കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ യുദ്ധസമാനം; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൈന്യവുമായി കൂടിക്കാഴ്ച നടത്തി

Google Oneindia Malayalam News

Newest First Oldest First
7:21 PM, 15 Feb

ഭീകരാക്രമണത്തെ അപലപിച്ച് ലഖ്‌നൗവില്‍ നടക്കുന്ന പ്രതിഷേധം
7:19 PM, 15 Feb

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്‌
6:06 PM, 15 Feb

സര്‍വകക്ഷി യോഗം നാളെ 11 മ ണിക്ക് പാര്‍ലമെന്റ് ലൈബ്രറിയില്‍
5:41 PM, 15 Feb

ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികരെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു
5:39 PM, 15 Feb

മുംബൈയിലെ ശ്രീവിനായക് ക്ഷേത്രം ട്രസ്റ്റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായമായി 51 ലക്ഷം രൂപ നല്‍കും
5:29 PM, 15 Feb

പുല്‍വാമ ഭീകരാക്രമണത്തെ അപലിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ഇന്ത്യക്കൊപ്പമുണ്ടെന്നും നെതന്യാഹു
4:50 PM, 15 Feb

പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
4:49 PM, 15 Feb

പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് കെ ഉണ്ണികൃഷ്ണൻ. മുംബൈ ഭീകാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാനാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ
4:47 PM, 15 Feb

ആദിൽ ധറിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് പിതാവ്.
4:45 PM, 15 Feb

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും ഗവർണർ സത്യപാൽ മാലികും ശ്രീനഗറിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു
3:51 PM, 15 Feb

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജാവേദ് അക്ബറും ഷബാനി ആസ്മിയും കറാച്ചി സന്ദർശനം റദ്ദാക്കി. കറാച്ചി ആർട്ട് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു ഇരുവരും.
3:49 PM, 15 Feb

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പുൽവാമയിൽ എത്തിയപ്പോൾ
3:48 PM, 15 Feb

ബുദ്ഗാം സിആർ‌പിഎഫ് ക്യാമ്പിൽ വീരമൃത്യ വരിച്ച ജവാന്മാർക്ക് സൈന്യം ആദരം അർപ്പിക്കുന്നു
3:38 PM, 15 Feb

ജെയ്ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ. ആവശ്യം അംഗീകരിക്കാതെ ചൈന
3:37 PM, 15 Feb

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പുൽവാമയിലെത്തി. ഉന്നത ഉദ്യോഗസ്ഥരും സംഘത്തിൽ
2:46 PM, 15 Feb

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റാഞ്ചിയിൽ പാക് നടപടിക്കെതിരെ നടന്ന പ്രതിഷേധം
2:44 PM, 15 Feb

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ശ്രീഗറിലെത്തി
2:26 PM, 15 Feb

പാകിസ്ഥാൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു
2:24 PM, 15 Feb

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ശ്രീനഗറിലേക്ക് പുറപ്പെടുന്നു
2:23 PM, 15 Feb

പുൽവാമ ആക്രമണത്തിൽ തെലങ്കാനയിലെ ഹൈക്കോടതി അഭിഭാഷകർ പ്രതിഷേധിച്ചപ്പോൾ
2:22 PM, 15 Feb

സൈനീകരുടെ ഭൗതിക ശരീരം ബുദ്ഘാമിലെ സിആർപിഎഫ് ക്യാമ്പിലെത്തിച്ചപ്പോൾ
2:20 PM, 15 Feb

ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ജവാൻമാരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി ഉത്തരാഖണ്ഡ് ഐഎഎസ് അസോസിയേഷൻ. ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളത്തുക ദില്ലിയിലെ സിആർപിഎഫ് ആസ്ഥാനത്തേയ്ക്ക് അയച്ചു നൽകും.
2:18 PM, 15 Feb

ദുഖാചരണത്തിന്റെ ദിനമാണിതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.
2:17 PM, 15 Feb

ഭീകരവാദത്തെ നേരിടുന്ന കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഒരു തരത്തിലുള്ള രാഷ്ട്രീയ വിമർശനത്തിനും ചർച്ചയ്ക്കുമില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
2:16 PM, 15 Feb

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ശ്രീനഗറിലേക്ക് തിരിച്ചു
2:15 PM, 15 Feb

രാജ്യാന്തര തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യയുടെ നീക്കം. ആദ്യ പടിയായി പാകിസ്ഥാനുള്ള അഭിമത രാജ്യ പദവി ( മോസ്റ്റ് ഫേവേർഡ് നേഷൻ- എംഎൻഎഫ്) ഇന്ത്യ റദ്ദാക്കി

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിവിധ സേനാ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പുൽവാമയിൽ ഭീകരാക്രമണത്തിന് പിന്നിലുള്ളവർ കനത്ത വിലനൽകേണ്ടി വരുമെന്നും തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

ഇതിനിടെ ഭീകരാക്രമണത്തിൽ വീരമൃത്യു മരിച്ച ജവാന്മാരുടെ ഭൗതീക ശരീരങ്ങൾ ബുദ്ഗാമിലെ സിആർപിഎഫ് ക്യാമ്പിലെത്തിച്ചു. ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണറുടെ ഓഫീസിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പാക് ഹൈരക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കും.

army
English summary
pulwama-terror-attack-jammu-kashmir-live-updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X