തത്ത കാരണം അയൽവാസികൾ തമ്മിൽ തെറ്റി; തത്തയ്ക്കും ഉടമയ്ക്കുമെതിരെ പോലീസിൽ പരാതി
പൂനെ: അയൽവാസികളാവുമ്പോൾ ചിലപ്പോൾ ചില വഴക്കുകളൊക്കെ ഉണ്ടാവും, ചില വഴക്ക് പരസ്പരം പറഞ്ഞ് പരിഹരിക്കും ഗുരുതരമാവുമ്പോൾ പരാതിയും കേസും ഒക്കെ ആവും.അതിര് തർക്കം മുതൽ പട്ടിയുടെ കുര കൊണ്ടുണ്ടാവുന്ന ശല്യം വരെ പാരതിക്ക് കാരണം ആകാറുണ്ട്..എന്നാൽ തന്നയുടെ പേരിൽ അയൽ വാസികൾ വഴക്കിട്ട സംഭവം കേട്ടിട്ടുണ്ടോ. അതെ ഇവിടെ തത്തയാണ് പ്രശ്‌നം.
അയൽവാസിയുടെ തത്തക്കെതിരെ പരാതിയുമായി വന്നിരിക്കുകയാണ് 72 വയസുകാരൻ. തത്തയുടെ കരച്ചിലും ശബ്ദവും തനിക്ക് ശല്യമാകുന്നു എന്ന് പറഞ്ഞാണ് പൂനെ സ്വദേശിയാണ് പരാതിപ്പെട്ടത്. തത്തയുടെ ഉടമയ്‌ക്കെതിരെ കേസെടുത്തു എന്നും വേണ്ട നടപടികൾ സ്വീകരിക്കും എന്നും പൊലീസ് വ്യക്തമാക്കി.

പൂനെയിലെ ഖഡ്കി പൊലീസ് സ്റ്റേഷനിലാണ് 72കാരനായ സുരേഷ് ഷിൻഡെ പരാതി നൽകിയത്. ശിവാജി നഗറിലെ പാർപ്പിട സമുച്ചയത്തിൽ ആണ് ഇയാൾ താമസിക്കുന്നത്. തത്തയും ഉടമയായ അക്ബർ അംജദ് ഖാനും ഇയാളുടെ തൊട്ടടുത്ത വീട്ടിലുമാണ് താമസം.
തത്തയുടെ കരച്ചിലും ശബ്ദവും തനിക്ക് ശല്യമാകുന്നു എന്ന് പരാതിയിൽ പറയുന്നു. ഭയപ്പെടുത്തൽ, സമാധാനന്തരീക്ഷം ഇല്ലാതാക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്












Click it and Unblock the Notifications