ഭീകരാക്രമണം; ആദിൽ ആഹമ്മദ് ജയ്ഷെയില്‍ ചേര്‍ന്നത് 1 വര്‍ഷം മുമ്പ്, മരണത്തിന് മുമ്പ് വീഡിയോ തയ്യാറാക്കി
Recommended Video

ആദിൽ ആഹമ്മദ് ജയ്ഷെയില്‍ ചേര്‍ന്നത് 1 വര്‍ഷം മുമ്പ് | Oneindia Malayalam
പുൽവാമ: പുൽവാമയിൽ നാൽപപ്പത് സൈനീകർ വീരമൃത്യു വരിക്കാനുണ്ടായ സാഹചര്യം ഉണ്ടാക്കിയ കാർ ഓടിച്ചത് പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് ധറാണെന്നാണ് റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് ആദിൽ ജയ്ഷെ തീവ്രവാദ ഗ്രൂപ്പിൽ ചേർന്നത്. 350 കിലോ ഭാരമുള്ള സ്ഫോടന വസ്തുക്കൾ നിറച്ച സ്കോർപ്പിയോ കാറാണ് സൈനീകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഓടിച്ച് കയറ്റിയത്.
അപകടത്തിന് ശേഷം പുറത്തു വിടാനുള്ള ഫോട്ടോയും ആദിൽ തയ്യാറാക്കിയിരുന്നു. ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും എന്ന് വീഡിയോയില്‍ അദില്‍ മുഹമ്മദ് ധര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ജെയ്ഷെയില്‍ ചേര്‍ന്നതെന്നും ഇപ്പോഴാണ് ജെയ്ഷയില്‍ ചേര്‍ന്നതിന് അര്‍ത്ഥമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതെന്നും ഇത് കശ്മീരിലെ ജനതയ്ക്കുള്ള എന്റെ അവസാന സന്ദേശമെന്നുമാണ് വീഡിയോയിലുള്ളത്.

കഴിഞ്ഞ വർഷം കാശ്മീർ താഴ്വരയിലെ മുഹമ്മദ് ഉസ്മാനെ വധിച്ചതോടെ വൻ നേട്ടമായിരുന്നു സൈന്യെ നേടിയിരുന്നത്. ജയ്ഷ് ഇ മുങമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ അനന്തിരവനാണ് ഉസ്മാൻ. ഭീകരാക്രമണത്തിന് പിന്നാലെ ഭൂട്ടാൻ സന്ദർശനം വെട്ടിച്ചുരുക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ദില്ലിയിലേയ്ക്ക് മടങ്ങി. പ്രധാനമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ 12 അംഗ സംഘം നാളെ രാവിലെ പുൽവാമയിലേക്ക് തിരിക്കും.












Click it and Unblock the Notifications