗത്ത്. തന്റെ ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന്റെ കുടുംബം നിര്‍ബന്ധിക്കുന്നുവെന്ന് ഗുരുവിന്റെ ഭാര്യ കലാവതി ആരോപിച്ചു. ഗുരുവിന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള നഷ്ടപരിഹാര തുക കുടുംബത്തിന് തന്നെ ലഭിക്കുന്നതിന് വേണ്ടിയാണ് വിവാഹത്തിനായി നിര്‍ബന്ധിക്കുന്നതെന്നാണ് പരാതി.

1

ഇവര്‍ മാണ്ഡ്യയിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നാണ് ആവശ്യം. അതേസമയം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഈ വിഷയത്തില്‍ ഇടപെടുമെന്നാണ്‌സൂചന. അതേസമയം ഗുരുവിന്റെ സഹോദരന് കലാവതിയേക്കാള്‍ പ്രായം കുറവാണെന്നും, ഒരേപ്രായമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുല്‍വാമയില്‍ കൊല്ലപ്പെട്ട 40 സൈനികരില്‍ ഒരാളാണ് ഗുരു. അതേസമയം നഷ്ടപരിഹാരമായി വലിയൊരു തുക അദ്ദേഹത്തിന്റെ ഭാര്യക്ക് ലഭിക്കും. ഇതാണ് കുടുംബത്തില്‍ തര്‍ക്കമായി മാറിയിരിക്കുന്നത്.

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഗുരുവിന്റെ കുടുംബത്തിന് 25 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. കലാവതിക്ക് സര്‍ക്കാര്‍ ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇന്‍ഫോസിസും ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. പത്ത് ലക്ഷമാണ് ധനസഹായം. ദേശവ്യാപകമായി വിവിധ സംഘടനകള്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പ്രമുഖ നടി സുമലതയും ഗുരുവിന്റെ കുടുംബത്തിന് ഭൂമി നല്‍കുമെന്ന് പറഞ്ഞിരുന്നു. മാഥുരില്‍ അര ഏക്കര്‍ നിലമാണ് അവര്‍ പ്രഖ്യാപിച്ചത്.

അതേസമയം ഗുരുവിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. പരാതിയും രേഖപ്പെടുത്തിയിട്ടില്ല. വിഷയം അത്യന്തം ഗൗരവമേറിയതാണ്. പുല്‍വാമ വിഷയം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ കുടുംബ പ്രശ്‌നത്തില്‍ പരാതി രേഖപ്പെടുത്തിയാല്‍ അത് പോലീസിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് പരിഹരിക്കുമോ എന്നാണ് ഇവര്‍ പരിശോധിക്കുന്നത്. എന്നാല്‍ പോലീസ് ഗുരുവിന്റെ കുടുംബത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ഗുരുവിന്റെ കലാവതിയുടെ വിവാഹം കഴിഞ്ഞിട്ട് വെറും പത്ത് മാസം മാത്രമാണ് ആയത്.

ബാലക്കോട്ടിലെ ഭീകരക്യാമ്പ് പറഞ്ഞ് കേട്ടത് പോലെയല്ല.... ഇന്ത്യ നല്‍കിയ തെളിവുകള്‍ അമ്പരിപ്പിക്കും!!ബാലക്കോട്ടിലെ ഭീകരക്യാമ്പ് പറഞ്ഞ് കേട്ടത് പോലെയല്ല.... ഇന്ത്യ നല്‍കിയ തെളിവുകള്‍ അമ്പരിപ്പിക്കും!!

രാജ്യത്തിന്‍റെ അഭിമാനം; സംഘര്‍ഷ കാലത്ത് പിറന്ന കുഞ്ഞിന് യുദ്ധവിമാനത്തിന്‍റെ പേരിട്ട് ദമ്പതികള്‍രാജ്യത്തിന്‍റെ അഭിമാനം; സംഘര്‍ഷ കാലത്ത് പിറന്ന കുഞ്ഞിന് യുദ്ധവിമാനത്തിന്‍റെ പേരിട്ട് ദമ്പതികള്‍

English summary
pulwama martyrs widow complaint against husbands family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X