കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രേഖയും വേണ്ട; വീരമൃത്യു വരിച്ച ജവാന്‍റെ കുടംബത്തിന് 48 മണിക്കൂറിനകം തുക നല്‍കി എല്‍ഐസി

Google Oneindia Malayalam News

മാണ്ഡ്യ: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടംബത്തിന് ഒരും രേഖയും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക മടക്കി നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുല്‍വാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടക മാണ്ഡ്യയില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി മുഴുവന്‍ ഇന്‍ഷൂറന്‍സ് തുകയും രേഖകളൊന്നും ആവശ്യപ്പെടാതെ നല്‍കിയത്.

മാണ്ഡ്യയിലുള്ള എല്‍ഐസി ബ്രാഞ്ചില്‍ നിന്നും എച്ച് ഗുരുവിന്‍റെ ഇന്‍ഷൂറന്‍സ് തുകയായ 382199 രൂപയാണ് നോമിനിയുടെ അക്കൗണ്ടിലേക്ക് അയച്ചത്. ഗുരു വീരമൃത്യു വരിച്ച് 48 മണിക്കൂര്‍ കഴിയുന്നതിന് മുമ്പായിരുന്നു എല്‍ഐസിയുടെ നടപടി.

lic-

സാധാരണരീതിയില്‍ മരണസര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചാലാണ് ഇന്‍ഷൂറന്‍സ് തുക നോമിനിയുടെ പേരിലേക്ക് മാറ്റാറുള്ളു. എന്നാല്‍ എച്ച് ഗുരുവിന്‍റെ കാര്യത്തില്‍ മരണസര്‍ട്ടിഫിക്കറ്റിനോ മറ്റ് രേഖകള്‍ക്കോ ഒന്നും കാത്തുനില്‍ക്കാതെ എല്‍ഐസി അധികൃതര്‍ പണം അനുവദിക്കുകയായിരുന്നു.

ഇന്‍ഷൂറന്‍സ് കമ്പനിയുടെ നടപടിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രശംസയാണ് നേടുന്നത്. എട്ടുവര്‍ഷം മുമ്പ് സിആര്‍പിഎഫില്‍ ചേര്‍ന്ന ഗുരു ഈ മാസ്യം ആദ്യം നാട്ടില്‍ അവധിക്ക് എത്തിയതിന് ശേഷം ഫെബ്രുവരി 10 നായിരുന്നു കശ്മീരിലേക്ക് മടങ്ങിപ്പോയത്.

English summary
pulwama terror attack- without asking for documents mandya lic office transfers money to martyred guru nominee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X