സഹോദരന്റെ എട്ടു വയസുള്ള മകളെ പീഡിപ്പിച്ച ടെക്കി പിടിയില്‍
മുംബൈ: സഹോദരന്റെ എട്ടുവയസു പ്രായമുള്ള മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഐടി എഞ്ചിനീയറെ പൂണെ പോലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചകാര്യം കുട്ടി അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. കുട്ടിയുടെ പിതാവ് മൂന്നുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഐടി എഞ്ചിനീയറായ അമ്മയ്‌ക്കൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
ആഴ്ചാവസാനമുള്ള അവധി ലഭിക്കാതിരുന്നതിനാല്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ഭര്‍തൃസഹോദരനൊപ്പം വിടാനായിരുന്നു യുവതി തീരുമാനിച്ചത്. എന്നാല്‍, ബന്ധുവിനൊപ്പം കഴിയാന്‍ കൂട്ടാക്കാതിരുന്നതോടെ അമ്മ കാരണം തിരക്കുകയും പെണ്‍കുട്ടി മുന്‍ അനുഭവം തുറന്നു പറയുകയുമായിരുന്നു. കുട്ടിയെ കൗണ്‍സിലറിനടുത്തെത്തിച്ചാണ് വിവരങ്ങള്‍ അന്വേഷിച്ചത്.

യുവതി ഉടന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ വിളിച്ച് ഇക്കാര്യം അറിയിച്ചു. കുടുംബത്തിന്റെ സല്‍പ്പേര് ഓര്‍ത്ത് പരാതി കൊടുക്കരുതെന്നായിരുന്നു അവരുടെ അപേക്ഷ. എന്നാല്‍, പരാതിയുമായി യുവതി മുന്നോട്ടുപോയതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്തപ്പോഴാണ് പെണ്‍കുട്ടിയെ ടെക്കി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications